ജൂലി
Jooli | Author : Magic Malu
ഡിയർ റീഡേഴ്സ്, ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം. ഏതെങ്കിലും സംഭവങ്ങളുമായോ, വ്യക്തികളും ആയോ സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദ്രിശ്ചികം മാത്രം.
മാജിക് മാലു…
ഈ കഥ നടക്കുന്നത് തമിഴ് നാട് – കർണാടക ബോർഡറിൽ ഉള്ള “കരക്” എന്ന പ്രദേശത്തെ ചുറ്റി പറ്റി ആണ്. ഒരു റിമോട്ട് ഏരിയ ആയിരുന്നു അത്, അതികം ജനവാസം ഇല്ലാത്ത, പുറം ലോകവും ആയി അതികം ബന്ധം ഇല്ലാത്ത ഒരു ഫോറെസ്റ്റ് ഏരിയ എന്ന് തന്നെ പറയാം. അവിടെ പ്രധാനമായും ഉണ്ടായിരുന്നത്, ഒരു യൂ പി സ്കൂൾ, ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ, ഒരു ക്രിസ്ത്യൻ പള്ളി, ഒരു പോലിസ് സ്റ്റേഷൻ, പിന്നെ ഒരു ഫോറെസ്റ്റ് ഓഫീസ്. രാത്രി കാലങ്ങളിൽ ആ പ്രദേശത്തു കൂടെ പോവാൻ എല്ലാവർക്കും പേടി ആയിരുന്നു, പ്രത്യേകിച്ച് പള്ളി സെമിത്തേരിയുടെ അരികിലൂടെ. രാത്രി 9 മണി കഴിഞ്ഞാൽ പിന്നെ അതിലൂടെ ആരും പോകാറില്ല, ഇടവിട്ട് ഇടവിട്ട് ഉള്ള വീടുകൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് അധിക വീടുകളും വൈദ്യുതി ഇല്ലാത്ത വീടുകൾ ആയിരുന്നു. വഴി തെറ്റി സെമിത്തേരിയുടെ അരികിലൂടെ പോയ പല ആളുകളും പേടിച്ചു ബോധം കേട്ട് വീഴുകയും, മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സെമിത്തേരിയുടെ അരികിൽ മാത്രം അല്ല, സാത്താൻ പാറയുടെ അരികിലൂടെയും ആരും പോകാറില്ല. ഒരു സ്ത്രീയുടെ ദയനീയമായ കരച്ചിൽ അവിടുന്ന് പല ആളുകളും കേട്ടിട്ടുണ്ട്. എല്ലാവരുടെയും പേടി സ്വപ്നവും രാത്രി കാലങ്ങളിൽ കരക് ഗ്രാമത്തെ മൊത്തത്തിൽ ഭീതിയുടെ നിഴലിൽ നിർത്തുകയും ചെയ്യുന്ന ആ സ്ത്രീ ശബ്ദം “ജൂലി” എന്ന സ്വപ്‌നങ്ങൾ പൂവണിയും മുൻപ് തന്നെ, സാത്താൻ പാറയിൽ നിന്നും വെള്ളക്കെട്ടിലേക്ക് സ്വയം എടുത്തു ചാടിയ സുന്ദരിയുടേത് ആയിരുന്നു എന്ന് ആണ് ഇന്നും ആളുകൾ വിശ്വസിച്ചു പോരുന്നത്.
വവ്വാലുകളുടെ ചിറകടിയും, കുറുനരിയുടെ ഓരിയിടലുകളും ജൂലിയുടെ ദീന രോധനവും കൂടെ ആവുമ്പോൾ, അക്ഷരാർത്ഥത്തിൽ കരക് ഒരു ഘോസ്റ്റ് ലാൻഡ് തന്നെ ആയിരുന്നു. ഫോറെസ്റ്റ് ഗാർഡ്‌സും പോലീസുകാർ പോലും പുറത്തു ഇറങ്ങാൻ പേടിക്കുന്ന ആ കരക് പ്രദേശത്തേക്ക്, അവിടുത്തെ സ്റ്റേഷനിൽ പുതിയ സി ഐ ആയി ചാർജ് എടുക്കാൻ വരുകയാണ് “ആന്റണി മോസസ്”. ഐ പി എസ് അല്ലായിരുന്നു എങ്കിലും കാഞ്ഞ ബുദ്ധിയും ധൈര്യശാലിയും ആയിരുന്നു ആന്റണി മോസസ്. ഐ പി എസ് മേലുദ്യോഗസ്ഥൻമാരുടെ നല്ല മനസ് കൊണ്ട് ഇതിപ്പോൾ 8 മത്തെ പണിഷ്മെന്റ് ട്രാൻസ്ഫർ ആണ്.