നിങ്ങൾ എന്റെ വീട്ടിൽ വരുമ്പോൾ ഇടാമല്ലോയെന്നു പറഞ്ഞു വാസുകി എല്ലാം എടുത്തപ്പോൾ മീനാക്ഷിയുടെയും മിഥുൻറെയും കണ്ണുകൾ നിറഞ്ഞു .
പിന്നീടവർ ഒരു മൊബൈൽ ഷോപ്പിലേക്കാണ് കയറിയത് . പുതിയ മോഡൽ സ്മാർട്ട് ഫോൺ വാങ്ങിയപ്പോഴും വീട്ടിലേക്ക് കൊണ്ടുപോകാൻ പറ്റില്ലായെന്നു പറഞ്ഞുഅവർ എതിർത്തു . .ആർക്കും നമ്പർ കൊടുക്കണ്ട , ഫോൺ എപ്പോഴും സൈലന്റ് ആക്കി വെച്ചിരുന്നാൽ മതി എന്ന് പറഞ്ഞവർ തന്റെ ഐഡി കാർഡും ഫോട്ടോയും കൊടുത്തു സിം കാർഡ് വാങ്ങി ആക്ടിവേറ്റ് ചെയ്യിച്ചു . പിന്നെ അവർ സൂപ്പർമാർക്കറ്റിലേക്ക് കയറി . വാസുകി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത് നോക്കി മീനാക്ഷിയും മിഥുനും കൂടെ നടന്നു .
“‘ഫുഡും വാങ്ങി പോകാം “” ഫുഡ് കോർട്ടിൽ എത്തി വാസുകി അവർക്കിഷ്ടപ്പെട്ട ഫുഡ് ഏതാണെന്നു ചോദിച്ചു അത് പാർസൽ വാങ്ങി .
“” മിഥുനെ …നീ അവിടുന്ന് രണ്ടു ബോട്ടിൽ വാറ്റ് 69 വാങ്ങാമോ . പിന്നെ രണ്ടുമൂന്ന് ബിയറും “‘ ബിവറേജസ് സൂപ്പർ മാർക്കറ്റിനല്പം മാറ്റി കാർ നിർത്തിയിട്ട് വാസുകി ബാഗിൽ നിന്നും രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകൾ എടുത്തുകൊടുത്തിട്ട് പറഞ്ഞു . മിഥുൻ സന്തോഷത്തോടെ ഓടിപ്പോയി .
“” എന്താ ആന്റീ പുറകിലിരിക്കുന്നെ ?”’ മിഥുൻ തിരികെ വന്നപ്പോൾ വാസുകി പുറകിലിരുന്ന് മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുന്നതാണ് കണ്ടത്
“”നീ കാറോടിക്കുമല്ലോ , മീനുട്ടി പറഞ്ഞു .. നീ എടുക്ക് വണ്ടി .എനിക്ക് ഒന്നുരണ്ടു മെയിലുകൾ അയക്കാനുണ്ട് “‘ അവനതിൽ പരം സന്തോഷം ഉണ്ടാകാനില്ല . വീട്ടിൽ സ്വിഫ്റ്റ് കാറും അവന് ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിലും കാർ അധികം ഓടിക്കാനുള്ള അവസരമോ അനുമതിയോ കിട്ടിയിരുന്നില്ല . ഒന്നുരണ്ടു പ്രാവശ്യം അച്ഛനുമമ്മക്കുമൊപ്പം അമ്ബലത്തിൽ പോയപ്പോഴും കൃഷ്ണേട്ടന്റെ കടയിൽ പോയപ്പോഴും മാത്രമാണ് കാർ എടുത്തത് .അതും കൂടെ ആളുള്ളപ്പോൾ . മിഥുൻ ബെൻസ് കാർ അതിവേഗത്തിൽ വാസുകിയുടെ ബംഗ്ലാവ് ലക്ഷമാക്കി പായിച്ചു .
ഗേറ്റിന് മുന്നിൽ കാർ നിർത്തിയതേ അത് തുറന്നു . മിഥുൻ കാർ പോർച്ചിലേക്ക് കയറ്റി . അവിടെയൊരു ജീപ്പും കിടപ്പുണ്ടായിരുന്നു . വാസുകി സാധനങ്ങൾ എടുത്തപ്പോൾ മീനാക്ഷിയും മിഥുനും സഹായിച്ചു . പാസ് വേർഡും ഫേസ് ലോക്കുമുള്ള വാതിൽ . വാതിൽ തുറന്നകത്തേക്ക് കയറിയപ്പോൾ തന്നെ ഏസിയുടെ കുളിർമ അവരെ പൊതിഞ്ഞു . മുന്തിയ ഫർണീഷിംഗ് ചെയ്ത വലിയ ഹാൾ . അതിന്റെ അങ്ങേയറ്റത്ത് നടുവിൽ രണ്ടായി തിരിഞ്ഞു കറങ്ങി പോകുന്ന സ്റ്റെയർകേസ് . ഹാളിന്റെ ഇരുവശത്തും മുറികൾ .