അനു ചേച്ചി 5 [Nishanth]

Posted by

ഏയ്‌, വേണ്ട മറ്റാരും വേണ്ട നീ ഒറ്റക്ക് വന്നാൽ മതി ഒന്നുവേഗമാകട്ടെ”

ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ല, ഞാൻ ചേച്ചിയുടെ കൈപിടിച്ച് അവിടെ നിന്നും പുറത്തേക്കിറങ്ങി. അതി ശക്തമായ കാറ്റും, കല്ലെടുത്തെറിയുന്ന പോലുള്ള വെള്ളത്തുള്ളികൾ ഒപ്പം ഇടിമിന്നലും, ചുറ്റും ഏതുനിമിഷവും വീഴാവുന്ന രീതിയിൽ ആടിയുലയുന്ന മരങ്ങൾ, ഉള്ളിൽ അതുവരെയുണ്ടായ ധൈര്യം നിമിഷങ്ങൾകൊണ്ട് ഇല്ലാതായിപോയി. തിരികെ അവിടേക്കു കേറിനിൽക്കുകയല്ലാതെ മറ്റൊരു വഴിയും ഞങ്ങളുടെ മുന്നിലിലായിരുന്നു.മഴയിൽ നനഞ്ഞു കുതിർന്ന ഞങ്ങൾ കടവരാന്തയിലേക്ക് തിരികെ കേറി. ഉള്ളിലേക്ക് നോക്കിയതും കണ്ടത് കണ്ണുകൾ കൂർപ്പിചിരിക്കുന്ന അ മനുഷ്യനെ ആണ്. പ്രകൃതി പോലും അയാളുടെ വേലക്കാരനായി അയൾക്കുവേണ്ടി പണിയെടുക്കുന്നു ശെരിക്കും ചെകുത്താനും കടലിനുമിടയിൽപെട്ട അവസ്ഥ. സമയം കടന്നു പോയി എന്റെ നെഞ്ചിൽ മുഖംചേർത്ത് തണുത്തുവിറച്ച് ഏങ്ങലടിച്ചു കരയുന്ന ചേച്ചിയുടെ ശബ്ദം അ മഴയൊച്ചയിൽ ഇല്ലാതായി………

കുറച്ച് കയിഞ്ഞ് എന്റെ തോളത്താരോ കൈവെച്ചതറിഞ്ഞ് ഞാൻ ഞെട്ടി ചേച്ചിയുമായി പുറകോട്ടുമാറി,എന്റെ മുഖത്തും ഉള്ളിലും ഭയം മാത്രം…..

“ശരി, നിനക്ക് ഞാനൊരു അവസരം കൂടി തരാം”
“നീ വാ പറയട്ടെ, നീ മാത്രം വാ”

മറ്റുവഴി ഇല്ലാത്തത് കൊണ്ട് ഞാൻ ചേച്ചിയുടെ കൈവിടുവിച്ചിട്ട് അയാളുടെ ഒപ്പം കടക്കുള്ളിലേക്ക് നടന്നു……
“നീ ഇ തോമാച്ചായനെ ഒന്ന് കൈവെച്ചല്ലേ”
ഷിർട്ടിൽ പുരണ്ട ചെളി പുറം കൈയാൽ തട്ടി അയാൾ പറഞ്ഞു…..

“ചേട്ടാ, അതിനു പകരമായി എനിക്കിട്ടൊന്ന് പൊട്ടിച്ചോ. പക്ഷെ ഞങ്ങളെ ഇവിടുന്ന് പോകാനഞ്ഞുവദിക്കണം”
എന്റെ ഉള്ളിൽ നിന്ന് അപേക്ഷയുടെ സ്വരം മാത്രം…..
“ചെ! അതൊന്നും വേണ്ട, പക്ഷെ ഞാൻ ഒന്നു പറയല്ലോ. ഞാനിപ്പോ വിളിചില്ലേ ഷാനവാസ്‌, അവൻ വെറുമൊരു ചെറ്റയാണ് ജയിലിലായിരുന്ന അവനെ അവിടെ നിന്നിറങ്ങിയപ്പോൾ എന്റെ ചില ആവശ്യങ്ങൾക്കായി ഞാൻ കൂടെ കൂട്ടിയത അവനെ. അവനെപ്പോൽ ഒരുവൻ ഇങ്ങോട്ട് വന്നാൽ എന്താ സംഭവിക്കുക എന്ന് ഞാൻ നിന്നോട് പ്രേതകം പറയേണ്ടതില്ലലോ”

അയാൾ എന്റെ രണ്ടു തോളിലും കൈവെച്ചു സംസാരം തുടർന്നു…..

“നീ പേടിക്കേണ്ട നീ പറഞ്ഞാൽ അവനോട് ഞാൻ ദേ ഇപ്പോ വിളിച്ചു പറഞ്ഞേക്കാം ഇങ്ങോട്ട് വരേണ്ടന്ന്, പക്ഷെ നീ പറയണം നീ പറയുന്നതെന്തും ഞാൻ കേൾക്കാം”

“ശരി ചേട്ടാ അയാളോട് പറയ് വരേണ്ടന്ന്”
ഞാൻ അയാളുടെ മുന്നിൽ കൈകൂപ്പി

Leave a Reply

Your email address will not be published. Required fields are marked *