“” ഞങ്ങളിവിടെ ഇരിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ. അതോ മാറി തരണോ?”” മിയ കൗണ്ടറിടച്ചപ്പോൾ റോസ്മേരി എഴുന്നേറ്റ് മിഥുന്റെ കൈ പിടിച്ചു .
“” ഓ.. വേണ്ട ഞങ്ങൾ മാറിക്കോളാം…വാടാ കുട്ടാ”” റോസ് മേരി അവനെയും കൂട്ടി കാന്റീന്റെ പുറത്തേക്ക് നടന്നു .
“” എടി.. നീയിതെന്നാ കാണിക്കുന്നെ.. എല്ലാരും നോക്കുന്നു.”” അവൾ കൈ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ മിഥുൻ കൈ വിടുവിക്കാൻ നോക്കി.
“” പിന്നെ… ഇവിടുള്ളൊരു ആദ്യമായിട്ട് കാണുവല്ലേ എന്നുവെച്ചാൽ നമ്മളെ.. എടാ നമ്മള് കാമുകീ കാമുകന്മാർ ആണെന്ന് ഇവിടെ ഉള്ളോർക്കെല്ലാം അറിയാം ..പിന്നെന്നാ?””
“” ആര്… നീയോ.. എന്റെ കാമുകിയോ….?”” മിഥുൻ അവളുടെ കൂടെ നടന്നു കൊണ്ട് നെറ്റിചുളിച്ചു നോക്കി.
കാന്റീനിന്റെ സൈഡിലൂടെ പുറകിലേക്ക് ഉള്ള വഴിയിലെത്തിയിരുന്നു അവരപ്പോൾ . പഴയ ഓഡിറ്റോറിയത്തിലേക്കുള്ള വഴിയാണത് . പണ്ടത്തെ കോളേജ് ഓഫീസും അവിടെയായിരുന്നു . കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ് പഴയ ഓഡിറ്റോറിയതിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും പുറകിലെങ്കിലും കെട്ടിടത്തിന് മുൻപിലുള്ള സ്ഥലവും മറ്റും പല കളറിൽ ഉള്ള മൊസാന്തയും ചെടികളും ഒക്കെ കൊണ്ട് മനോഹാരിതമായിരുന്നു . ഈരണ്ട് കല്ലുകളും ഓരോ മൊസാന്തകളുടെയും അടിയിൽ ഉണ്ടായിരുന്നു . പ്രേമസല്ലാപം നടത്തുന്ന പ്രണയിതാക്കൾ കൊണ്ട് നിറഞ്ഞിരുന്ന അവിടം കഴിഞ്ഞാൽ ഒടിഞ്ഞ കസേരകളും മറ്റുമുള്ള ഓഡിറ്റോറിയവും ഇരുനിലകൾ ഉള്ള അടച്ചുറപ്പില്ലാത്ത പാതി നശിച്ച ഓഫീസ്കെട്ടിടവും. പ്രണയിതാക്കളെക്കാൾ അൽപം കൂടി മുൻപേ പറക്കുന്ന കമിതാക്കളെ കൊണ്ട് നിറഞ്ഞിരുന്നു . മൊസാന്തകൾ നിറഞ്ഞിരുന്ന ഗാർഡൻ ലവ് ഗാർഡൻ എന്നും പാതിനശിച്ച മേൽക്കൂരയ്ക്ക് കീഴിൽ കുട വിടർത്തിപ്പിടിച്ചു ചുണ്ടുകൾ കഥ പറയുന്ന അവിടം കിസ്സ് ഗാർഡൻ എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത് .
“‘ എന്താടാ എനിക്ക് നിന്റെ കാമുകിയാവാൻ ഉള്ള കുറവ് ? … നിന്നെക്കാൾ വെളുപ്പില്ലേ ? നിന്നെക്കാൾ സൗന്ദര്യം ഇല്ലേ .. പിന്നെ ഇതിനു നല്ല മുഴുപ്പില്ലേ ?”’ റോസ് മേരി കണ്ണുകൾ താഴ്ത്തി തന്റെ മാറിടത്തിലേക്ക് നോക്കി പറഞ്ഞു .
“‘അയ്യേ ..ഈ പെണ്ണിന് നാണമില്ലേ ? ഇങ്ങനെയൊക്കെ സംസാരിക്കാൻ …അല്ല നമ്മളെവിടെക്കാ ഇത്പോകുന്നെ ?”