ആ ഇവളെ നല്ല വഴിക്കെത്തിച്ചത് എന്റെ ഇടപെടലാണ്..അറിയാമോ? ഞാനത് ഒന്നും ഉദ്ദേശിച്ചു ചെയ്തതല്ല..എന്റെ ഈ അമ്മയോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തതാണ്. അങ്ങനെ നേരാം വഴിക്കെത്തിയ ഇവള് നാമജപോം കിണ്ടീം ഒക്കെ നടത്തിക്കൊണ്ടിരുന്നതും നിങ്ങള്‍ക്ക് ഓര്‍മ്മ കാണുമല്ലോ..അല്ലെ? എന്നെ മുറിയിലോട്ടു രാത്രി വിളിച്ചു കേറ്റിയത് ഇവളാണ്..എന്നെ അവള്‍ക്ക് കല്യാണം കഴിക്കണമെന്നും വേറെ ആരെയും അവള്‍ കെട്ടില്ല എന്നും എന്നോട് ഈ കൂത്തിച്ചി പറഞ്ഞപ്പോള്‍ ഞാനത് വിശ്വസിച്ചു. അന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തു..നിന്നെ മാത്രമേ കെട്ടൂ എന്ന്..അന്ന്..അന്നുരാത്രി ആണ് നിങ്ങളെന്നെ ഈ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്…ഇതിന്റെ പടി ഇനി കയറില്ല എന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും എന്റെ ഈ അമ്മയെ എനിക്കൊരിക്കലും മറക്കാനോ കാണാതിരിക്കാനോ പറ്റത്തില്ല..അതുകൊണ്ടാണ് ഇഷ്ടമില്ലെങ്കിലും ഇടയ്ക്ക് ഇങ്ങോട്ട് വന്നത്..അല്ലാതെ ഈ വൃത്തികെട്ടവളുടെ ഓഞ്ഞ മോന്ത കാണാനല്ല..”
‘വാസൂ നീ..” ശങ്കരന്‍ ഇടയ്ക്ക് കയറി പറഞ്ഞു.
“ഹ..നില്‍ക്ക്..പറഞ്ഞു തീര്‍ന്നോട്ടെ..ഞാന്‍ ഇന്ന്, ഇപ്പോള്‍ ഈ വീടിന്റെ പടി വീണ്ടും ഇറങ്ങുകയാണ്. ഞാനിനിയും ഇവിടെ വരും..എന്റെ അമ്മയെ കാണാന്‍. പക്ഷെ ഇവിടെ ഞാനിനി അന്തി ഉറങ്ങുന്നത് ഇവളെ, നിങ്ങളുടെ വേശ്യമോളെ എന്റെ ഭാര്യ ആക്കിയ ശേഷം മാത്രമായിരിക്കും. അതെന്ന് സംഭവിക്കുന്നോ, അന്നേ ഈ വീട്ടില്‍ ഞാനിനി അന്തിയുറങ്ങൂ..അതും ദാ ഇവളുടെ കൂടെ..മനസ്സിലായോ…. അപ്പോള്‍ ഞാന്‍ പോവ്വാണ്..എടീ തെരുവ് വേശ്യയെക്കാള്‍ അധപതിച്ചവളെ, നീ ഒരുങ്ങി ഇരുന്നോ…എന്റെ ഭാര്യ ആകാന്‍”
വാസു ദിവ്യയെ നോക്കി അങ്ങനെ പറഞ്ഞിട്ട് മുറിയിലേക്ക് പോകാനായി തിരിഞ്ഞു.
“നില്ലെടാ അവിടെ..” ദിവ്യ ഉറക്കെ അലറി. വാസു തിരിഞ്ഞു.
“നിന്നോട് അന്ന് ഞാന്‍ അങ്ങനെ പറഞ്ഞത്..എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി..പക്ഷെ എന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ നീ എന്നെ കല്യാണം കഴിക്കത്തില്ല..ഞാന്‍..എന്റെ പേര് ദിവ്യ എന്നാണെങ്കില്‍ നിന്റെ ഈ ജന്മത്ത് അത് നടക്കില്ല..നീയെന്നല്ല..ഒരുത്തനും..ഒരുത്തനെയും ഞാന്‍ കെട്ടില്ല..വെറുപ്പാണ്..എനിക്ക് വെറുപ്പാണ്….” അവള്‍ വല്ലാതെ അണച്ചു.
“ഹും..എടീ..നിനക്ക് തന്ത ഒന്നേ ഉള്ളെങ്കിലും, പല തന്തമാരുടെ സ്വഭാവമാണ് നീ കാണിക്കുന്നത്. പക്ഷെ വാസുവിന് ചിലപ്പോ പല തന്തമാര് കാണുമായിരിക്കും. അറിയത്തില്ലല്ലോ ഏത് മറുതയാണ് എന്നെ പെറ്റ് റോഡില്‍ തള്ളിയതെന്ന്.. പക്ഷെ എനിക്ക് ഒരൊറ്റ വാക്കേ ഉള്ളു..ഒരൊറ്റ തന്തയുടെ സ്വഭാവവുമേ എനിക്കുള്ളൂ..അതുകൊണ്ട് നീ ചെല്ല്..തല്‍ക്കാലം നീ ചെന്നു നമ്മുടെ ഫസ്റ്റ് നൈറ്റ് സ്വപ്നം കാണ്”
അവന്‍ മുറിയിലേക്ക് കയറിപ്പോയപ്പോള്‍ ദിവ്യ കടുത്ത കോപത്തോടെ നിലത്ത് ആഞ്ഞു ചവിട്ടിയ ശേഷം അവളുടെ മുറിയിലേക്ക് പോയി.
“രുക്മിണി..എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്? അവന്‍ പെങ്ങളെപ്പോലെ കാണേണ്ട പെണ്ണല്ലേ അവള്‍? ഞാനിതൊരിക്കലും സമ്മതിക്കില്ല” ശങ്കരന്‍ കോപത്തോടെ രുക്മിണിയോട് പറഞ്ഞു.
“നിങ്ങളുടെ വളര്‍ത്തുദോഷം ആണ് ഇതിനെല്ലാം കാരണം. അവള് പറഞ്ഞത് കേട്ടില്ലേ? അവള്‍ അവനെയെന്നല്ല, ഒരുത്തനെയും കെട്ടത്തില്ല എന്ന്? വാസു അവളെ കെട്ടുന്നതില്‍ എനിക്ക് ഒരു എതിര്‍പ്പുമില്ല. ഞാന്‍ അതിന് അനുകൂലമാണ്”