അനുവാദത്തിനായി 2 [അച്ചു രാജ്]

Posted by

“വീട്ടില്‍ ചെന്ന് നിന്‍റെ തള്ളയോട് പറ കേട്ടോ”
അതെ വശ്യതയില്‍ മരിയ അത് പറഞ്ഞു കൊണ്ട് ഇറങ്ങി പോയി…പ്ര്കാശന്റെ കണ്ണുകള്‍ ചുവന്നു വിറച്ചു..അവന്‍ ഭിത്തിയില്‍ മുഷ്ട്ടി ചുരുട്ടി ആഞ്ഞടിച്ചു….
മുറിയിലേക്ക് നടന്നു കയറിയ വിനു കട്ടില്‍ തട്ടി വീഴാന്‍ പോയപ്പോള്‍ ആണ് കണ്ണാടിയില്‍ നോക്കി മുടി വാര്‍ന്നോതുക്കി കൊണ്ടിരുന്ന അഞ്ജന അവനെ കണ്ടത്…വീഴാതെ പിടിച്ചു നിന്നു വിനു അഞ്ജനയെ തല ചരിച്ചു നോക്കി..അഞ്ജന അവനെ ഒന്ന് നോക്കി കണ്ണാടിയില്‍ നോക്കി വീണ്ടും പഴയ പണി തുടര്‍ന്നു…
വിനു കട്ടിലില്‍ അവള്‍ക്കു നേരെ വന്നിരുന്നു..അവനെ അവള്‍ക്കു കണ്ണാടിയില്‍ കാണാം…
“ ആവശ്യത്തില്‍ കൂടുതല്‍ അതില്‍ പിടിച്ചു വലിക്കണ്ട ചിലപ്പോള്‍ ഊരിപ്പോരും”
വെളുക്കെ ചിരിച്ചു കൊണ്ട് വിനു അത് പറഞ്ഞപ്പോള്‍ പുച്ഛത്തോടെ അവനെ നോക്കി അഞ്ജന അവിടെ തന്നെ നിന്നു..ബെഡില്‍ നിന്നും എണീറ്റ്‌ കൊണ്ട് അവന്‍ അവളുടെ അടുത്തായി ഇട്ടിരുന്ന കസേരയില്‍ ചാരി നിന്നു…അവളെ തല ചരിച്ചു ചിരിച്ചു കൊണ്ട് നോക്കി അവളെ നോക്കി കണ്ണിറുക്കി …
“എന്ത് പറ്റി തമ്പുരാട്ടി ഞാന്‍ പറഞ്ഞത് നിനക്കിഷ്ട്ടമായില്ലേ..ഇഷ്ട്ടമായില്ലേ?”
അത് പറഞ്ഞപ്പോളെക്കും വീഴാന്‍ പോയ വിനുവിനെ അഞ്ജന താങ്ങി
“അതെ മര്യാദക്ക് അവിടെ എവിടേലും പോയി കിടന്നോണം…പാതി രാത്രി മൂക്കറ്റം കള്ളും കുടിച്ചു വന്നു ഹും..:
അവനെ പിടിച്ചു നിര്‍ത്തി അവള്‍ ചീപ്പ് കണ്ണാടിയിലേക്ക് വലിചെറിഞ്ഞു ബെഡില്‍ പോയി ഇരുന്നു..അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“ഹാ കൊപിഷ്ട്ടയകാതെ ഭാര്യെ,,,ഹ ഹ ഹ..ആരെയാ ഞാന്‍ ഭാര്യ എന്ന് വിളിക്കുന്നത്‌ അല്ലെ…ആ വാക്കിന്‍റെ അര്‍ഥം എന്തെന്ന് പോലും അറിയാത്തവളെ അങ്ങനെ വിളിചിട്ടെന്തു കാര്യം…ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യകത എന്തെന്ന് അറിയാവോ ആവോ മാടത്തിന്…എവിടെ”
വീണ്ടും പുചിച്ചു ചിരിച്ചു അഞ്ജനയെ നോക്കിയപ്പോള്‍ അഞ്ജന കൈയില്‍ ഉണ്ടായിരുന്ന തലയിണ ഞെരിച്ചു..
“നിനക്കൊന്നും അറിയില്ല..അതല്ലെങ്കിലും തന്ത ഉണ്ടാക്കി വച്ച കാശിന്റെ അഹങ്കാരത്തില്‍ പമ്പും ക്ലബും കോപ്പുമായി നടക്കുന്ന നിനക്കെന്തു ബന്ധങ്ങള്‍….ഇന്ന് ഞാന്‍ നിന്നെ കെട്ടിയിട്ടു..ശേ ശേ തെറ്റ് തെറ്റ്,..നിന്‍റെ തന്ത എന്നെ നിന്‍റെ ഭര്‍ത്താവായി വിലക്കെടുത്തിട്ടു ആര് വര്‍ഷമായി…സിക്സ് ഇയേഴ്സ്…എന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ കറുത്ത ദിനം”
വിനു അത് പറഞ്ഞു മുകളിലേക്ക് നോക്കി…അഞ്ജന അപ്പോളും മൌനം പാലിച്ചു ..
“ആര്‍ വര്‍ഷത്തെ ഇടവേള കഴിഞ്ഞപ്പോള്‍ ഇന്ദുചൂടന് വരെ സ്വാതന്ത്ര്യം ലഭിച്ചു…എനിക്ക് എന്നാണാവോ അത് “
“ആര് പറഞ്ഞു കടിച്ചു പിടിച്ചു നില്ക്കാന്‍…നിങ്ങള്ക്ക് ഡിവോഴ്സ് വേണമെങ്കില്‍ പറയു..ഞാന്‍ തയ്യാറാണെന്ന് എന്നെ പറഞ്ഞതാ..അല്ലങ്കിലും എന്താണ് കാര്യം”
അല്‍പ്പം ദേഷ്യം കലര്‍ന്നാണ് അഞ്ജന അത് പറഞ്ഞത് …വിനു അവളെ നോക്കി ചിരിച്ചു…ആ കണ്ണുകള്‍ നിറഞ്ഞിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *