NINE -9 [മന്ദന്‍ രാജാ]

Posted by

“‘ ഓ …പിന്നേ .അസൂയ പാടില്ലെടീ മുത്തേ ..ഇന്നാള് നിന്റെ ഫ്രണ്ട് ആ ജെസ്സി എന്നോട് സംസാരിച്ചോണ്ടിരുന്നപ്പോ നീ എന്നെ ഓടിച്ചതെന്തിനാ “‘

”ഓ …അവള് ശെരിയല്ലടാ ..അതാ … നല്ല ചുള്ളൻ ചെക്കന്മാരെ വശീകരിച്ചു വശത്താക്കുന്നതാ ഹോബി . കാര്യം കഴിഞ്ഞിട്ട് കറിവേപ്പില പോലെ ഉപേക്ഷിക്കും .””

“‘അപ്പൊ ഞാൻ ചുള്ളൻ സമ്മതിച്ചു .. .. ഹമ് എന്നാടി കാര്യം കഴിഞ്ഞാൽ എന്ന് പറഞ്ഞെ ..എന്തുകാര്യം “‘

“‘കോപ്പ് .. നേരെ നോക്കി വണ്ടിയോടിക്കട ചെക്കാ “‘ മീനാക്ഷി അവന്റെ ചെവിയിൽ പിടിച്ചു .

“” എല്ലാരും വെക്കേഷന് അമ്മവീട്ടിലും അച്ഛൻ വീട്ടിലുമൊക്കെ പോകുന്നു . നമ്മുടെ അച്ഛനുമമ്മേം ഭൂമീന്ന് പൊട്ടിമുളച്ചുവന്നതാണോ ചേച്ചീ “”

“” ഹഹഹ … ആർക്കറിയാം ..ഞാനുമത് ആലോചിച്ചിട്ടുണ്ട് . ഓർമ വെച്ച നാൾ മുതൽ ഹോസ്റ്റലിൽ . പത്തായപ്പോൾ അവർ ജോലിനിർത്തി ഇങ്ങോട്ട് വന്നു . അവര് വന്നിട്ടും ഒരു ബന്ധുക്കളേം ഇങ്ങോട്ട് കണ്ടില്ല .അങ്ങോട്ട് പോയതുമില്ല . അമ്മേടെ വീട്ടുകാരെപറ്റീം അച്ഛന്റെ വീട്ടുകാരെ പറ്റീം എന്തേലും ചോദിച്ചാലുടനെ പഠിക്കാനൊന്നുമില്ലെന്ന് ചോദിച്ചൊച്ചപ്പാട് വെക്കും .പിന്നെ ചോദിക്കില്ലല്ലോ .””’

“” ഒരു ടൂർ പോകാൻ പോലും സമ്മതിക്കില്ല. എന്നാൽ നമ്മളെ കൊണ്ട് എങ്ങോട്ടും പോകുകെമില്ല. കോളേജ് വിട്ടാൽ വീട്.. വീട് വിട്ടാൽ കോളേജ്. ചേച്ചി കൂടി ഇത്രേം സംസാരിക്കില്ലായിരുന്നേൽ ഞാൻ നാട് വിട്ടോടി പോയേനെ.””

“”ഞാനുമതേടാ കുട്ടാ. നീയുള്ളതാ ഒരു സമാധാനം. ശെരിക്കും പറഞ്ഞാൽ ഹോസ്റ്റലിൽ ആയിരുന്നു ഇതിലും സുഖം. “” മീനാക്ഷി നെടുവീർപ്പിട്ടു.

“” എല്ലാർക്കും മൊബൈൽ ഉണ്ട്. ഒരു മൊബൈൽ വാങ്ങിത്തരാൻ പറഞ്ഞാൽ കേൾക്കില്ല. വീട്ടിൽ ലാൻഡ് ലൈൻ ഉണ്ട് പോലും. പഠിക്കാൻ ഉള്ളത് കൊണ്ട് ലാപ് വാങ്ങാൻ സമ്മതിച്ചു. നെറ്റ് ഉപയോഗിക്കണേൽ അമ്മേടെ നെറ്റീന്ന് എടുക്കണം. അതും പരിധി കഴിഞ്ഞാലോ അനുവദിച്ച സമയം കഴിഞ്ഞാലോ കട്ടാക്കും. ഒരു പടം പോലും ഡൗണ്ലോഡ് ചെയ്യാൻ പറ്റില്ല.””

“” അതേ… ഹിന്ദി സിനിമയോ ഇംഗ്ളീഷ് സിനിമയോ തമിഴോ ഒന്നും കാണാൻ അനുവദിക്കില്ല. എന്തോന്ന് ജീവിതമാടാ ഇത്””

അപ്പോഴേക്കും കോളേജ് എത്തിയിരുന്നു. മീനാക്ഷി ബൈക്കിൽ നിന്നിറങ്ങി ക്ലാസിലേക്ക് നടന്നു. മിഥുൻ ബൈക്ക് പാർക്കിങ്ങിൽ കൊണ്ടു വെച്ചിട്ട് കാന്റീനിലേക്കും.

“” റോസെ ..ദേ ടീ നിന്റെ കുട്ടൻ”” മിഥുനെ കണ്ട ജോർജ് പറഞ്ഞതും അപ്പുറത്തെ ടേബിളിൽ കൂട്ടുകാരികളോട് കത്തിവെച്ചു കൊണ്ടിരുന്ന റോസ്മേരി തിരിഞ്ഞു നോക്കി. അവളുടെ മുഖത്തൊരു നാണം .

Leave a Reply

Your email address will not be published. Required fields are marked *