NINE -9 [മന്ദന്‍ രാജാ]

Posted by

“” പേരെന്താ ?”’ അവർ മീനാക്ഷിയെ നോക്കി ചോദിച്ചു . മീനാക്ഷി തങ്ങളെ പരിചയപ്പെടുത്തിയപ്പോൾ അവർ അവളെ സൂക്ഷിച്ചു നോക്കി . മിററിലൂടെ പുറകിലിരിക്കുന്ന മിഥുനെയും .

“‘ നിങ്ങൾ ചേച്ചിയും അനിയനുമായിരുന്നോ ? നല്ല ക്യൂട്ട് ലവ് ബേർഡ്‌സ് എന്ന് ഞാൻ കരുതി .പിന്നെ കുരിശുമലയിലേക്ക് ആ സമയത്തൊക്കെ പോകുന്നത് പ്രണയിക്കുന്നവരാണ് കൂടുതലും .മറ്റുള്ളവർ അഞ്ചുമണികഴിഞ്ഞല്ലേ പോകാറ് . കാറ്റൊക്കെകൊണ്ടിരിക്കാൻ “‘ അവർ പറഞ്ഞപ്പോൾ മീനാക്ഷി പുറത്തേക്ക് നോക്കി . കഴിഞ്ഞ മണിക്കൂറുകളായിരുന്നു അവളുടെ മനസ്സിലപ്പോൾ

“‘ഞാൻ വാസുകി . വാസുകി മാധവ് . കൽക്കട്ടയിലായിരുന്നു . ഇപ്പോൾ ഇവിടെയടുത്തു അല്പം സ്ഥലമൊക്കെ വാങ്ങി . ഇനിയിവിടെ പതിയെ സെറ്റിലാവണം . അധികം നാളായില്ല ഇവിടെ വന്നിട്ട് . നിങ്ങടെ അച്ഛനുമ്മയും?”’

അവരുടെ ശബ്ദമാണ് മീനാക്ഷിയെ അവരെ നോക്കാൻ പ്രേരിപ്പിച്ചത്

“‘ അച്ഛനുമമ്മയും ഉണ്ട് .അമ്മ ശ്രീദേവി . അച്ഛൻ മാധവൻ . രണ്ടുപേരും ദുബായിൽ ആയിരുന്നു . ഇപ്പോൾ കൃഷീം ഒക്കെയായി ഇവിടെത്തന്നെ |”‘

“‘ മാഡത്തിന്റെ ഹസ്സും പിള്ളേരും ?”‘ ഒന്ന് നിർത്തിയിട്ട് മീനാക്ഷി ചോദിച്ചു .

“‘ഞാൻ സെപ്പറേറ്റഡ് ആണ് . ഹമ് … എനിക്ക് കുട്ടികളില്ല “”

”’ ഓ സോറി …സോറി മാഡം “‘ അവൾക്ക് അൽപം കുറ്റബോധം തോന്നി പരുഷമായി സംസാരിച്ചതിൽ .

“‘ ഹഹ .. കുട്ടികളില്ലാത്തത് കൊണ്ടെനിക്ക് വിഷമമൊന്നുമില്ല . എവിടെച്ചെന്നാലും കുട്ടികളുണ്ടല്ലോ കൽക്കട്ടയിൽ എന്റെ അപ്പാർട്ട്മെന്റിനടുത്തു താമസിക്കുന്ന ഫ്ളാറ്റിലെ നീരവും നിവേദിതയും … എന്റെ സ്വന്തം പിള്ളേരെ പോലെയായിരുന്നു . ഇവിടെ വന്നപ്പോഴാണ് തനിച്ചായത് പോലെ തോന്നിയത് . ഹ്മ്മ് ..ഇപ്പൊ എനിക്കൊരു കൂട്ടായല്ലോ “” വാസുകി അവളെ നോക്കി ചിരിച്ചു .മീനാക്ഷിക്കും തിരിച്ചു പുഞ്ചിരിക്കാതിരിക്കാനായില്ല

നല്ലൊരു ക്ലിനിക്കിലേക്കായിരുന്നു അവർ കാർ വിട്ടത് . ഡ്രെസ് ചെയ്യുമ്പോഴും എല്ലാം അവർ മീനാക്ഷിയുടെയും മിഥുൻറെയും കൈപിടിച്ചു കൂടെ നിന്നു .

“” ഈ വേഷത്തിൽ പോകണ്ട ഇനി . നമുക്കൊരു ഡ്രെസ് മേടിക്കാം “” ഹോസ്പിറ്റൽ ബില്ലൊക്കെ തീർത്തൊരു കോഫിയും കുടിച്ചിറങ്ങിയപ്പോൾ വാസുകി അവരോട് പറഞ്ഞു .

“‘സാരമില്ല ആന്റീ … അവിടുന്ന് കുറച്ചുപോയാൽ പിന്നെ ഞങ്ങടെ നാട്ടിലേക്കുള്ള വഴിയാ .അങ്ങോട്ടധികം വണ്ടിയില്ല . ഒന്നോരണ്ടോ ബസ് സർവീസെയുള്ളൂ. അതിലെ കുറച്ചുപോയാൽ ഞങ്ങടെ വീട്ടിലേക്കുള്ള വഴിയെത്തും . അത് ഞങ്ങടെ വീട്ടിലേക്കുള്ള വഴി മാത്രമായത് കൊണ്ടാരും ഉണ്ടാവില്ല .”” “”

Leave a Reply

Your email address will not be published. Required fields are marked *