കാറില്‍ നിന്നു ഇറങ്ങി ആ നായകൂട്ടിലേക്ക് ഒന്ന് കണ്ണ് പായിച്ച വിനു അല്‍പ്പം പുച്ഛത്തോടെ ചിരിച്ചു..അകത്തു നിന്നും വന്ന വാല്യക്കാരന്‍ എന്ന് തോന്നിക്കുന്ന ഒരാള്‍ മരിയയുടെ കൈയില്‍ നിന്നും ബാഗ് വാങ്ങി അകത്തേക്ക് നടന്നു.കൂടെയുള്ള കാവല്‍ പടയാളികള്‍ നാലുപേരും ആ വലിയ വീടിനടുത്തുള ഔട്ട് ഹൌസിലേക്ക് നടന്നു.
വിനു അകത്തേക്ക് കയറിയപ്പോള്‍ തൊട്ടടുത്ത മുറിയില്‍ നിന്നും പണക്കാരന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ ഒരാള്‍ ഇറങ്ങി വന്നു…മാധവന്‍…മാധവന്‍ നായര്‍ എന്ന് പറഞ്ഞാല്‍ ആ നാട്ടില്‍ മാത്രമല്ല കേരളത്തില്‍ തന്നെ എണ്ണം പറഞ്ഞ കാശുക്കാരില്‍ ഒരാള്‍ ആണ്.വെളുത്ത ജുംബയും മുണ്ടുമാണ് വേഷം.തല കഷണ്ടി കയറി ഇരിക്കുന്നു, കണ്ണില്‍ ഒരു വട്ട കണ്ണാടിയും വച്ചുകൊണ്ട് അയാള്‍ വിനുവിനെ സസൂക്ഷം നോക്കി..
“മുംബൈ ട്രിപ്പും ക്യാനസലാക്കി അല്ലെ…അത്രക്കെന്താരുന്നു ആവോ തിരക്ക് അങ്ങേക്ക്”
പുച്ഛത്തോടെ ഉള്ള മാധവന്‍ നായരുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു കൊണ്ട് വിനു അകത്തേക് നടന്നു…കൂടെ മരിയയും..അവളുടെ ഇളകിയാടുന്ന നിത്മ്ഭംത്തിലേക്ക് നോക്കികൊണ്ട് മാധവന്‍ നായര്‍ ഊറി ചിരിച്ചു കൊണ്ട് പുറത്തേക്കു നടന്നു.
അടുക്കളയില്‍ നിന്നും വേലക്കാരി രണ്ടു കപ്പ് ചായ വന്നു വിനുവിനും മരിയക്കും കൊടുക്കുമ്പോള്‍ ഗോവണി പടികളെ ചവിട്ടി മെതിക്കുന്ന ശബ്ദത്തോടെ ഒരാള്‍ താഴേക്കു ഇറങ്ങി വന്നു..
മരിയ ബഹുമാന പുരസ്കാരം ചായ അടുത്ത ടേബിളില്‍ വച്ചുക്കൊണ്ട് വിനുവില്‍ നിന്നും അല്‍പ്പം അകന്നു നിന്നു..
കാന്ജീപുരം പട്ടില്‍ പൊതിഞ്ഞു സ്വര്‍ണത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ഒരു സ്ത്രീ രൂപം..സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എല്ലാം തന്നെ ആവശ്യത്തില്‍ അധികം മുഖത്തണിഞ്ഞിട്ടുണ്ട്..അവളുടെ കണ്ണുകളില്‍ ജ്വലിക്കുന്ന ദേഷ്യവും അറപ്പും വെറുപ്പും കാണാം..കൈയില്‍ ചെറിയൊരു വാനിറ്റി ബാഗും മൊബൈലും പിടിച്ചുക്കൊണ്ടു അവള്‍ വിനുവിന് മുന്നിലേക്ക് വന്നു നിന്നു..
“ഗോമതി..അച്ഛന്‍ എന്ത്യേ?”
“ഇപോ അങ്ങോട്ട് പുറത്തേക്കു ഇറങ്ങി കൊച്ചമ്മ”
“ഉം ശെരി .ഞാന്‍ ക്ലബ്ബില്‍ പോക അച്ഛന്‍ വരുമ്പോള്‍ പറഞ്ഞേക്ക്”
“ശെരി കൊച്ചമ്മ”
അത് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവരോടു മരിയ വിനയ ഭാവത്തില്‍ പറഞ്ഞു
“ഗുഡ് മോര്‍ണിംഗ് മാഡം”
മരിയക്ക് അഭിമുഖമായി നിന്നു അവര്‍ പുച്ഛത്തോടെ നോക്കി..ശേഷം വിനുവിനെ കൂടെ നോക്കിക്കൊണ്ട് ചോദിച്ചു
“എവിടെ ആയിരുന്നു രണ്ടു ദിവസം”
ആ ചോദ്യത്തില്‍ ശാസനയും കല്‍പ്പനയും ദേഷ്യവും സംശയവും നിഴലിച്ചു നിന്നിരുന്നു..
“മൂന്നാറില്‍ ഉണ്ടാരുന്നു മാഡം..”
അനുവാദത്തിനായി [അച്ചു രാജ്]
Posted by