എന്നോട് കൂടുതൽ കൂടുതൽ ചേർന്നു നിന്നു കൊണ്ടായിരുന്നു മീനാക്ഷി പറഞ്ഞത്.
“അതേ … നടു റോഡ് ആണ് കേട്ടോ .. അൽപം അകന്നു നിന്നു സംസാരിച്ചോളൂ “
അല്പം മുൻപ് മീനാക്ഷി പറഞ്ഞ ഡയലോഗ് ഞാൻ തിരിച്ച് അടിച്ചപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
ചാലക്കമ്പോളത്തിന്റെ ജന നിബിഡ വഴിയിൽ കൂടി ആരാലും ശ്രദ്ധിക്കാതെ കൈകൾ കോർത്തു പിടിച്ച് പരസ്പരം വിശേഷങ്ങൾ പങ്കു വെച്ചു കൊണ്ട് ഞങ്ങൾ നടന്നു. എല്ലാം ഞാൻ അവളോട് തുറന്നു പറഞ്ഞു .. ദേവികയെ സ്നേഹിച്ചതും അവളെ നഷ്ടമായതും വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങിയതും ഒടുവിൽ ഹോട്ടലിൽ സപ്ലയർ ആയി ജോലി ചെയ്തപ്പോൾ അന്നത്തെ രാത്രികളിൽ വാർത്തയും വായിച്ചു കൊണ്ട് മീനാക്ഷി എന്റെ മുന്നിലേക്ക് എത്തിയതും ചൂടു നിറഞ്ഞ അവിടുത്തെ ചെറിയ മുറിയുടെ തറയിൽ കിടന്നു കൊണ്ട് മീനാക്ഷിയെ സ്വപ്നം കണ്ടതും എല്ലാം എല്ലാം.
പറഞ്ഞു തീർന്നപ്പോൾ കോർത്തു പിടിച്ച കൈകൾ ഒന്നു കൂടി മുറുക്കി പിടിച്ചു കൊണ്ട് മീനാക്ഷി പറഞ്ഞു ,
“എനിക്ക് തന്നോടുള്ള ഇഷ്ട്ടം ഇപ്പോൾ കൂടുകയാണ് “.
ചാനലിൽ നിന്നും വീട്ടിലേക്കുള്ള ദൂരം അത്രയും ഞങ്ങൾ എങ്ങനെ നടന്നു തീർത്തു എന്നത് എനിക്ക് അത്ഭുതമായിരുന്നു .. ഒടുവിൽ വീട്ടിലേക്ക് എത്തിയിട്ട് മുകളിലേക്കുള്ള സ്റ്റെയർ കേറുന്നതിനു തൊട്ടു മുന്നേ അവളെ ഒന്ന് ചേർത്തു പിടിക്കണം എന്ന് മനസ്സിൽ ആഗ്രഹിച്ചു എങ്കിലും ഞാനത് നിയന്ത്രിച്ചു നിർത്തി.
ഒരു മധുര സ്വപ്നം കണ്ടു കൊണ്ടായിരുന്നു അന്ന് രാത്രി എന്റെ ഉറക്കം .. മീനാക്ഷിയും ഞാനും സിംഗപൂർ നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ കൈ കോർത്തു പിടിച്ച് ഡാൻസ്സും കളിച്ച് ഏതോ ഒരു മലയാളം പാട്ടു പാടി നടക്കുന്നു. അവൾ ധരിച്ചിരിക്കുന്ന ഇറുക്കം കൂടിയ ടോപ്പിൽ കൂടി മുഴുത്ത മുലകൾ തുള്ളി കളിക്കുമ്പോൾ അവളുടെ ചുണ്ടുകൾ ഞാൻ കവർന്ന് എടുക്കുന്നു. ആളുകൾ ശ്രദ്ധിക്കുന്ന ദേഷ്യത്തിൽ എന്റെ ചുണ്ടുകളെ അവൾ പതിയെ വേർപെടുത്തുന്നു. ദേഷ്യത്തിൽ ഞാൻ അവളെ വീണ്ടും നെഞ്ചോട് ചേർക്കുമ്പോൾ എന്നെ തള്ളി മാറ്റിക്കൊണ്ട് അവൾ ഓടി അകലുന്നു. കൈകൾ നീട്ടി അവൾക്ക് പിന്നാലെ ഞാൻ ഓടുന്നു … പെട്ടെന്നാണ് ഡോറിൽ അതിശക്തമായി ആരോ മുട്ടുന്നത് കേട്ടത്. സിംഗപ്പൂരും തിരക്കേറിയ വീഥികളും ഒന്നും കാണുന്നില്ല .. ശ്ശേ … കണ്ടതെല്ലാം സ്വപ്നമായിരുന്നോ .. വീണ്ടും ഡോറിൽ ആരോ മുട്ടുന്നുണ്ട്.
വിനായകനോ മറ്റോ ആയിരിക്കുമോ എന്ന് കരുതി ഒരു നിമിഷം പേടിച്ചു , സർവ്വശക്തിയും സംഭരിച്ച് കൊണ്ട് ഡോർ തുറന്നു നോക്കിയപ്പോൾ തൊട്ടു മുൻപിൽ മീനാക്ഷി. ഞാൻ എന്തെങ്കിലും ചോദിക്കാൻ തുടങ്ങും മുൻപ് അവൾ ഇങ്ങോട്ട് പറഞ്ഞു ,
“ഒരു അത്യാവശ്യ കാര്യം ഉണ്ടായിരുന്നു .. ഞങ്ങൾ ചാനലുകാർക്ക് എല്ലാ സ്ഥലങ്ങളിലും വാർത്തകൾ എത്തിച്ചു തരുന്ന ഇൻഫോർമെയ്സ് ഉണ്ടായിരിക്കും , അത്തരത്തിൽ ഒരാളാണ് വയനാട്ടിലുള്ള ദേവസ്യ .. അല്പം മുൻപ് അയാൾ എന്നെ വിളിച്ച് ഒരു ഇൻഫർമേഷൻ തന്നു .. “
മീനാക്ഷി പറഞ്ഞു നിർത്തിയപ്പോൾ ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
“എന്താണ് ഇൻഫർമേഷൻ …?”