“ഇത്..വിസ്കിയോ അതോ സ്കൊച്ചോ?”
“അയ്യേ ഞാന്‍ കള്ളൊന്നും കുടിക്കില്ല”
“പിന്നെ ഒന്ന് പോടോ”
“സത്യമായും ഞാന്‍ കഴിക്കില്ല വിനു..വിനുവാനെ സത്യം..വിനു എന്നെ കുറിച്ച് വല്ലാതെ തെറ്റ് ധരിച്ചു വചെക്കുന്നു അല്ലെ…പണ്ട് അമ്മയുള്ളപ്പോള്‍ ഒരു സാദാരണ പെണ്‍ക്കുട്ടി ആയിട്ടാ എന്നെ വളര്‍ത്തിയെ..എനിക്കെന്നും വിനുവിന്‍റെ നല്ല ഭാര്യയായി ഇരിക്കാന്‍ ആണ് ഇഷ്ട്ടം..പിന്നെ ഈ കള്ള വിനുവുന്റെ കുറച്ചു പിള്ളേരേം വേണം..അതില്‍ കൂടുതല്‍ ആഗ്രഹങ്ങള്‍ ഒന്നും തന്നെ എനിക്കില്ല വിനു”
സത്യത്തില്‍ വിനു അഞ്ജനയെ കുറിച്ച് കെട്ടിപ്പടുത്ത ഓരോ നിലക്കെട്ടിടങ്ങളും തകര്‍ന്നു വീഴുകയായിരുന്നു അവന്‍റെ മനസില്‍..
“അഞ്ചു ഞാന്‍ “
“എനിക്ക് മനസിലാകും വിനു…അതൊക്കെ മറന്നേക്കു”
അവള്‍ അവന്‍റെ അടുത്തേക് നീങ്ങി നിന്നുക്കൊണ്ട് അവന്‍റെ തോളില്‍ കൈവച്ചു…
“അഞ്ജു…ഞാന്‍ ..എനിക്കെന്താ പറയണ്ടത് എന്നറിയില്ല സത്യത്തില്‍…ഇതൊക്കെ സത്യമാണോ എന്ന് വിശ്വസിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല”
“സത്യം തന്നെ ആണ് “
അത് പറഞ്ഞു അവള്‍ വിനുവിന്‍റെ നെറുകില്‍ ഉമ്മ വച്ചു…അവന്‍ അവളുടെ കവിളിലും…ചുണ്ടില്‍ അവന്‍റെ കൈകൊണ്ടപ്പോള്‍ അവള്‍ക്കു വേദനിച്ചു..
“ഇപ്പോളും വേദനയുണ്ടോ ഈ മുറിവ്?’
“പിന്നില്ലാതെ എന്തൊരു ദുഷ്ട്ടനാട നീ…നിനക്ക് വേണമെങ്കില്‍ എന്‍റെ അടുത്ത് വന്നു മര്യാദക്ക് ചോദിച്ചാല്‍ പോരെ..തരില്ലേ ഞാന്‍ എന്നെ തന്നെ”
അത് പറഞ്ഞു അഞ്ജു നാണത്താല്‍ മുഖം പൊത്തി..വിനു അവളുടെ കൈകള്‍ മാറ്റി അവളുടെ നെറുകില്‍ ഉമ്മ വച്ചു..കസേരയില്‍ വിനുവിന്‍റെ മടിയില്‍ ഇരുന്നുകൊണ്ട് അവള്‍ അവന്‍റെ തല തന്‍റെ മാറിലേക്ക് ചായ്ച്ചു.
“വിനു”
“ഉം”
“ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ പറയോ?”
“തനിക്കെന്തു എന്നോട് ചോദിചൂടെ അതിനിങ്ങനെ അനുവാദം ഒന്നും ചോദിക്കേണ്ട ആവശ്യം ഇല്ല..”
“ചോദിക്കാന്‍ പോകുന്ന കാര്യം തന്നെ എത്രത്തോളം സങ്കടപ്പെടുത്തും എന്നൊന്നും എനിക്കറിയില്ല വിനു”
“നിനക്കെന്റെ ഭൂതകാലം അറിയണം അത്രയല്ലേ ഉള്ളു”
വിനു അവളുടെ മനസു വായിച്ചെന്ന പോലെ ചോദിച്ചപ്പോള്‍ അഞ്ജന അതെ എന്ന് തലയാട്ടി..
“അതിനാണോ ഇങ്ങനെ വളച്ചു മൂക്ക് പിടിക്കുന്നെ”
അനുവാദത്തിനായി 3 [അച്ചു രാജ്]
Posted by