“അതിന്നാള് ദിവ്യെടെ വീട്ടിൽ പോയപ്പോൾ അവൾ ചെയ്തതാ…അല്ലാതെ ബ്യൂട്ടി പാർലറിൽ പോണോന്ന് എങ്ങാനും നമ്മുടെ വീട്ടിൽ പറഞാൽ ഉണ്ടാകുന്ന ഭൂകമ്പം ഒന്നോർത്തു നോക്കിക്കേ””
“”” ഒരു ബിയർ കുടിക്കാൻ പോലും പറ്റില്ല. ഒരു നൂറ് രൂപക്ക് വരെ കണക്ക് ബോധിപ്പിക്കണം. ആരേലും ഒരു ബിയർ വാങ്ങി തന്നാലോ… പോലീസുകാരുടെ സെൻസർ പോലും ഇത്രേം മണം പിടിക്കില്ല. അമ്മയപ്പോ തന്നെ കണ്ടു പിടിക്കും.””
“”അയ്യടാ ..ബിയറടിക്കാൻ പോകുന്നൊരു ചളുക്ക് .. ഡാ ആദ്യം ഒരു മീശയെങ്കിലും വെക്ക് ..എന്നിട്ട് മതി ബിയർ “‘
“‘ അത് പിന്നെ ചേച്ചീ .. ക്ളീൻഷേവ് അല്ലെ ഇപ്പൊ ഫാഷൻ ..ഞാൻ അതാ …””
“” എടാ ..ആണുങ്ങളായാൽ മീശേം താടീമൊക്കെ വേണം ..അതാ ഒരു ഗെറ്റപ്പ് “‘
“‘ ഓ ..ചേച്ചീടെ ശ്യാമിനെ പോലെ … എനിക്ക് മീശയില്ലന്നല്ലേ ഉള്ളൂ .. ദേ നോക്ക് ..നിന്റെ ശ്യാമിനെക്കാൾ മസിൽ ..കണ്ടോ കണ്ടോ ..”‘ മിഥുൻ കയ്യിലെ മസിൽ പെരുപ്പിച്ചു കാണിച്ചു .
“‘ നീ രണ്ടുകയ്യും കൊണ്ട് വണ്ടിയോടിക്കടാ …ഡാ .. മസിലൊക്കെ ഔട്ട് ഓഫ് ഫാഷനാ . ഞങ്ങൾ പെണ്ണുങ്ങൾക്ക് നല്ല കട്ടതാടീം മീശേം ആണിഷ്ടം “‘
“‘ ഓ .. ആയിക്കോ … ഞാനും വെക്കും മീശ . എടി മുത്തേ …വൈറ്റമിൻ ഈയുടെ കൂടെ ചേർക്കുന്ന ആ എണ്ണയേതാ . മുടി വളരാൻ സഹായിക്കുന്നത് “”
“” ആവണക്കെണ്ണ … നീ അത് തേക്കാൻ പോകുവാണോ ?”
“‘ അഹ് … അനിയന് മീശയില്ലാത്തത് കൊണ്ട് ചേച്ചിക്ക് കുറച്ചിലാവണ്ട “‘
“‘നിന്റെ കാര്യം .. നിനക്കെന്തില്ലേതും നീയെന്റെ അനിയൻ അല്ലേടാ …””‘ മീനാക്ഷി അവന്റെ വയറ്റിൽ നുള്ളി .
“” എക്സാം കഴിഞ്ഞാൽ പിന്നെ തുറക്കുന്നത് വരെ ബോറിങ്ങാണല്ലോടാ “‘ മീനാക്ഷി പറഞ്ഞപ്പോൾ മിഥുനും തലയാട്ടി .
“‘ നിനക്ക് ഒരു മാസം കഷ്ടിച്ച് …എനിക്ക് റിസൾട്ട് വരണം ..പിന്നെ അടുത്ത കോഴ്സ് നോക്കണം . “” മീനാക്ഷിയുടെ സംസാരത്തിൽ അമർഷം കലർന്നിരുന്നു .
“‘അതെയതെ …വീട്ടിലിരുന്നാൽ ബോറടിയാ .. സീറ്റിൽ പോലും പോകാൻ അനുവദിക്കില്ല . കൂട്ടുകാര് വീട്ടിൽ വരുന്നത് ഇഷ്ടമില്ല . “‘
“‘അത് നിന്റെ ആണുങ്ങൾ ആയത് കൊണ്ട് പ്രായപൂർത്തിയായ എന്നെ പേടിച്ചാണന്നു കരുതാം …എന്റെ ഫ്രെണ്ട്സ് വരുന്നതോ ? അതുപോലും അമ്മക്കിഷ്ടമില്ല “”‘
“” എന്റെ ഫ്രെണ്ട്സ് എന്ന നിന്നെ പിടിച്ചു തിന്നുമോ ? എടീ ചേച്ചീ ..എന്നെപ്പോലൊരു ചുള്ളനെ നിന്റെ ഫ്രെണ്ട്സ് പ്രേമിച്ചാലോന്ന് കരുതിയാവും അമ്മ നിന്റെ ഫ്രെണ്ട്സിനെയും അടുപ്പിക്കാത്തത് “”‘
“‘ ..ഒരു ചുള്ളൻ …പോടാ ഒന്ന്””