“അയാള്‍ അവിടില്ല എന്നാണ് അറിഞ്ഞത്. ഞാനൊരു ഫോളോ അപ്പ് മെസേജ് വിടാം.”
“ഒകെ മാം”
സല്യൂട്ട് നല്‍കിയ ശേഷം പൌലോസ് വെളിയിലേക്ക് ഇറങ്ങി.
—————-
“വല്യ കഷ്ടമാണല്ലോ വാസൂ ആ പെണ്ണിന്റെ കാര്യം. നിനക്ക് അവളെ അങ്ങ് വേണ്ടെന്ന് വച്ചൂടെ?” ഡോണ ജോലി ചെയ്യുന്ന ചാനലിന്റെ കാന്റീനില്‍ ചായ കുടിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഇരുവരും.
“അവള്‍ എന്റെ ഭാര്യ ആകാന്‍ പോകുന്നവള്‍ ആണ്…വേണ്ടെന്ന് വയ്ക്കാനായിരുന്നു എങ്കില്‍ എന്റെ മനസ്സില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നല്ലോ..” അവളുടെ ചോദ്യത്തിന് മറുപടിയായി വാസു ഒരു മറുചോദ്യം പോലെയാണ് സംസാരിച്ചത്. അവന്റെ കണ്ണുകളിലെ പകയും ദുഖവും ഡോണ കാണുന്നുണ്ടായിരുന്നു.
“അവളുടെ മോശം പെരുമാറ്റം നിന്നെ വല്ലാതെ മാറ്റിയിട്ടുണ്ട് വാസൂ..നീ വന്നതില്‍ പിന്നെ ഒന്ന് ചിരിച്ചു കണ്ടില്ല ഞാനിതുവരെ….ഒരു പെണ്ണിന് വേണ്ടി നീ നിന്റെ മനസ് നശിപ്പിക്കരുത്..”
“ഡോണ..നീയെന്നെ കാണുന്നതിനു മുന്‍പുണ്ടായിരുന്ന ഒരു ഞാനുണ്ട്..തനി കാടന്‍..നീയുമായി സഹകരിക്കാന്‍ തുടങ്ങിയ ശേഷമാണ് എനിക്ക് അല്‍പം മാറ്റം ഉണ്ടായി തുടങ്ങിയത്..പക്ഷെ ഇന്ന് അന്നത്തെതിനേക്കാള്‍ മോശമാണ് എന്റെ മനസിന്റെ സ്ഥിതി. എല്ലാറ്റിനോടും ഒരുതരം പക തോന്നുകയാണ്..എനിക്ക് തന്നെ എന്നെ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു സ്ഥിതി..”
“വാസൂ..ചില സ്ത്രീകളോട് സഹകരിച്ചാല്‍ പുരുഷന്മാര്‍ക്ക് ഒരിക്കലും സമാധാനം കിട്ടില്ല. അത് തന്നെയാണ് നിനക്കും സംഭവിച്ചിരിക്കുന്നത്. നീ ഒന്നുകില്‍ അവളെ വേണ്ടെന്ന് വയ്ക്കുക. അല്ലെങ്കില്‍ അനാവശ്യാമായി അതെപ്പറ്റി ചിന്തിച്ചു ടെന്‍ഷന്‍ അടിക്കാതിരിക്കുക”
“ആത്മാര്‍ഥമായി സ്നേഹിക്കുന്നവര്‍ മനസ് തകര്‍ത്താല്‍ അത് ശരിയാകാന്‍ പാടാണ്..മുന്‍പ് ഞാന്‍ സ്നേഹിച്ചിരുന്ന ആരും എന്നെ വേദനിപ്പിച്ചിട്ടില്ല..പക്ഷെ ആകെ രണ്ട് പേരെ മാത്രമേ ഞാന്‍ അന്ന് സ്നേഹിച്ചിരുന്നുള്ളൂ..ഒന്ന് എന്റെ അമ്മയും..പിന്നെ ഗീവര്‍ഗീസ് അച്ചനും..സത്യത്തില്‍ ഞാന്‍ അവരെയല്ല, അവരെന്നെയാണ് സ്നേഹിച്ചിരുന്നത്.. അവര്‍ രണ്ടുപേരും ഒരിക്കലും എന്റെ മനസ് മുറിപ്പെടുത്തിയിട്ടില്ല..പക്ഷെ ഇവള്‍..ഇവളെന്നെ തകര്‍ത്തു..അവളെ..അവളെ ഞാന്‍ മറ്റാരേക്കാളും കൂടുതലായി സ്നേഹിച്ചുപോയതുകൊണ്ട് ആ മുറിവിന്റെ വേദന സഹിക്കാന്‍ പറ്റുന്നതിനും മീതെയാണ്…എന്റെ മനസ് ആകെ പുകയുകയാണ്.. എനിക്ക് ഇവിടെയുള്ള നിന്റെ ജോലി തീര്‍ത്തിട്ട് വേഗം തിരിച്ചു പോകണം….”
“അവള്‍ക്കിഷ്ടമില്ലെങ്കില്‍ നീ എന്തിന് വാശി പിടിക്കണം? അവളെക്കാള്‍ നല്ല പെണ്ണിനെ നിനക്ക് ഉറപ്പായും കിട്ടും..അവളെക്കാള്‍ സുന്ദരിയും സ്വഭാവഗുണവും ഉള്ള പെണ്ണിനെ..”