NINE -9 [മന്ദന്‍ രാജാ]

Posted by

“‘നീ വരുന്നുണ്ടോ മീനാക്ഷീ “” ഒറ്റച്ചോദ്യം . ഒരു മിനുട്ടിനുള്ളിൽ മീനാക്ഷി കതകുതുറന്നു പുറത്തു വന്നു . ഇറങ്ങിയ പാടെ ശ്രീദേവി അവളുടെ ചന്തിയിൽ ചൂരൽ കൊണ്ടാഞ്ഞടിച്ചു .

മീനാക്ഷി കരഞ്ഞില്ല , തടുത്തുമില്ല . മൂന്നടി കഴിഞ്ഞപ്പോൾ ശ്രീദേവി അവളെ നോക്കി . മീനാക്ഷി കൂസലെന്യേ ടേബിളിൽ പോയി കഞ്ഞിയും പയറും കഴിച്ചു . അവൾ അച്ഛനെയോ മിഥുനെയോ നോക്കിയില്ല . മിഥുന്റെ കണ്ണിൽ നിന്നും കണ്ണീരൊലിച്ചിറങ്ങുന്നുണ്ടായിരുന്നു .

പിറ്റേന്ന് പക്ഷെ ബൈക്കെടുത്തപ്പോൾ മീനാക്ഷി ഒരുങ്ങിയിറങ്ങിവന്നപ്പോൾ ശ്രീദേവിയും മാധവനും ഒന്നും പറഞ്ഞില്ല . അവന്റെ കൂടെ പോകണ്ടായെന്നോ ഒന്നും . ഇരുവരും വരാന്തയിൽ ഉണ്ടായിരുന്നു താനും . ഒരുപക്ഷെ കണ്ണിൽ പൊടി പോയിട്ടൂതിയതാണെന്നവൻ പറഞ്ഞത് വിശ്വസിച്ചു കാണും .

വീട്ടിലേക്കുള്ള കല്ലുപാകിയ വഴിപിന്നിട്ടു ചെറിയ വഴിയിലേക്ക് കയറി അല്പം പോയതേ മിഥുൻ ബൈക്കൊതുക്കി . തന്റെ വയറ്റിൽ പിടിച്ചിരിക്കുന്ന മീനാക്ഷിയുടെ കൈയ്യെടുത്തവൻ ഉമ്മകൾ കൊണ്ട് മൂടി .

മീനാക്ഷി ഇറങ്ങി അൽപ്പം കഴിഞ്ഞതേ അവന്റെ തോളിലേക്ക് ചാഞ്ഞുകിടപ്പായിരുന്നു . അവൻ തിരിഞ്ഞു അവളുടെ കണ്ണിൽ ഉമ്മവെച്ചു , എന്നിട്ടു ചുണ്ടിൽ അമർത്തി കടിച്ചു .

“‘നീ ..നീ എന്നെ സ്‌നേഹിക്കുവാണോടീ “”

“‘അറിയില്ലെടാ … പക്ഷെ … ”’ ഒരുനിമിഷത്തെ മൗനത്തിനു ശേഷം മീനാക്ഷി പറഞ്ഞു

“‘നമുക്ക് ആന്റീടെ അടുത്തേക്ക് പോകാം . എനിക്കിന്ന് വയ്യ നിന്നെ തനിച്ചാക്കി വിടാൻ “‘ മിഥുൻ ബൈക്ക് സ്റ്റാർട്ടാക്കി .

“‘ ആന്റിയവിടെയില്ല . ഞാൻ മെസ്സേജ് ചെയ്താരുന്നു . കോളേജിൽ പോകാൻ പറഞ്ഞു .ആന്റി വരുമ്പോൾ വീട്ടിലേക്ക് വരുന്നുണ്ടെന്ന് . അച്ഛനുമ്മയോടും സംസാരിക്കാൻ “”

“”ആന്റി എന്നാ സംസാരിക്കാൻ ?” മിഥുൻ കണ്ണാടിയിലൂടെ അവളെ നോക്കി .

”അറിയില്ല .. “‘ അവൾ പിന്നെയും തല ചായ്ച്ചു .

കോളേജിൽ ഇറങ്ങി ക്ലസ്സിലേക്ക് പോകുമ്പോഴും മീനാക്ഷി ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

വൈകിട്ടും അവൾ മൂകയായിരുന്നു .

“‘ വീട്ടിലേക്ക് പോകാൻ തോന്നുന്നില്ലടാ .നമുക്കെവിടെക്കെങ്കിലും പോയാലോ ?”’ വീട്ടിലേക്കുള്ള വഴി ബൈക്ക് നീങ്ങിയപ്പോൾ മീനാക്ഷി പറഞ്ഞു .

“‘എങ്ങോട്ട് ?”’

Leave a Reply

Your email address will not be published. Required fields are marked *