“ഓ അവിടെ ആയിരുന്നോ ..അപ്പൊ പിന്നെ അത്ഭുതപ്പെടാന്‍ ഒന്നുമില്ല …ആട് കിടന്നിടത്ത് പൂടയുണ്ടോ എന്ന് നോക്കാന്‍ പോയതാരിക്കും അല്ലെ?”
വിനുവിന്‍റെ മുഖത്ത് നോക്കി ചോദിച്ച ആ ചോദ്യത്തിന് മരിയ ഉത്തരം ഒന്നും തന്നെ പറഞ്ഞില്ല…വീണ്ടും പുച്ചഭാവം മാത്രം മുഖതണിഞ്ഞു വിനുവിനെ നോക്കി കൊണ്ട് അവര്‍ ചാടി തുള്ളി പുറത്തേക്കു പോയി..
വിനു വെറുതെ മരിയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..എന്നിട്ട് ഗോവണി പടികള്‍ കയറി മുഖളിലേക്ക് പോയി കൂടെ മരിയയും.
വിശാലമായ മുറിയില്‍ അലങ്കാര വിളക്കുകള്‍ കത്തി നിന്നു എങ്ങും പണത്തിന്റെ പൊങ്ങച്ച കൊഴുപ്പ് നിറഞ്ഞു നിന്നു…അകത്തു കയറി തന്‍റെ കൈയിലെ ലാപ്ടോപ് ബാഗ് ടേബിളില്‍ വച്ചതിനു ശേഷം മരിയ വിനുവിനെ നോക്കി…അവന്‍ കുറച്ചപ്പുറത്തെ മറ്റൊരു ടേബിളിനു മുകളില്‍ വച്ചിരുന്ന ഒരു ഫോട്ടോ നോക്കി നില്‍ക്കുകയായിരുന്നു..അതിലേക്കു കണ്ണ് പായിച്ചു കൊണ്ട് മരിയ അവനെ വീണ്ടും നോക്കി..
വിനു അതിലേക്കു ഒന്നുകൂടി നോക്കി മരിയക്ക് നേരെ തിരിഞ്ഞു…
“അഞ്ജന …നോ നോ..നോ..മിസ്സിസ് അഞ്ജന വിനോദ് ഭാസ്ക്കര്‍…കഴുത്തില്‍ അണിഞ്ഞിരിക്കുന്ന താലിയുടെയോ നെറുകയില്‍ മറ്റുള്ളവരെ കാണിക്കാന്‍ എന്നോണം വരിച്ചിട്ട സിന്ദൂരത്തിന്റെയോ വിലയോ അര്‍ത്ഥമോ അറിയാത്ത എന്‍റെ ഭാര്യ എന്നാ പദവി മാത്രം അലങ്കരിച്ചു പോകുന്ന ഒരാള്‍”
വിനു അത് പറയുമ്പോള്‍ വായിച്ചെടുക്കാന്‍ കഴിയാത്ത അത്രയും തന്നെ ഭാവങ്ങള്‍ അവന്‍റെ മുഖത്ത് മിന്നി മറിഞ്ഞു..
“മരിയ എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ദാ ആ കൂട്ടില്‍ കിടന്നുക്കൊണ്ട് അലമുറയിട്ടു കുരക്കുന്ന ആ അല്‍സേഷ്യന്‍ പട്ടിയുടെ വിലയെങ്കിലും എനിക്ക് ഈ വീട്ടില്‍ കിട്ടുന്നുണ്ടോ എന്ന്?’
ജനലിലൂടെ പുറത്തേക്കു നോക്കി വിനു ചോദിച്ചു
“എന്താ വിനു ഇത്…എല്ലാം വലിച്ചെറിഞ്ഞിട്ട് പോകാന്‍ എത്ര തവണ പറഞ്ഞതാ ഞാന്‍…ഞാന്‍ നോക്കി കൊള്ളാം നമുക്ക് എവിടെയെങ്കിലും പോകാം വിനു”
സ്നേഹം മാത്രം ആയിരുന്നു മരിയയുടെ വാക്കുകളില്‍ അപ്പോള്‍ വിനു കണ്ടത്..അവന്‍ അവള്‍ക്കു നേരെ പുഞ്ചിരിച്ചു..
“അങ്ങനെ വലിച്ചെറിഞ്ഞു പോകാന്‍ പാടില്ല പെണ്ണെ…അടിമകള്‍ക്ക് സ്വാതന്ത്ര്യം പണ്ടേ നിഷിദ്ധമാണ്…നീ ബാഹുബലി സിനിമ കണ്ടതല്ലേ അതിലെ കട്ടപ്പ..ആട്ടും തുപ്പും എത്ര തന്നെ കിട്ടിയാലും സ്വന്തം ജീവിതം മഹിഷമതിക്ക് വേണ്ടി മാത്രം ഉഴിഞ്ഞു വച്ച ആരെക്കാളും വലിയ കരുത്തന്‍..ഈ മഹിഷ്മതിയിലെ കരുത്തന്‍ ഞാന്‍ ആണ് മരിയ”
വിനുവിന്‍റെ കണ്ണില്‍ അപ്പോള്‍ ജ്വലിക്കുന്ന തീഗോളം ഉരുണ്ടു കയറുന്നതുപ്പോലെ ആയിരുന്നു..
“പക്ഷെ എന്തിനു വിനു..ഇങ്ങനെ എല്ലാം സഹിച്ചു ജീവിക്കുന്നതില്‍ എന്തു അര്‍ത്ഥമാണ് ഉള്ളത്..”
അനുവാദത്തിനായി [അച്ചു രാജ്]
Posted by