“‘കിസ് ഗാർഡനിലേക്ക് … എന്താ ?”
“‘ നമ്മളെന്തിനാ അങ്ങോട്ട് പോകുന്നെ ?”’ മിഥുന്റെ കണ്ണുകളിൽ കുസൃതി .
“‘നിന്നെ കെട്ടിപ്പിടിച്ചൊന്ന് ചുംബിക്കാൻ .. എന്താ … നിനക്കിഷ്ടമില്ലേ ? കർത്താവെ ..ഏതു നേരത്താണോ ഞാനിവനെ പ്രേമിക്കാൻ തോന്നിയെ ? മൊബൈൽ ഇല്ല .. കോളേജിൽ വന്നാൽ ഒന്ന് സംസാരിക്കാൻ നല്ല നേരം നോക്കണം . കോളേജ് വിട്ടാലുടൻ വീട് ..വീട്ടിൽ ചെന്നാലോ ഒരു വിളി ..ഏഹേയ് അതുമില്ല .. എടാ അറ്റ്ലീസ്റ്റ് ഒരു പഫ്‌സും ഫ്രഷ്‌ലൈമും എങ്കിലും നീയെനിക്ക് വാങ്ങിത്തന്നിട്ടുണ്ടോടാ കുട്ടാ ?”’
“” എന്റെ റോസേ ..നിനക്കെന്റെ അവസ്ഥയറിയില്ലേ ? കഷ്ടിച്ചു പെട്രോൾ കാശിനുള്ളതാ തന്നുവിടുന്നത് . കുറച്ചു നടന്ന് വേണം ബേസിൽ കേറാൻ എന്നതുകൊണ്ട് മാത്രമാണ് ബൈക്ക് വാങ്ങിത്തന്നത് വരെ “‘
“‘എന്റെ കുട്ടാ ..നീ വിഷമിക്കാൻ പറഞ്ഞതല്ലടാ ..ഞാൻ ചുമ്മാ … “”
“‘ ഹമ് “‘ മിഥുൻ മൂളി ..
“” എടാ ജോബിനെ എന്നാ …എന്നാപ്പറ്റി ? റസിയക്ക് എന്തുപറ്റിടാ “” ഓഡിറ്റോറിയത്തിന് പുറകിൽ കുനിഞ്ഞു നിന്നോക്കാനിക്കുന്ന റസിയയുടെ പുറം തടവിക്കൊടുക്കുന്ന ജോബിനോട് മിഥുൻ വിളിച്ചുചോദിച്ചപ്പോൾ റോസ്മേരി അവന്റെ കയ്യിൽ നുള്ളി .
“”പൊട്ടാ ..മിണ്ടാതിരിക്കട “” അവൾ പതിയെ അവനോട് പറഞ്ഞു .
‘”അളിയാ ..ഹോസ്പിറ്റലിൽ വല്ലതും കൊണ്ട് പോകണോ ?”’ തലചെരിച്ചു നോക്കിയ ജോബിന്റെ മുഖത്തെ ദയനീയാവസ്ഥ കണ്ട മിഥുൻ വീണ്ടും ചോദിച്ചു .
“‘പട്ടീ … മിണ്ടാതിരിക്കാൻ നിന്നോടല്ലേ പറഞ്ഞത് ..വായിവിടെ ..ഇങ്ങനൊരു കെഴങ്ങൻ “” റോസ്മേരി അവനെയും വലിച്ചുകൊണ്ട് ഓഫീസ് കെട്ടിടത്തിലേക്ക് കയറി . രണ്ടുനിലകളിലെയും കോറിഡോറിലും മറ്റും കുടകൾ വിടർത്തിപ്പിടിച്ചു കമിതാക്കൾ ഇരിപ്പുണ്ടായിരുന്നു .
“‘എടീ ..ഇവിടൊക്കെ ആളുകളാ ..നീ താ . .. പ്രോഗ്രാം തുടങ്ങാനും സമയമായി “”
“‘എന്ത് തരാൻ ?”’ റോസ്‌മേരി അവന്റെ മുന്നിൽ വന്നു കണ്ണുകളിലേക്ക് നോക്കി
“‘ഉമ്മ “‘ മിഥുൻ ചുണ്ട് കൂരിപ്പിച്ചു കാണിച്ചു .
“‘അയ്യടാ … ഉമ്മ …നിനക്കുമ്മയില്ല . നിനക്കന്നേക്കാൾ വലുത് പ്രോഗ്രാമല്ലേ ?’”” റോസ്മേരി മുഖം വീർപ്പിച്ചു .