മൃഗം 24 [Master]

Posted by

മൃഗം 24
Mrigam Part 24 Crime Thriller Novel | Author : Master

Previous Parts

 

ബഷീറിന്റെ വീട്ടില്‍ നിന്നും നേരെ ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ എത്തിയ വാസു ഉച്ചയ്ക്കുള്ള ആഹാരം അവിടെ നിന്നുമാണ് കഴിച്ചത്. അച്ചനുമായി വിശേഷങ്ങള്‍ ഒക്കെ പങ്ക് വച്ച ശേഷം അവന്‍ വീട്ടിലെത്തി. ഇടയ്ക്ക് ഡോണ രണ്ട് തവണ അവനെ വിളിച്ചിരുന്നു.
കൃത്യം നാലര ആയപ്പോള്‍ മുസ്തഫ മൂന്നു ലക്ഷം രൂപയുമായി ശങ്കരന്റെ വീട്ടിലെത്തി. വാസു ഉള്ളില്‍ കിടക്കുന്ന സമയത്താണ് അവനെത്തിയത്.
“ഇതങ്ങോട്ട് വച്ചോ..” വരാന്തയില്‍ ഉണ്ടായിരുന്ന ശങ്കരന്റെ കൈയിലേക്ക് പണം നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.
“എന്താണിത്?” കാര്യമറിയാതെ ശങ്കരന്‍ ചോദിച്ചു.
“കുറച്ച് കാശാ”
“കാശോ? നീ എന്തിനാണ് എനിക്ക് കാശ് തരുന്നത്?”
“അത് വാങ്ങിക്കോ അച്ഛാ..ഇന്നലെ ഇവന്റെ ആളുകള്‍ ഇവിടെക്കയറി വരുത്തി വച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ആണ്..” ശബ്ദം കേട്ടു വെളിയിലെത്തിയ വാസു പറഞ്ഞു. അതോടെ ശങ്കരന്‍ ആ പൊതി വാങ്ങി.
“കാശ് മൊത്തം ഉണ്ടല്ലോ അല്ലേടാ?” വാസു ചോദിച്ചു.
“ഉണ്ടേ…”
“ഇനി മേലാല്‍ നിന്റെ ഭാഗത്ത് നിന്നും ഈ വീട്ടിലെ ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടായാല്‍, പിന്നെ മുസ്തഫെ നീ ജീവിതം വെറുക്കും..ഒന്ന് ചത്തുകിട്ടാന്‍ നീ മോഹിക്കും…നിന്നെ ഞാന്‍ ആ പരുവമാക്കും..പറയുന്നത് വാസു ആണ്..ഓര്‍മ്മ ഉണ്ടാകണം”
“ഇല്ലേ..ഇനി ഒരിക്കലും ഞാനൊരു അബദ്ധവും കാണിക്കത്തില്ലേ…” മുസ്തഫ കൈകള്‍ കൂപ്പി.

Leave a Reply

Your email address will not be published. Required fields are marked *