മിഥുൻ ബൈക്ക് വട്ടം തിരിച്ചു ..ടൌൺ എത്തുന്നതിനു മുൻപ് ഹൈവേയിൽ ഒരു ഹോട്ടലുണ്ട് . മൺകലത്തിൽ നല്ല ബിരിയാണി അവിടെ കിട്ടും . മിധുൻ അതോർത്തോണ്ട് ബൈക്ക് അങ്ങോട്ട് വിട്ടു .
“‘ നീ വരുന്നില്ലേ ചേച്ചീ ?”” ബൈക്ക് ഹോട്ടലിന് മുന്നിൽ നിർത്തിയപ്പോൾ മീനാക്ഷി തണലിലേക്ക് മാറിനിന്നപ്പോൾ മിഥുൻ അവളെ നോക്കി .
“‘നീ വാങ്ങിക്കൊണ്ട് വാ . നമുക്ക് പോകുന്ന വഴി കഴിക്കാം “‘
“‘ പോകുന്ന വഴി എന്നാത്തിനാ ..ഇവിടുന്ന് കഴിക്കാം …”‘
“‘ നിനക്കൊരു ബിയർ വാങ്ങിത്തരാല്ലോന്ന് കരുതിയാ “‘
“‘ബിയറോ ..?”’ മിഥുന്റെ കണ്ണ് മിഴിഞ്ഞു .
“‘ങാ ..നീ വാങ്ങീട്ടു വാ ..ഇതാ പൈസ “‘ മീനാക്ഷി ബാഗിൽ നിന്നും അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി
“”വേണ്ട ..അത് വെച്ചോ ..എന്റെ കയ്യിലുണ്ട് പൈസ “” മിഥുൻ ഹോട്ടലിലേക്ക് കയറിപ്പോയി .
“‘എടീ ചേച്ചീ … അതീന്നൊരു നൂറ്റിയിരുപത് രൂപ തന്നെ ..അല്ലേൽ നൂറ്റമ്പത് താ “” ബിരിയാണിയുടെ കവർ മീനാക്ഷിയെ ഏൽപ്പിച്ചിട്ടവൻ പറഞ്ഞു .
“‘നൂറ്റമ്പതോ ..അതെന്നാത്തിനാ “” മീനാക്ഷി അഞ്ഞൂറിന്റെ നോട്ടെടുത്തു നീട്ടി .
“‘ ഒരു ബിയർ നൂറ്റിയിരുപത് .പിന്നെ നിനക്ക് ഒരു സേവനപ്പ് . അതിനു മുപ്പത്തിയഞ്ച് .അഞ്ചുരൂപ എന്റേൽ ഉണ്ട് “”‘
“‘നീ മൂന്നു ബിയർ മേടിച്ചോ “‘
“‘ .ങേ ..രണ്ടെണ്ണം വരെ ഞാൻ കഴിക്കും ..എന്നാലും മൂന്ന് എന്നാത്തിനാ ?”’
“‘ ഇന്ന് ഞാനും ഒരെണ്ണം കുടിക്കും “”‘ മീനാക്ഷി അവനെ നോക്കി പുഞ്ചിരിച്ചു .
മിഥുൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു
“‘ ചേച്ചീ .. ഇവിടെ നിന്നോ ഞാൻ വാങ്ങീട്ടു വരാം “‘ ബിവറേജസ് സൂപ്പർ മാർക്കറ്റിലേക്ക് കയറി . അഞ്ചുമിനുട്ടിനകം അവൻ തിരിച്ചെത്തി .
“” ചേച്ചീ ..ഇതുംകൊണ്ട് വീട്ടിലേക്ക് പോകാൻ പറ്റൂല്ല .നമുക്ക് വേറെയെവിടേലും പോയാലോ ?”’