യാചനാ രൂപത്തില്‍ അവളതു ചോദിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കിലും അവളുടെ ആ ചോദ്യത്തിന്‍റെ തീക്ഷണതയില്‍ അവന്‍റെ മറുപടികള്‍ ഒന്നും തന്നെ അല്ലായിരുന്നു…വിനു അവളെ വീണ്ടും വീണ്ടും വാരി പുണര്‍ന്നു അവളുടെ മുഖം മുഴുവന്‍ ചുംബനങ്ങള്‍ കൊണ്ട് മൂടി…അവളെ കെട്ടി പിടിച്ചു കൊണ്ട് അവന്‍ ബെഡില്‍ വീണു…
“അഞ്ജന….ഇതുവരെ എങ്ങനെ ആയിരുന്നു എന്നതു നിനക്ക് കഴിയുന്നതും വേഗം മനസില്‍ നിന്നും മായിച്ചു കളയു…നീ ആഗ്രഹിച്ചത് പോലെ അല്ല അതിനെക്കാള്‍ എല്ലാം അപ്പുറത്ത് നിന്‍റെ വിനു നിന്‍റെ മാത്രം വിനു എന്നും കൂടെ ഉണ്ടാകും..ഈ ആറു വര്‍ഷം നീ മറച്ചു പിടിച്ച സ്നേഹം എനിക്ക് ഇനി ഒളിമറകള്‍ ഇല്ലാതെ തന്നാല്‍ മതി..”
“വിനു…ഐ ലവ് യു വിനു…ഐ ലവ് യു സൊ മച്ച്…”
“ലവ് യു ടൂ അഞ്ജനാ”
അവര്‍ ഇരുവരും കെട്ടിപിടിച്ചു…വിനു മുറുകെ പുണര്‍ന്നപ്പോള്‍ വേദനിച്ച അഞ്ജന ശബ്ദിച്ചു..
“എന്ത് പറ്റിടാ”:
“എന്ത് പറ്റിന്നോ…ഇന്നല്ലേ എന്തൊക്കെയാ എന്നെ കാണിച്ചേ..ദേഹം മൊത്തം വേദനിക്കുന്നു”
വിനുവിന്‍റെ മുഖം വീണ്ടും വാടി
“അഞ്ജന ഞാന്‍ “
“ദെ ഇനി സോറി പറഞ്ഞാല്‍ സത്യമായും ഞാന്‍ ഇടിക്കുവേ”
അത് പറഞ്ഞു കൊണ്ട് അവള്‍ കൈ ചുരുട്ടി അവന്‍റെ നെഞ്ചില്‍ പതിയെ ഇടിച്ചു കൊണ്ട് അവന്‍റെ കവിളില്‍ ഉമ വച്ചു..അവന്‍ ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിലെ മുറുവില്‍ പതിയെ തലോടി,,,അവള്‍ അവനെ സസൂക്ഷമം നോക്കി…
“വിനു ഞാന്‍ കുറച്ചു നേരം ഇങ്ങനെ കെട്ടിപിടിച്ചു കിടന്നോട്ടെ ….കണ്ട അന്ന് മുതല്‍ ആഗ്രഹിക്കുന്നതാ,,,,കുറച്ചു നേരം എന്‍റെ അടുത്ത് ഇങ്ങനെ കിടക്കോ വിനു പ്ലീസ്”
അവള്‍ പുഞ്ചിരി ചുണ്ടില്‍ അണിഞ്ഞ് കൊണ്ട് അവന്‍റെ നെഞ്ചിലേക്ക് ഒന്നുകൂടി പുണര്‍ന്നു കിടന്നുകൊണ്ട് ചോദിച്ചു…
“കുറച്ചു നേരമല്ല..ഈ ജന്മം മുഴുവന്‍ നമുക്കിങ്ങനെ കിടക്കാം”
അവളുടെ നെറുകയില്‍ ഉമ്മ വച്ചുകൊണ്ട് അത് അവന്‍ പറയുമ്പോള്‍ അവളുടെ മുഖത്തെ സന്തോഷത്തെ വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാകാതെ വന്നിരുന്നു..
“എന്നാല്‍ ഞാന്‍ ഇങ്ങനെ കിടന്നു കുറച്ചു ഉറങ്ങിക്കോട്ടെ വിനു..ഇന്നലെ എനിക്ക് ഒട്ടും ഉറങ്ങാന്‍ പറ്റീല”
അനുവാദത്തിനായി 3 [അച്ചു രാജ്]
Posted by