“ഹാ അടുക്കളയില്‍ ഉണ്ട് അങ്ങോട്ട് ചെന്നോ…ഭക്ഷണം ഉണ്ടാക്കാ”
മരിയയോട് കാര്യങ്ങള്‍ എല്ലാം അഞ്ജന വിളിച്ചു പറഞ്ഞെങ്കിലും അടുക്കളയില്‍ അവള്‍ ഭക്ഷണം ഉണ്ടാക്കുന്നു എന്നത് അവള്‍ക്കും അവിശ്വസിനീയം ആയിരുന്നു….അതിനെക്കാള്‍ അവിശ്വസിനീയം മാധവന്‍ നായര്‍ അവളെ മോളെ എന്ന് വിളിച്ചതില്‍ ആയിരുന്നു..ഒരു ദിവസം കൊണ്ട് ഈ ലോകത്ത് എന്തെലാം ആണ് സംഭവിച്ചത്…
മരിയ പതിയെ അടുക്കളയിലേക്കു നടന്നു…അവിടെ തകൃതിയായി ജോലിയിലാണ് അഞ്ജന….അവള്‍ കുറച്ചു നേരം നോക്കി നിന്നു….
“മാഡം”
ആ വിളി കേട്ട അഞ്ജന തിരിഞ്ഞു നോക്കി…മരിയയെ കണ്ടത് അവള്‍ ഓടി പോയി കെട്ടിപ്പിടിച്ചു…അഞ്ജനയുടെ കണ്ണുകള്‍ നിറഞ്ഞു കണ്ട മരിയ ചോദിച്ചു.
“ഇനി എന്തിനാണ് ഈ കണ്ണ് നീര്‍..അതെല്ലാം കഴിഞ്ഞില്ലേ”
“വിശ്വസിക്കാന്‍ ഇനിയും എനിക്ക് കഴിഞ്ഞിട്ടില്ല മരിയ..”
“ആഹ അത് കൊള്ളാം”
“സത്യം..ഇന്നലെ അങ്ങനെ ഒക്കെ നടന്നപ്പോള്‍ ഇന്ന് രാവിലേം വിനു എന്നെ മൈന്‍ഡ് ചെയ്യില്ല എന്നാ ഞാന്‍ കരുതിയെ പക്ഷെ..ഇതിപ്പോ..വല്ലാത്ത ഒരു എന്താ പറയ എനിക്കറിയില്ല..”
“എന്‍റെ ദൈവമേ മാടത്തിനെ ഇത്രേം excited ആയി ഞാന്‍ കണ്ടിട്ടില്ല…അല്ല അതൊക്കെ പോട്ടെ എന്താ ഇവിടെ സംഭവം…അവനെ സ്വന്തമാക്കിയപ്പോളെക്കും ജോളി ആകാനുള്ള ഭാവമാണോ ..”
ചിരിച്ചു കൊണ്ട് അത് ചോദിച്ചപ്പോള്‍ അഞ്ജന മരിയയുടെ കവിളില്‍ നുള്ളി..
“പോടീ…ഏതോ ഒരു പെണ്ണ് എന്തോ ചെയ്തെന്നു കരുതി എല്ലാവരും അങ്ങനെ ആകോ..എന്‍റെ വിനുവിന് ഒരു പോറലെറ്റാല്‍ സഹിക്കില്ല എനിക്ക്….അവന്‍റെ ഉത്തമയായ ഭാര്യയായി കഴിയാനേ ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുള്ളൂ…”
അഞ്ജനയുടെ മുഖം അത് പറയുമ്പോള്‍ ചുവന്നു തുടിച്ചു..ഒരു നിമിഷം അവളുടെ ചിന്തകള്‍ എങ്ങോ ഓടി മറഞ്ഞു…അഞ്ജന വീണ്ടും പഴയ പണി തുടര്‍ന്നപ്പോള്‍ മരിയ മുകളിലേക് നടന്നു കയറി…മുറിയില്‍ കിടന്നുറങ്ങുകയാണ് വിനു…മരിയ അല്‍പ്പ സമയം അവനെ നോക്കി നിന്നു..പിന്നെ കട്ടിലില്‍ ഇരുന്നുക്കൊണ്ട് അവന്‍റെ മുടിയിഴയില്‍ തലോടി..
അവന്‍ കണ്ണുകള്‍ തുറന്നു..അവളെ നോക്കി പുഞ്ചിരിച്ചു …അവള്‍ തിരിച്ചും..
“താന്‍ എന്നോട് മറച്ചു വച്ചുലെ”
“എന്‍റെ ജോലിടെ ഭാഗം മാത്രം”
“ആഹ അതൊരു പുതിയ അറിവായിരുന്നു കേട്ടോ…താങ്കളെ എന്‍റെ ജീവിതത്തിന്‍റെ സെക്രട്ടറി ആയി നിയമിച്ചത് ഞാന്‍ ആയിരുന്നു..പറയായിരുന്നു നിനക്കെനോട് ..”
കട്ടിലില്‍ നിന്നും എണീറ്റ് കൊണ്ട് വിനു പറഞ്ഞു..മരിയ അവിടെ തന്നെ ഇരുന്നു..
“ദേഷ്യമാണോ വിനുവിന് എന്നോട്?”
“ദേഷ്യമില്ലാടോ..പക്ഷെ എന്‍റെ കൂടെ ഉണ്ടായിട്ടും എന്നെ സ്നേഹിച്ചവളെ ഞാന്‍ തിരിച്ചറിഞ്ഞില്ല,..എന്‍റെ കൂടെ നടന്നു എന്നോട് പലതും മറച്ചുവച്ചവരെയും “
ജനാലയിലൂടെ വിധൂരതയിലേക്ക് നോക്കി കൊണ്ട് വിനു പറഞ്ഞു..
“അങ്ങനെ അല്ല വിനു…നീ ഒരിക്കലും അറിയരുത് എന്ന് മാഡം കട്ടായം പറഞ്ഞിരുന്നു..പിന്നെ ..പിന്നെ ഞാന്‍ എന്ന പെണ്ണിന്‍റെ സ്വാര്‍ത്ഥ മോഹം കൂടെ അതിലുണ്ടായിരുന്നു..”
അനുവാദത്തിനായി 3 [അച്ചു രാജ്]
Posted by