“അരുത് അങ്ങനെ പറയരുത്,,നീ വലിയവനാ..ഒരുപാട് നല്ലവനാ…എനിക്ക് പ്രാണനാ നീ…നീ കരയല്ലേ…എനിക്കത് സഹിക്കില്ല വിനു…നിനക്ക് വേണ്ടതെല്ലാം ചെയ്തു തരുംബോളും പലപ്പോളും നിന്നെ അതറിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ നിനക്കൊരിക്കലും എന്നെ ഒരു ഭാര്യയായി കാണാന്‍ കഴിയില്ല എന്ന് ഓര്‍ക്കുമ്പോള്‍ മനപ്പൂര്‍വം ഞാന്‍ …”
അവന്‍ അവളെ ചുമലില്‍ കൈ വച്ചുകൊണ്ട് അവള്‍ പറഞ്ഞത് മനസിലാകാത്ത പോലെ നോക്കി..
“മരിയ…മരിയ എല്ലാം എന്‍റെ അടുത്ത് വന്നു പറയും..കൂടെ തന്നെ നില്‍ക്കാനും എന്ത് വേണമെങ്കിലും ചെയ്തു നല്‍കാനും ഞാന്‍ ആണ് പറഞ്ഞത്…എന്നും രാത്രി ഇവിടുന്നു പോയാല്‍ നിന്‍റെ ഓരോ കാര്യങ്ങളും എന്നെ വിളിച്ചു പറയും …നിന്നിലേക്ക് വരുന്ന ഏതൊരു പ്രശ്നത്തെയും അത് എത്തുന്നതിനു മുന്നേ ഇല്ലാതാക്കാന്‍ കഴിവതും ശേമിക്കും…നിന്‍റെ ചുറ്റിനും നടക്കുന്ന നിന്‍റെ കാവല്‍ക്കാര്‍ അവര്‍ എല്ലാവരും എന്‍റെ സുഹൃത്തിന്‍റെ സെക്യുരിറ്റി വിങ്ങിലെ ആളുകള്‍ ആണ്….കഴിഞ്ഞ ദിവസം നമ്മള്‍ക്ക് കിട്ടിയ പ്രോജക്റ്റിന്റെ ടെണ്ടര്‍ കൊട്ട് ചെയ്തത് പോലും ഞാന്‍ ആണ് …
“കാരണം നീ എവിടെയും തോല്‍ക്കുന്നത് എനിക്കിഷ്ടമ്മില്ല വിനു…നീ എല്ലാടത്തും ജയിച്ചു കാണാന്‍ ആണ് എനിക്ക് ആഗ്രഹം…അതിനു വേണ്ടി എന്‍റെ ജീവന്‍ ത്യജിക്കാന്‍ വരെ ഞാന്‍ തയ്യാറാണ്..നീ ഒന്നും അറിയരുത് എന്ന് മരിയയോട് ഞാന്‍ പ്രത്യകം പറഞ്ഞിരുന്നു..”
വിനു സങ്കടം വന്നു സഹിക്കാനാതെ കട്ടിലില്‍ ഇരുന്നു…ഓരോ ദിവസവും അന്ജ്നയെ കുറിച്ച് എന്തൊക്കെ ആണ് താന്‍ ചിന്തിച്ചു കൂട്ടിയത് ..പക്ഷെ അവള്‍ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസിലക്കാന്‍ കഴിഞ്ഞില്ലലോ,,,മരിയക്കെങ്കിലും എന്നോട് പറയായിരുന്നു ..വിനു കണ്ണുകള്‍ നിറച്ചു അവളെ നോക്കി…
അവന്‍ അവളെ കൈകള്‍ നീട്ടി വിളിച്ചു അവള്‍ അടുത്തേക്ക് നീങ്ങി നിന്നു..
“എന്നോട്…എന്നോട് ഒരിക്കലെങ്കിലും പരയായിരുന്നില്ലേ അഞ്ജനാ…ആറു വര്‍ഷം എന്നെ അരികില്‍ നിന്നും സ്നേഹിച്ചിട്ടും എനിക്ക് മനസിലക്കാന്‍ പറ്റാതെ പോയല്ലോടാ..ഞാന്‍…ഇതിനൊക്കെ എന്താടാ ഞാന്‍ പകരം തരാ”
അവളുടെ കൈകള്‍ പിടിച്ചു കൊണ്ട് വിനു ചോദിച്ചു..
“സ്വന്തം ഭര്‍ത്താവ് തന്നെ നിന്നെ ഒരു ഭാര്യയായി ജീവിതത്തില്‍ കാണാന്‍ കഴിയില്ല എന്ന് പറയുമ്പോള്‍ ഒളിഞ്ഞു മറഞ്ഞു ഇരുന്നു സ്നേഹിക്കാന്‍ മാത്രമല്ലേ എന്നെ പോലുള്ള പെണ്ണുങ്ങള്‍ക്ക് കഴിയു വിനു”
ഉത്തരങ്ങള്‍ ഇല്ലാത്ത അവളുടെ ചോദ്യം വിനു അവളെ വാരി പുണര്‍ന്നു…അവളുടെ മാറില്‍ കിടന്നു കരഞ്ഞു…
“കരയെല്ലേ വിനു ..എനിക്കത് സഹിക്കാന്‍ കഴിയില്ല..”
അവന്‍റെ കണ്ണ് നീര്‍ തുടച്ചു മാറില്‍ അണച്ച് പിടിച്ചു കൊണ്ട് അഞ്ജന പറഞ്ഞു..
“ഇനിയുള്ള കാലം എങ്കിലും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതില് നിന്നും ഇച്ചിരി സ്നേഹം എനിക്ക് കൂടി തന്നെക്കാവോ വിനു”
അനുവാദത്തിനായി 3 [അച്ചു രാജ്]
Posted by