“”നീ.. നിന്റെ മോന്റെ മടിയിൽ കിടന്നെനിക്ക് മരിക്കണം.. കുട്ടാ… കാർ ലോക്കല്ല. കാറിൽ വീടിന്റെ താക്കോലുണ്ട്. അവിടെ അലമാരയിൽ എന്റെ സ്വത്തിന്റെ എല്ലാം ഡോക്യുമെന്റ്‌സ്ഉണ്ട് ..എല്ലാം നിങ്ങളുടെ പേർക്കെഴുതി വെച്ചിട്ടുണ്ട്. ഈയിടെയല്ല .നേരത്തെ തന്നെ. എനിക്ക് കൊൽക്കത്തയിൽ ഉണ്ടായിരുന്ന സ്വത്തും മാധവന്റെ മക്കൾക്കായി എഴുതി വെച്ചിരുന്നു..അത്.. അതറിയാതെയാണ് ഇവനെന്നെ കൊല്ലാൻ കൊടുത്തിട്ട് സ്വത്തെല്ലാം കൈക്കലാക്കി ഇങ്ങോട്ട് പോന്നത്. ഈ മൂന്നാം ലിംഗക്കാരിക്കെന്തിനാടാ സ്വാത്തോക്കെ…. “”
“””നോക്കി നിൽക്കാതെ എടുത്തു കാറിൽ കേറ്റഡാ ആന്റിയെ”” വാസുകിയുടെ ശബ്ദം നേർത്തു വരുന്നത് കണ്ട മീനാക്ഷി അലറി.മിഥുൻ ഊരിയിട്ട തന്റെ ഡ്രെസ് ഇട്ടിട്ട് വാസുകിയെ കോരിയെടുത്തു . മീനാക്ഷിയും കയ്യിൽ കിട്ടിയ , ഹാളിൽ കിടന്ന തന്റെ ഡ്രെസ് അപ്പോളെടുത്തിട്ടിരുന്നു . മുടിയൊന്നും ചീകാൻ പോലും കാത്തുനിൽക്കാതെ അവൾ വാസുകിയെ കോരിയെടുത്തുകൊണ്ട് കാറിലേക്ക് ഓടുന്ന മിഥുന്റെ ഒപ്പമോടി .
“”എനിക്ക്.. എനിക്കിനി ജീവിക്കണ്ട മോനെ.. മക്കളെ പോലെ കരുതേണ്ട നിങ്ങളെ ഞാൻ…. “”
“” ആന്റീ അതു ഞങ്ങടെ ഇഷ്ടത്തിനല്ലേ… “”’ മീനാക്ഷി അവരുടെ തലയിൽ കൈകൊണ്ട് പൊത്തി പിടിച്ചോണ്ട് മിഥുൻറെയൊപ്പം നീങ്ങി.
“” ആന്റിക്ക്.. ആന്റിക്കെന്തെലും പറ്റിയാൽ ഇനി ഞങ്ങളെ നിങ്ങൾ കാണില്ല ..ഇവരുടെ ആയുസ്സിനു വേണ്ടി ചെയ്ത പാപങ്ങളൊക്കെ ഒഴുക്കിക്കളഞ്ഞു ഉള്ളുരുകി പ്രാർത്ഥിച്ചോ. .. ആന്റിക്കെന്തെലും പറ്റിയാൽ ..പറ്റിയാൽ എന്നെയുമിവനെയും നിങ്ങളൊരിക്കലും കാണില്ല .”‘
കാറിലേക്ക് കയറും മുൻപേ മീനാക്ഷി ക്രൂദ്ധയായി അച്ഛനെ നോക്കിപറഞ്ഞപ്പോൾ
മാധവന്റെ കയ്യിലിരുന്ന തോക്കൂർന്നു നിലത്തേക്ക് വീണു .
പ്രത്യാശ്യയുടെ വെളിച്ചം തേടി വാസുകിയെ കേറ്റി ആ ബെൻസ് മുൻപോട്ട് കുതിച്ചു . ഒരു പുതിയ ജീവിതത്തിലേക്ക് .ജീവിതം കിട്ടുമെന്ന പ്രതീക്ഷയോടെ പ്രാർത്ഥനയോടെ .
“‘ശുഭം “”
“
സ്നേഹത്തോടെ -രാജ