പക്ഷെ മോസസ് ആരെയും ചെവികൊണ്ടില്ല. പണ്ട് ഈ വീട്ടിൽ വെച്ച് ജൂലിയെ പല ആളുകളും ബലാത്സംഗം ചെയ്തിട്ട് ഉണ്ട്‍ എന്ന് ഒരു കേട്ട് കേൾവിയും ഉണ്ട്‍. പക്ഷെ അതൊന്നും വക വെക്കാതെ മോസസ് ആ വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിച്ചു. തന്റെ സാധനങ്ങൾ എല്ലാം അലെക്സിന്റെയും മറ്റു പോലിസ് കോൺസ്റ്റബിൾ മാരുടെയും സഹായത്തോടെ വൈകുന്നേരത്തിന് മുൻപ് അവിടെ എത്തിച്ചു. നേരം ഇരുട്ടുന്നതിന് മുൻപ് എല്ലാവരും സ്ഥലം വിട്ടു. അലക്സ് മാത്രം അവിടെ നിന്നു, മോസസിന് രാത്രി ഭക്ഷണം അലക്സ് ന്റെ വീട്ടിൽ ഒരുക്കിയിരുന്നു, അങ്ങനെ അലെക്സും മോസസും കൂടെ ഒരു 8 മണി ആയപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി അലക്സ്‌ന്റെ വീട് ലക്ഷ്യം ആക്കി നടന്നു. കൂരാ കൂരിരുട്ട്, എവിടെയും നിശബ്ദത, മോസസ് ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു കൊണ്ട് നടന്നു, അലക്സ് ആവട്ടെ പേടിച്ചു വിറച്ചു കൊണ്ട് ചുറ്റും നോക്കി ടോർച്ചു തെളിച്ചു മോസസിനൊപ്പം നടന്നു.
അല്പം മുന്നോട്ട് നീങ്ങിയപ്പോൾ കണ്ണിന് മുന്നിൽ അതാ നിൽക്കുന്നു, കൂരിരുട്ടിൽ ഒരു കൂറ്റൻ പാറ. അലക്സ് ആകെ വിയർത്തു, മോസസ് ചോദിച്ചു.
മോസസ് : – ഇതാണോ, സാത്താൻ പാറ?
അലക്സ് : – (വിറച്ചു കൊണ്ട്) അ…. അതേ…. സർ…. നമുക്ക് വേഗം പോവാം.
മോസസ് : – താൻ ഒരു പോലിസ് അല്ലേ? ഇങ്ങനെ പേടിക്കാൻ നാണം ഇല്ലേ? !
അലക്സ് : – പേടിയാണ് സർ…. സത്യം പറയാലോ. .പകൽ പോലും ഇതിലൂടെ ഞാൻ പോകാറില്ല.
മോസസ് : – ഹഹഹ തന്നെയൊക്കെ ആരാണെടോ പോലീസിൽ എടുത്തത്?!
അലക്സ് : – നമുക്ക് വേഗം പോവാം സർ….
മോസസ് : – കഷ്ടം തന്നെ…ഹ്മ്മ്… വാ…
മോസസും അലക്‌സും മുന്നോട്ട് നടന്നു, മോസസ് നടക്കുന്നതിനിടയിൽ തിരിഞ്ഞു കൊണ്ട് സാത്താൻ പാറയെ നോക്കി കൊണ്ട് മുന്നോട്ട് പോയി. അങ്ങനെ അവർ നടന്നു അകന്നു അലക്സിന്റെ വീട്ടിൽ എത്തി. അലെക്സിന് അപ്പോൾ ആയിരുന്നു ശ്വാസം നേരെ വീണത്, അലക്സ് മോസസിനോട് ഉമ്മറത്തു കസേരയിൽ ഇരിക്കാൻ പറഞ്ഞു, കൊടും തണുപ്പ് ആയിരുന്നു അവിടെ. വിളക്കിന്റെ വെളിച്ചം മാത്രം ആയിരുന്നു എങ്ങും ഉണ്ടായിരുന്നുള്ളു, അലക്സ് വിളക്ക് തെളിച്ചു പിന്നെ അലക്സ് വാതിൽ മുട്ടി. അല്പം കഴിഞ്ഞു അലക്സിന്റെ ഭാര്യ ഡെയ്‌സി വാതിൽ തുറന്നു, അലക്സ് വേഗം അകത്തേക്ക് കയറി. പരിഭ്രാന്തൻ ആയ അലെക്സിനെ കണ്ടു ഡെയ്‌സി കാര്യം തിരക്കി. അലക്സ് ഒരു ജഗ്ഗ് വെള്ളം മുഴുവൻ കുടിച്ചു കൊണ്ട് കാര്യം മുഴുവൻ പറഞ്ഞു, ഡെയ്‌സി മൂക്കത്ത് വിരൽ വെച്ചു പോയി. അലക്സ് ഡൈസിയോട് മോസസിന് കുടിക്കാൻ വല്ലതും കൊടുക്കാൻ പറഞ്ഞു ബാത്‌റൂമിൽ പോയിട്ട് വരാം എന്ന് പറഞ്ഞു ബാത്‌റൂമിൽ കയറി.
ഡെയ്‌സി കയ്യിൽ ഒരു ഗ്ലാസ് മുന്തിരി ജ്യൂസ് ആയി ഉമ്മറത്തേക്ക് വന്നു, പത്രം നോക്കി ഇരിക്കുന്ന മോസസിന് അരികിൽ ഡെയ്‌സി ജ്യുസും ആയി നിന്നു. മോസസ് ആൾപെരുമാറ്റം കേട്ട് ഡേയ്‌സിയെ നോക്കി,