ജൂലി 2 [മാജിക് മാലു]

Posted by

ഞാൻ എഴുന്നേറ്റ് വാച്ചിൽ സമയം നോക്കി 11am. മരുന്നിന്റെ ക്ഷീണത്തിൽ ഉറങ്ങിയത് പോലും അറിഞ്ഞില്ല, ഞാൻ പതിയെ നടന്നു ജനലിന്റെ അടുത്ത് വന്നു നിന്നു പുറമെ നോക്കി, നല്ല ശക്തമായ കാറ്റും ഇടിയും മിന്നലും പക്ഷെ മഴ കുറവ് ആയിരുന്നു…… ജനലിലൂടെ നോക്കിയപ്പോൾ പള്ളി മേടയും കുരിശും എല്ലാം തെളിഞ്ഞു കാണാം ആയിരുന്നു , പെട്ടെന്ന് എന്റെ പുറകിൽ നിന്നു എന്നെ തോളിൽ തട്ടി വിളിച്ചു കൊണ്ട് ഒരു സ്ത്രീ ശബ്ദം ഞാൻ കേട്ടു “സാറെ” ഞാൻ ശരിക്കും ഞെട്ടി തിരിഞ്ഞു നോക്കി. ഇരുട്ടിൽ ഒരു വെള്ള സാരീ ഉടുത്തു ഒരു സ്ത്രീ നിൽക്കുന്നു, ഞാൻ നന്നായി വിയർത്തു.
ഞാൻ : – ആ… ആ…. ആരാ?
സ്ത്രീ : – പേടിക്കേണ്ട, ഞാൻ ഇവിടുത്തെ ഹെഡ് നേഴ്സ് ആണ്, സാർ നല്ല ഉറക്കം ആയത് കൊണ്ട് ആണ് ഇത്രയും നേരം വിളിക്കാഞ്ഞത്.
ഞാൻ : – (എനിക്ക് അല്പം ശ്വാസം വീണു ) ഓഹ് ഹ്മ്മ്…. ഇവിടെ കറന്റ് ഇല്ലേ?
നേഴ്സ് : – പുറമെ നല്ല കാറ്റ് അല്ലേ ഇന്നിനി കറന്റ് നോക്കേണ്ട , ഞാൻ മെഴുക് തിരി കത്തിച്ചു തരാം.
അതും പറഞ്ഞു നേഴ്സ് ഒരു മെഴുക് തിരി കത്തിച്ചു അവിടെ ടേബിളിൽ വെച്ചു, അവൾ തന്നെ ജനലിന്റെ കൊളുത്തിട്ടു കർട്ടൻ നീക്കി ഇട്ടു, എന്നോട് പറഞ്ഞു “ഞാൻ ആണ് ഇവിടെ നൈറ്റ് ഡ്യുട്ടി, സാറിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. പിന്നെ അലക്സ്‌ സാർ ഭക്ഷണം ഇവിടെ കൊണ്ട് വെച്ചിട്ടുണ്ട് സാർ അതു കഴിച്ചോളൂ അപ്പോയെക്കും ഞാൻ മരുന്നും ആയി വരാം “ ഞാൻ തല ആട്ടി പിന്നെ അവൾ പുറത്തേക്ക് പോയി. ഞാൻ അലക്സ്‌ കൊണ്ട് വെച്ച ഫുഡ്‌ കഴിച്ചു, തിരികെ ബെഡിൽ വന്നു ഇരുന്നു. ധൈര്യം ഉണ്ടായിരുന്നു എങ്കിലും എന്തോ മനസ്സിൽ വല്ലാത്ത ഒരു നേരിയ ഭയം വന്നു തുടങ്ങിയത് പോലെ തോന്നി.
ഞാൻ പലതും ആലോചിച്ചു അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന്, വാതിൽ തുറന്നു നേഴ്സ് മുറിയിലേക്ക് വന്നു. അവൾ എന്നോട് ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്നു ഒരു ബോക്സിൽ നിന്നും ഗുളികകൾ എടുത്തു എനിക്ക് തന്നു ഒപ്പം വെള്ളവും, ഞാൻ അതു വാങ്ങി കുടിച്ചു.
നേഴ്സ് സീത : – സാർ ഇപ്പോൾ വേദന കുറവ് ഉണ്ടോ?
ഞാൻ : – ഹ്മ്മ് ഉണ്ട്‍, വേദന അങ്ങനെ ഇല്ല ബട്ട്‌ ഒരു തലക്കനം പോലെ…
നേഴ്സ് : – അതു മരുന്നിന്റെ ഹാങ്ങ്‌ ഓവർ ആണ്, പേടിക്കണ്ട രാവിലെ ആവുമ്പോയേക്കും പൊയ്ക്കോളും.
ഞാൻ : – ഹ്മ്മ് ഓക്കേ..
നേഴ്സ് : – സാർ പുതിയ ആൾ ആണല്ലേ?
ഞാൻ : – അതേ.
നേഴ്സ് : – ഹ്മ്മ്…. സാറിന് ഈ പ്രേതകോട്ടയിൽ അല്ലാതെ വേറെ ഒരു ഇടവും കിട്ടിയില്ലേ വന്നു ജോലി ചെയ്യാൻ?!

Leave a Reply

Your email address will not be published. Required fields are marked *