NINE -9 [മന്ദന്‍ രാജാ]

Posted by

“” പിണങ്ങല്ലേടീ … ചേച്ചി ഓഡിറ്റോറിയത്തിൽ നോക്കും എന്നെ .,.. അവളുടെ സപ്പോർട്ട് കൊണ്ടാ അല്പമെങ്കിലും ഫ്രീഡം എനിക്കിവിടെ കിട്ടുന്നെ . അതും കൂടി ഇല്ലാണ്ടായാൽ, മോളെ എന്നെ നിനക്ക് കണികാണാൻ കിട്ടൂല്ല … അല്ല നിന്നെയെനിക്ക് കാണാനെ പറ്റൂല്ല “‘

“‘രണ്ടും ഒന്നല്ലെടാ കുട്ടാ …അതും കൂടെ ഇല്ലാണ്ടായാൽ മോനെ കുട്ടാ ഞാൻ നിന്റെ വീട്ടിലേക്ക് വരും … “”

“‘ഹമ് ..നീ വരും ..നിന്റെ സ്വഭാവം അങ്ങനാ …പക്ഷെ എന്റമ്മ … രണ്ടിലൊന്ന് തീരും എന്നാൽ “”

“‘ഹഹ ..പോടാ ഒന്ന് …”” റോസ്മേരി അവിടെക്കിടന്ന ഒരു പൊട്ടിയ ചെയർ എടുത്തു കൈകൾ കുത്തി ബലം നോക്കിയിട്ട് മിഥുനെ പിടിച്ചിരുത്തി .

“‘ ഒരു ചെയറൂടി കിട്ടുമോന്ന് നോക്കട്ടടി … “” മിഥുൻ ചുറ്റുപാടും നോക്കിക്കൊണ്ട് പറഞ്ഞു . അവിടവിടെയായി ചെയറുകളോ മേശയോ ഒക്കെ കിടപ്പുണ്ട് . അതിലെല്ലാം കുടനിവർത്തിപ്പിടിച്ചതോ അല്ലെങ്കിൽ ഷോൾ തലയിൽ കൂടി ഇട്ടതു ആയ കമിതാക്കളും .

“” വേറെ കസേരേൽ ഇരിക്കാനാണേൽ ഇങ്ങോട്ട് വരണ്ട കാര്യമുണ്ടോ .. ഇരിക്കടാ അവിടെ “” റോസ്മേരി അവനെ വീണ്ടും അവിടെപ്പിടിച്ചിരുത്തി . എന്നിട്ട് അവന്റെ കാലിൽ കവച്ചിരിക്കാൻ നോക്കി .

“‘പണ്ടാരം … ഇതാ ലോങ്ങ് സ്കർട്ട് ഇട്ടലുളള കുഴപ്പം …”‘ അവൾ ചെരിഞ്ഞിരുന്നിട്ട് അവന്റ കണ്ണിലേക്ക് നോക്കി .

“:’എടീ ആരേലും കാണും “”

“‘കാണട്ടെ .. കണ്ടാൽ എന്താ … ഇങ്ങനൊരു പേടിച്ചു തൂറി “” റോസ്മേരി ബാഗിൽ നിന്നും ഒരു ബ്രൗൺ കളറുള്ള കുട എടുത്തു നിവർത്തിയിട്ട് ബാഗ് നിലത്തു വെച്ചു . സാധാരണയിലും അൽപം വലുപ്പംകൂടിയ കുട ആയിരുന്നു അത്

“‘ചേട്ടന്റെ കാറീന്നു അടിച്ചുമാറ്റിയതാ , ഇന്നത്തെ ആവശ്യത്തിന് “”‘ റോസ്മേരി കുട താഴ്ത്തി വെച്ചപ്പോൾ അതിനടിയിൽ അവരിരുവരും ..മറ്റു കാഴ്ചകൾ അവർക്കന്യമായി .

“‘എന്താടാ നോക്കുന്നെ .എന്നെക്കുറിച്ചാണോ ? ഈ ഇളക്കക്കാരിയെ ആണോ കൂടെ കൂട്ടേണ്ടിവരികയെന്നാണോ ?”

“‘പോടീ ഒന്ന് .. നിന്റെയിളക്കം എന്നെ കാണുമ്പോഴേ ഉള്ളെന്നെനിക്കറിയാല്ലോ “”

“‘ അതെ ..ഈശ്വരൻ ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് ..അൽപം മന്ദത ഉള്ള ആണിന് ഇത്തിരി ചുണ കൂടിയ പെണ്ണിനെ കൊടുക്കും .,. തിരിച്ചും അങ്ങനെ തന്നെ .. രണ്ടും മന്ദരായാൽ പെട്ടുപോകില്ലേ കുട്ടാ “”” റോസ്മേരി കുട അഡ്ജസ്റ്റ് ചെയ്തുവെച്ചിട്ടവന്റെ കഴുത്തിൽ കൈകൾ ചുറ്റി .

Leave a Reply

Your email address will not be published. Required fields are marked *