മുഖം അടച്ചു ഒന്ന് കൊടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല ജിത്തുവിന്…അടികൊണ്ടു കട്ടിലില്‍ വീണ ഗായത്രി പൊട്ടി പൊട്ടി കരഞ്ഞു…ജിത്തു ദേഷ്യത്തില്‍ നിന്നു വിറച്ചു..അല്‍പ്പ സമയം..അവന്‍ അവളെ താങ്ങിയെടുത്ത് മുഖത്തേക്ക് നോക്കി..
“ഈ ലോകത്ത് എനിക്ക് വേണ്ടി പറഞ്ഞു വച്ച പെണ്ണാണ് നീ ..ആര്‍ക്കും..ഒരാളും നിന്‍റെ ദേഹത്ത് തൊടില്ല,,,അങ്ങനെ ആരെങ്കിലും ചെയ്‌താല്‍ അന്ന് അവരുടെ അവസാനമായിരിക്കും..നിനക്ക് എന്നെ സ്നേഹിക്കാം സ്നേഹിക്കാതിരിക്കാം പക്ഷെ മരണം വരെ നിന്നെ ഒരാളും ഒന്നും ചെയ്യില്ല,,”
ജിത്തുവിന്‍റെ വാക്കുകള്‍ കേട്ടു ഗായത്രി വിതുമ്പി..
“എന്ത് ചെയ്യണം എന്നെനിക്കറിയില്ല ജിത്തു..ഞാന്‍..എന്‍റെ ജീവിതം”
“നിന്‍റെ ജീവിതത്തിനു ഒന്നും സംഭവിക്കില്ല…ഞാന്‍ നോക്കും നിന്നെ എന്‍റെ പെണ്ണായി…”
അവന്‍ അവളുടെ നെറുകയില്‍ ഉമ്മ വച്ചു ..അവള്‍ കരഞ്ഞുകൊണ്ട് അവന്‍റെ നെഞ്ഞിലെക് വീണു ..അല്‍പ്പ സമയം അവര്‍ അങ്ങനെ നിന്നു..ഗായത്രിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി..അവന്‍റെ നെഞ്ച് പറ്റി കുറച്ചധികം സമയം അവിടെ കടന്നു പോയി..
“ജിത്തു..പക്ഷെ..ഇതൊന്നും ..ഇതൊന്നും ശെരി ആകില്ല…നമ്മള്‍..നീ ന്‍റെ …ആരെങ്കിലും അറിഞ്ഞാല്‍..എന്‍റെ കുടുംബം ഇവിടുത്തെ അമ്മ…വേണ്ട ജിത്തു..അരുതാത്തത് ആണ് ഇതെല്ലം…ഭര്‍ത്താവിന്‍റെ അനിയനെ വശീകരിചെടുത്തു എന്ന ചീത്തപ്പേര് പെറാന്‍ വയ്യ എനിക്ക്”
ജിത്തുവില്‍ നിന്നും അകന്നു നിന്നുകൊണ്ട് ഗായത്രി അത് പറഞ്ഞു വിതുമ്പി..
“ഇല്ല ഗായത്രി ആരും നിന്നെ അങ്ങനെ കുറ്റപ്പെടുത്തില്ല..ഇന്നല്ലങ്കില്‍ നാളെ ലോകം സത്യം അറിയും..അന്ന് നമ്മുടെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കും …പിന്നെ എന്നോട് സ്നേഹമുണ്ട്നെകില്‍ എന്നെ നിനക്കങ്ങനെ കാണാന്‍ കഴിയുമെങ്കില്‍ മാത്രം അതിനു നീ സമ്മതിച്ചാല്‍ മതി..പക്ഷെ എന്‍റെ ജീവിതത്തില്‍ നീ അല്ലാതെ ഒരു പെണ്ണില്ല…ഇത് ഒരിക്കലും ഒരു ത്യാഗമല്ല അത്രക്കും ഇഷ്ട്ടമാണ് എനിക്ക് നിന്നെ..പറയുന്നത് എത്രത്തോളം ശെരി ആണ് എന്ന് ഞാന്‍ ചിന്തിക്കുന്നില്ല …അല്ലങ്കില്‍ തന്നെ ശേരികള്‍ക്കും തെറ്റിനും എല്ലാം ഇവിടെ എന്ത് സ്ഥാനം”
“ ജിത്തു ഞാന്‍ എങ്ങനയാടാ…എനിക്ക്..എനിക്ക് ഒന്നും മന്സിലാകുന്നില്ലാ..എന്താണ് ചെയ്യുന്നത് എന്നൊരു രൂപവും എനിക്ക് കിട്ടുന്നില്ല ,,പക്ഷെ ഒന്ന് മാത്രം അറിയാം നിന്‍റെ സ്നേഹം എനിക്കത് നല്ലപ്പോലെ ഫീല്‍ ചെയ്യുന്നു…നിന്നെ തിരിച്ചു പ്രണയിക്കാതിരിക്കാന്‍ സ്നേഹിക്കാതിരിക്കാന്‍ ഞാന്‍ ആയിരം കാരണങ്ങള്‍ ചികഞ്ഞു..പക്ഷെ കിട്ടിയതെല്ലാം നിന്നെ സ്നേഹിക്കാന്‍ ഉള്ള കാരണങ്ങള്‍ മാത്രമാണ്..”
ഏട്ടത്തിയമ്മ 2 [അച്ചു രാജ്]
Posted by