“‘ആഹാ .. കള്ളത്തെമ്മാടി ..അപ്പൊ നീ ഇന്ന് .. ഹമ് ..”” മീനാക്ഷി അവന്റെ കയ്യിൽ നിന്നും പരിപ്പുവട ഒടിച്ചെടുത്തു കടിച്ചു .
“‘ ഞാൻ ..ഞങ്ങളൊന്നും ചെയ്തില്ല …”‘
”ഉവ്വ .. അവളെയെനിക്ക് നന്നായിയറിയാം “‘
”റോസ് പാവമാ ചേച്ചീ … ഈ ചാട്ടവും ബഹളവും ഒക്കെയുണ്ടന്നെ ഉള്ളൂ “‘
“‘അതെനിക്ക് അറിയാടാ .. എന്നെ തേടിവന്നു പരിചയപ്പെട്ടപ്പോളെ ഞാൻ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തതാ . നാത്തൂനേ നേരത്തെ സോപ്പിടാൻ വന്നേക്കുന്നു .”‘
“‘ചേച്ചിക്ക് ശ്യാമേട്ടനെ ഇഷ്ടമാണോ … കല്യാണം കഴിക്കാൻ ?”’
“” ഹമ് ..ശ്യാമിനെന്താടാ കുറവ് ? അച്ഛനാനുമമ്മേം ലണ്ടനിൽ പെങ്ങടെ കല്യാണം കഴിഞ്ഞു . ശ്യാം എല്ലാത്തിനും ഫസ്റ്റാ . ലണ്ടനിൽ ഹയർസ്റ്റഡീസ് കഴിഞ്ഞാൽ ജോലീം കിട്ടും .. അന്നേരത്തേക്കും എന്റെ കല്യാണം കഴിയും ..ഏതേലുമൊരു കോന്തനുമായി .””
”അതായിരിക്കും കിട്ടിയ അവസരം മുതലാക്കീത് ഇന്ന് “‘
“‘പോടാ ഒന്ന് … ഇച്ചിരി ബിയർ താ ..നമ്മക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാം “”
”എടീ ചേച്ചീയിൽ ആൽക്കഹോൾ കണ്ടന്റ് കൂടുതലുള്ളതാ ..ഇപ്പളെ നിന്റെ കണ്ണൊക്കെ ചുവന്ന് . വീട്ടിലേക്ക് പോകേണ്ടതാ ..ഓർമ വേണം “‘
”’ബൈക്കോടിക്കണ്ടതാ നിനക്ക് … നീയും കുറച്ചു കുടിച്ചാൽ മതി …അല്ലേലും നമ്മളിൽ കഴിച്ചുടനെ പോകുന്നില്ലല്ലോ . കോളേജ് ടൈം ആകുമ്പോ പോയാൽ മതി … ഇപ്പൊ ഒന്നര ആകുന്നതല്ലേ ഉള്ളൂ “”
മിഥുൻ അടുത്ത ബോട്ടിൽ പൊട്ടിച്ചിട്ട് ഒരിറക്ക് കുടിച്ചിട്ട് അവൾക്ക് കൊടുത്തു .
“‘ശെരിക്കും പറഞ്ഞാൽ നമ്മളൊക്കെ എന്ത് ജീവിതമാ അല്ലെ .. ബാക്കിയുള്ളോരെല്ലാം അടിച്ചു പൊളിക്കുന്നു . അച്ഛൻ വീടും അമ്മവീടും വെക്കേഷൻ ടൂറും ഒക്കെയായി . എനിക്കുറപ്പുണ്ട് അമ്മയിനി എന്നെ പഠിക്കാൻ വിടില്ല . കെട്ടിച്ചു വിടത്തെ ഉള്ളൂ …”‘
“‘നിനക്ക് ശ്യാമേട്ടനെ അത്ര ഇഷ്ടമാണേൽ ഒളിച്ചോടി പൊക്കോളത്തില്ലെ ചേച്ചീ … നിനക്ക് അങ്ങനെയേലും ആശ്വാസമുണ്ട് . ഞാനിവിടെ കിടന്നു നരകിക്കും . റോസിനേം കിട്ടത്തില്ല .. ഒരു ജോലിക്കും വിടാൻ പോകുന്നില്ല ..നോക്കിക്കോ .
ഒള്ള പറമ്പും കൃഷീം നോക്കി ജീവിക്കേണ്ടി വരും “”
“‘ഇവര് വല്ല ഹിമാലയത്തിലോ ആയിരുന്നടോ? ദുബായ് ഒക്കെ ..എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല . എന്തേലും ഒരു പുരോഗതി വേണ്ടേ . ഇത് പതിനാലാം നൂറ്റാണ്ടിലെ പോലെ . “‘
മിഥുൻ മീനാക്ഷിയുടെ കയ്യിൽ നിന്നും ബോട്ടിൽ വാങ്ങി തിരികെ കൊടുത്തു .
“‘നീ ബിരിയാണി എടുക്ക് … അല്ലേൽ കഴിച്ചു കഴിഞ്ഞു തൊണ്ടേൽ നിന്നിറങ്ങത്തില്ല “‘