മൃഗം 24 [Master]

Posted by

“നടക്കില്ല രുക്മിണി..ഒരിക്കലും നടക്കില്ല. ഊരും പേരും അറിയാത്ത ഒരു തെണ്ടിക്ക് എന്റെ മോളെ ഞാന്‍ കൊടുക്കില്ല” ശങ്കരന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
“ഊരും പേരുമുള്ള നിങ്ങളുടെ മോളെന്ന പിശാചിനെക്കാളും നൂറു മടങ്ങ്‌ യോഗ്യനാണ് എന്റെ വാസു..പിന്നെ..നിങ്ങള്‍ എന്തു വേണേലും ചെയ്തോ. നിങ്ങളുടെയും മകളുടെയും കാര്യത്തില്‍ ഞാനിനി ഇടപെടില്ല. ഒരു വേലക്കാരി ഇവിടുണ്ട് എന്ന് മാത്രം അച്ഛനും മോളും കരുതിയാല്‍ മതി” രുക്മിണി കോപത്തോടെ പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി.
“വാസൂ..നീ നിന്റെ ആ ആഗ്രഹം അങ്ങ് കളഞ്ഞേക്ക്..ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട” പോകാനിറങ്ങി വന്ന വാസുവിനോട് ശങ്കരന്‍ പറഞ്ഞു.
“ശങ്കരേട്ടന്‍ അതോര്‍ത്ത് ടെന്‍ഷനടിക്കാതെ; നിങ്ങടെ മോളെ ഞാന്‍ കെട്ടും. വാസു തീരുമാനിച്ചാല്‍ പിന്നെ അവള്‍ടെ സമ്മതം പോലും എനിക്കാവശ്യമില്ല. അവളെ കെട്ടിയിട്ട് ഞാനെന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങക്കോ അവക്കോ സ്വപ്നം കാണാന്‍ കൂടി ഒക്കത്തില്ല. അവള്‍ടെ കുത്തിക്കഴപ്പ് അടപടലം ഞാന്‍ തീര്‍ക്കും ശങ്കരേട്ടാ. ങാ പിന്നെ, നിങ്ങക്കെന്നെ മോനായി കാണാന്‍ ഒക്കാത്ത കൊണ്ടാ അച്ഛനെന്ന വിളി ചേട്ടനെന്നാക്കിയത്. ഇപ്പോഴും നിങ്ങക്ക് ഞാന്‍ ഊരുതെണ്ടിയാണല്ലോ?” അത് പറഞ്ഞപ്പോള്‍ അവന്റെ കണ്ഠം ചെറുതായി ഇടറിയിരുന്നു. അവന് മറുപടി നല്‍കാനുള്ള ധൈര്യം ശങ്കരനുണ്ടായില്ല.
“അമ്മെ..ഞാന്‍ പോവ്വാണ്..” അവന്‍ ഉള്ളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
രുക്മിണി കടുത്ത ദുഖത്തോടെ ഇറങ്ങി വന്ന് അവനെ നോക്കി. പിന്നെ അവന്റെ കൈയില്‍ പിടിച്ച് അവള്‍ ആര്‍ത്തലച്ചു കരഞ്ഞു.
“കരയാതെ അമ്മെ..കരയാതെ…അമ്മയുടെ കണ്ണീര്‍ കണ്ടിട്ട് പോയാല്‍ എനിക്കൊരു സമാധാനവും കിട്ടില്ല..” വാസു അവളോട്‌ പറഞ്ഞു.
രുക്മിണി കരച്ചില്‍ നിര്‍ത്തി കണ്ണുകള്‍ തുടച്ചിട്ട് അവന്റെ ശിരസില്‍ തലോടി.
“സൂക്ഷിച്ചു പോണേ മോനെ..രാത്രിയാണ്..അത്രേം ദൂരം..”
“ഉവ്വമ്മേ..”
“അച്ഛാ..ഞാന്‍ പോകുന്നു”
“പൊയ്ക്കോ..പക്ഷെ ഇനി ഇങ്ങോട്ട് വരണം എന്നില്ല” ശങ്കരന്‍ അവനെ നോക്കാതെ പറഞ്ഞു. അയാളുടെ മനുഷ്യത്വം ഇല്ലാത്ത ആ സംസാരം രുക്മിണിയുടെ മനസ്സ് വിഷമിപ്പിച്ചു എങ്കിലും അവള്‍ സ്വയം നിയന്ത്രിച്ചു.
“ശരി അമ്മെ..”
അവളുടെ കൈയില്‍ പിടിച്ച് അവന്‍ ചുംബിച്ചപ്പോള്‍ രുക്മിണി അവന്റെ നിറുകയില്‍ മുത്തം നല്‍കി. വാസു പുറത്തേക്കിറങ്ങി. രുക്മിണി കരച്ചിലടക്കാന്‍ പാടുപെട്ട് അവന്‍ ഇറങ്ങുന്നത് നോക്കി നിന്നു. ബുള്ളറ്റ് സ്റ്റാര്‍ട്ട്‌ ആകുന്നതിന്റെ മുഴക്കം അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു. ഇരുട്ടിനെ കീറി മുറിച്ച് വാസുവിന്റെ ബൈക്ക് റോഡിലെക്കിറങ്ങി. അവന്‍ പോയിക്കഴിഞ്ഞപ്പോള്‍ രുക്മിണി നിലത്തേക്കിരുന്നു ഏങ്ങലടിച്ചു കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *