അവളെ വയറിലൂടെ ചുറ്റി പിടിച്ചു തന്നിലേക് അടുപ്പിച്ചുകൊണ്ട് വിനു ചോദിച്ചു..അവന്‍റെ ശ്വാസത്തിന്റെ ചൂട് അവളിലേക്ക് ആളി പടര്‍ന്നപ്പോലെ തോന്നി അഞ്ജനയ്ക്ക് ..
“തിരക്കുകള്‍ എല്ലാം കഴിഞ്ഞു എന്നെ ഒരു സ്ഥലത്ത് കൊണ്ട് പോകോ?”
“എവിടെ..എവിടെയാ എന്‍റെ മോള്‍ക്ക് പോകണ്ടത് “’
“അവിടെ…കുഞ്ഞപ്പന്റെ അവിടെ….വിനു ജനിച്ചു വളര്‍ന്ന ആ നാട്ടില്‍ ഒരു തവണ..വിരോധമില്ലെങ്കില്‍”
“അത്രേ ഉള്ളു…ഈ ഒരു ബിസ്സിനെസ്സ് ട്രിപ്പ് മാറ്റി വക്കാന്‍ കഴിയാത്തതാണ്…അത് കഴിഞ്ഞു വന്നാല്‍ ഉടനെ പോകാം..പോരെ”
“ആണോ”
“അതെന്നെ”
“എന്നാ എന്നെ കേട്ടിപ്പിടിച്ചൊരു ഉമ്മ തന്നിട്ട് പൊക്കോ”
അത് പറഞ്ഞു അഞ്ജന നാണത്താല്‍ കിണുങ്ങി…വിനു അവളുടെ ചുണ്ടില്‍ പതിയെ ഉമ്മ വച്ചു….അവള്‍ പാതി മിഴികള്‍ അടച്ചുകൊണ്ട് അവനില്‍ ചാരി നിന്നു…
കാറിനരികില്‍ വിനുവിനെ കാത്തു നിന്ന മരിയയും മറ്റുള്ളവരും,വിനുവിന്‍റെ കൂടെ അഞ്ജനയും വരുന്നത് കണ്ടപ്പോള്‍ കണ്ണുകള്‍ വിടര്‍ത്തി വാ പൊളിച്ചു പോയി…ചരിത്രങ്ങള്‍ ആണ് അവിടെ കുറിക്കപ്പെടുന്നത്…
“മരിയ അഞ്ജുവിന്റെ ടിക്കെറ്റ് റെഡി അല്ലെ”
“വിളിച്ചു പറഞ്ഞിട്ടുണ്ട് സാര്‍ പെട്ടന്ന് തന്നെ ഓക്കേ ആകും”
അത് പറഞ്ഞെങ്കിലും വിനു ഒഴികെ ബാക്കി എല്ലവാരും അഞ്ജന ഉള്‍പ്പടെ വിനു അവളെ അഞ്ചു എന്ന് വിളിച്ച ഞെട്ടലില്‍ ആണ് സത്യത്തില്‍ ….
കാറില്‍ അവര്‍ കയറിയപ്പോള്‍ പുറകിലെ കാറിലേക്ക് നടക്കുന്നത് കണ്ട മരിയയെ നോക്കി വിനു ചോദിച്ചു
“ടോ താന്‍ എവിടേക്ക?”
“ഞാന്‍ അതില്‍ വരാം സാര്‍”
“അതെന്താ ഇതില്‍ കയറു മരിയ…ഞാന്‍ ഉള്ളതുകൊണ്ടാണ് അതില്‍ കയറുന്നെ…അങ്ങോട്ട് വന്നു കയറെടോ”
അഞ്ജന ആണ് അത് പറഞ്ഞത്…വിനുവിന്‍റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് അഞ്ജനയും മരിയയും ഒരുമിച്ചു കണ്ടു…അവള്‍ വേഗത്തില്‍ കാറിന്‍റെ അകത്തേക് കയറി… ആ കാര്‍ അവരെയും വഹിച്ചുകൊണ്ട് നീങ്ങി…
————————————————————-
ഔസേപ്പച്ചന്‍ അയച്ച കാറില്‍ കയറാനായി നിന്ന മായ സ്റ്റെല്ലയെ നോക്കി…സ്റ്റെല്ല മായയുടെ ബാഗുമായി വന്നു..ബാഗ് കാറില്‍ വച്ചു ഡ്രൈവര്‍ കാറിലേക്ക് കയറി…
“സ്റ്റെല്ല ഞാന്‍ പറഞ്ഞത് ഓര്‍മയുണ്ടല്ലോ…ഒരുമിച്ചു നിന്നാല്‍ നമുക്ക് ഇനിയുള്ള കാലം സുഖമായി ജീവിക്കാം …പക്ഷെ നമ്മുടെ പ്ലാന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ഞാന്‍ പറഞ്ഞത് പോലെ ഉള്ള കാര്യങ്ങള്‍ എല്ലാം നീ എനിക്ക് ചെയ്തു തരണം…അതില്‍ മാറ്റം ഉണ്ടാകരുത്”
“മായ എനിക്ക് നല്ല പേടിയുണ്ട് എന്നാലും ഞാന്‍ ചെയ്യാം..എന്നെ അവസാനം ചതിക്കരുത്”
അത് പറയുമ്പോള്‍ അകാരണമായ ഒരു ഭയം അവളില്‍ നിറഞ്ഞു നിന്നിരുന്നു
“സ്റ്റെല്ല നിനക്കെന്നെ വിശ്വസ്മായില്ലേ ഇനിയും”
അനുവാദത്തിനായി 3 [അച്ചു രാജ്]
Posted by