അനുവാദത്തിനായി 3 [അച്ചു രാജ്]

Posted by

“പിന്നെ താന്‍ എന്താ വേഗത്തില്‍ വരാന്‍ പറഞ്ഞത്”
“ഓഹോ അപ്പോള്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ മാത്രമേ എനിക്ക് തന്നെ വിളിക്കാവോ”
“ഓ അതല്ലന്റെ മാധവ നിന്‍റെ വിളിയില്‍ ഞാന്‍ എന്തോ പേടിച്ചു പോയി…”
അടുത്തുള്ള കസേരയിലേക്ക് ഇരുന്നു ഔസേപ്പച്ചന്‍ പറഞ്ഞു..
“ഹ അങ്ങനെ പേടിക്കനല്ല സന്തോഷിക്കാനുള്ള കാര്യമാ ഔസേപ്പച്ച”
“ഹേ സന്തോഷിക്കാനോ..ആഹാ അപ്പൊ താന്‍ ആ മരിയയെ വളച്ചല്ലേ..എനിക്കറിയാം തനിക്കത്‌ സാദിക്കും എന്ന്”
“ഹോ തനിക്കു ഏതു നേരവും ഈ ഒരു വിചാരവേ ഉള്ളോ…കഴിഞ്ഞ ദിവസമല്ലേ താന്‍ ഒരെണ്ണത്തിനെ ഉണ്ടാക്കിയെ…തനിക്ക് ജീവിതത്തില്‍ ഈ ഒരു കാര്യം മാത്രം ഉള്ളോ ഔസേപ്പച്ച ചിന്ത”
“ഓ അപ്പോള്‍ അതല്ലല്ലേ..വേറെ പിന്നെ എന്താ സന്തോഷിക്കാന്‍ താന്‍ സസ്പ്പെന്‍സ് ഇടാതെ കാര്യം പറയെടോ “
മാധവന്‍ അന്ന് ഉച്ചക്ക് അവിടെ നടന്ന കാര്യങ്ങള്‍ എല്ലാ പറഞ്ഞു വിനുവിന്‍റെ കൂടെ അഞ്ജന പോയതുള്‍പ്പടെ …ഔസേപ്പച്ചന്‍ മാധവന്‍റെ കൈകള്‍ പിടിച്ചു കൊണ്ട് കപട സന്തോഷം അഭിനയിച്ചു…കണ്ണുകള്‍ ചുമ്മാ ഒന്ന് നിറച്ചു….
“ഹോ ..നിന്‍റെ ആ വലിയ സങ്കടം അങ്ങനെ മാറിയല്ലോ മാധവ എനിക്ക് സന്തോഷം ആയി….എന്‍റെ മോള്‍ നല്ലക്കുട്ടിയാടോ…അവള്‍ക്കു ഈശ്വരന്‍ നല്ലതേ വരുത്തു”
“എടൊ ഔസേപ്പച്ച ദൈവം എനിക്ക് അറിഞ്ഞു തന്ന കൂട്ടുക്കാരന്‍ ആണടോ താന്‍ അപ്പോള്‍ പിന്നെ എന്‍റെ ബാക്കി തീരുമാനങ്ങളും നിനക്കിഷ്ടപെടും അതെനിക്കുറപ്പ…നമുക്കൊക്കെ ഒരേ മനസാടോ “
ഔസേപ്പച്ചന്റെ കൈ പിടിച്ചു കൊണ്ടാണ് മാധവന്‍ അത് പറഞ്ഞത്…ഔസേപ്പച്ചന എന്താ എന്നര്‍ത്ഥത്തില്‍ മാധവനെ നോക്കി ..
“ഔസേപ്പച്ച…ഞാന്‍ എന്‍റെ എല്ലാ സ്വത്തുക്കളും വിനുവിന്‍റെ മോള്‍ടെ പെര്‍ക്കെഴുതിവക്കാന്‍ തീരുമാനിച്ചു…നിന്‍റെ ഷെയര്‍ മുപ്പതു ശതമാനം അത് നിനക്കും..പിന്നെ നിനക്കതു വില്‍ക്കാന്‍ താലപര്യം ഉണ്ടെങ്കില്‍ വിനുവിന് തന്നെ കൊടുത്തേക്കു ..അല്ലങ്കില്‍ തന്നെ മുപ്പതു ശതമാനം മാത്രം ഷെയര്‍ വച്ചു തന്നെ എന്ത് ചെയ്യാനാ…”
“അതെ അത് ശേരിയ…നമുക്കതങ്ങനെ ചെയ്യാം”
“ഉം..ഇതെല്ലം കഴിഞ്ഞു ഒന്ന് സ്വസ്തമാകണം..എന്നിട്ട് ഒരു യാത്ര പോകണം..ചെയ്തു കൂട്ടിയ പാപങ്ങല്‍ക്കെല്ലാം മോക്ഷം തേടി ഒരു യാത്ര…താന് കൂടുന്നോടോ…ഇനി നമുക്കൊക്കെ എന്ത് ജീവിതം ഇതൊക്കെ അല്ലാതെ”
“ഉം ശേരിയ മാധവ നീ പറഞ്ഞത്…നിനക്ക് പിന്നെ മക്കള്‍ എങ്കിലും ഉണ്ട് എനിക്കോ…ആരുമില്ല…അല്ലങ്കില്‍ തന്നെ ഈ പണമൊക്കെ ആര്‍ക്കാ…ഞാനും വരാടോ തന്‍റെ കൂടെ..ഇപ്പൊ ഞാന്‍ ഇറങ്ങട്ടെ…നമ്മുടെ ഓടിറ്റര്‍ കാത്തു നില്‍ക്കുവ..ഞാന്‍ നീ വിളിച്ചപ്പോള്‍ വേഗത്തില്‍ ഇങ്ങു പോന്നത”
“ഹാ എന്നാ ശെരി നീ വിട്ടോ,,,ഞാന്‍ കുറച്ചു കഴിഞ്ഞങ്ങ് എത്തിയേക്കാം”
ഔസേപ്പച്ചന്‍ മാധവന്‍ നേരെ ചിരിച്ചു കൊണ്ട് കാറില്‍ കയറി..കാര്‍ ആ വീടിന്‍റെ മതില്‍കെട്ട് പിന്നിട്ടപ്പോള്‍ അയാള്‍ തന്‍റെ മുന്നില്‍ ഉള്ള സീറ്റില്‍ ആഞ്ഞടിച്ചു
“എന്താ മൊതലാളി എന്ത് പറ്റി”

Leave a Reply

Your email address will not be published. Required fields are marked *