കുരിശുമലയിലേക്കുള്ള നേരായ റോഡ് വിട്ടു മിഥുൻ സൈഡിലേക്കുള്ള വഴിയേ ബൈക്ക് ഓടിച്ചു . ആ വഴിയാകട്ടെ ഇടുങ്ങിയതും ഇരുവശവും തെരുവപ്പുല്ലുകൾ നീണ്ടു നിൽക്കുന്നതുമായിരുന്നു .
“‘എടാ .സൂക്ഷിച്ച് ..”മീനാക്ഷി അവന്റെ പുറകിൽ പുല്ലുകൾ തട്ടാതെ കുനിഞ്ഞിരുന്നു .
“”‘ ഇവിടെ എവിടേലും വെക്കാം ..ഇനി പോകാൻ റിസ്കാ “” വെള്ളമൊഴുകി അൽപംപോലും റോഡില്ലാതെ കുണ്ടും കുഴിയുമായി വന്നപ്പോൾ മിഥുൻ ബൈക്ക് നിർത്തി .
“‘ ഇതൊന്നുവെക്കട്ടെ “‘
“‘ എടാ ..അങ്ങോട്ട് കേറ്റി വെക്ക് .. ബൈക്ക് ആരും കാണണ്ട . ബൈക്ക് കണ്ടാൽ ഇവിടെയാരെലും ഒണ്ടെന്ന് കരുത്തും “”‘
കാഞ്ഞ ബുദ്ധിയാ ചേച്ചീടെ … മിഥുൻ മനസ്സിലോർത്തുകൊണ്ട് ബൈക്ക് തെരുവപ്പുല്ലുകൾ ഇടതിങ്ങിനിൽക്കുന്ന സ്ഥലത്തേക്ക് കയറ്റിവെച്ചു . ഇറങ്ങിവന്നപ്പോഴേക്കും ബൈക്ക് പുറമെനിന്ന് കാണാൻ പറ്റാത്ത വിധം പുല്ലുകൾ വീണ്ടും പഴയപോലെ നിന്നിരുന്നു .
“‘വാ … ദേ ആ പാറക്കൂട്ടത്തിലേക്ക് പോകാം ..താഴേന്ന് ആരേലും വന്നാൽ കാണാം “”
മീനാക്ഷി ചൂണ്ടിക്കാണിച്ചപ്പോൾ മിഥുൻ ആ വഴിയേ നടന്നു .. ചെറുതും വലുതുമായ പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായിരുന്നു അത് . അതിന്റെയിടയിലുള്ള സ്ഥലത്തേക്ക് മിഥുൻ നൂണ്ടുകയറി .
“‘എടാ ..സൂക്ഷിച്ചു ,.വല്ല പാമ്പും കാണും “”
“‘യ്യോ .. പോടീ പണ്ടാരമേ …”‘ മിഥുൻ തിരിച്ചു ചാടിക്കയറിക്കൊണ്ട് പറഞ്ഞു . എന്നിട്ട് വീണ്ടും അവിടേക്ക് നോക്കികൊണ്ട് അതിനുള്ളിലേക്ക് കയറി . എന്നിട്ട് പാറകൾക്കിടയിൽ താഴെയുള്ള ഗുഹ പോലെയിരിക്കുന്നിടനത്തേക്ക് ചാടി .
“‘ചേച്ചീ .. ഇങ്ങോട്ടിറങ്ങു ..ഇവിടാൻലെ ആരും കാണില്ല .”‘ ശെരിയായിരുന്നു . തെരുവാപ്പുല്ലുകൾ നിറഞ്ഞു നിന്നിരുന്ന ആ പാറക്കെട്ടുകൾക്കിടയിലൂടെ ഉള്ളിലേക്ക് കയറിയാൽ മാത്രമേ അതിന്റെ താഴെയുള്ള സ്ഥലം കാണാമായിരുന്നുളളൂ .
“‘എടാ ..ഞാൻ എങ്ങനാ വരുന്നേ “‘ മീനാക്ഷി കുനിഞ്ഞു നോക്കി ചോദിച്ചു .
“‘ആ ബാഗ് ഇങ്ങുതാ ..എന്നിട്ട് ചാട് “‘
“‘അയ്യോ ..ചാടാനോ “”
“” ചേച്ചിയോട് സാരി ഉടുക്കാൻ ആരേലും പറഞ്ഞോ .. നീ എന്റെ പുറത്തേക്ക് ചവിട്ടി ഇറങ്ങ് “‘ മിഥുൻ അവിടെ നാലുകാലിൽ നിന്നു