ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Posted by

“നീ പറ ജിത്തു എന്നിട്ട് വേണം എനിക്ക് പോയി കിടന്നുറങ്ങാന്‍…വേഗം വേഗം പറ”
വല്ലാത്തൊരു മുഖഭാവം പോലെ തോന്നി അവളുടെ സംസാരത്തില്‍ അവനു..എന്ത് പറയണം കാലില്‍ വീണു മാപ്പിരന്നാലോ അതുകൊണ്ട് ഇനി എന്ത് ഗുണം ഏട്ടന്‍ എല്ലാം അറിഞ്ഞിരിക്കുന്നു ഇനി എന്തൊക്കെ പറഞ്ഞാലും ചെയ്താലും കാര്യമില്ല…എല്ലാം തീര്‍ന്നു..ജിത്തു മനസില്‍ ഏങ്ങലടിച്ചു കരഞ്ഞു…പാളിപ്പോയ തന്‍റെ മനസിനെ അവന്‍ ഒരുപാട് കുറ്റപ്പെടുത്തി..
“നീ പറയുന്നുണ്ടോ”
ഗായത്രിയുടെ ശബ്ദം കനത്തു..
“ഞാന്‍…ഞാന്‍ അത്..എനിക്കറിയില്ല എങ്ങനാ പറയണ്ടത് എന്താ പറയണ്ടത് എന്ന്..നിങ്ങളെ ആദ്യം കണ്ടത് മുതല്‍ വല്ലാത്തൊരു ഇഷ്ട്ടം തോന്നി..കടിഞ്ഞാണിട്ടു പിടിക്കാന്‍ ഒരുപാട് ശ്രമിച്ചു ഞാന്‍ എന്‍റെ മനസിനെ..പക്ഷെ കഴിഞ്ഞ ദിവസം അവിടെ വച്ചു അങ്ങനെ ഒക്കെ നടന്നപ്പോള്‍ നിങ്ങള്‍ എന്‍റെ കാമുകിയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ അറിയാതെ അതങ്ങനെ തന്നെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി എനിക്കറിയാം ഞാന്‍ ചെയ്തത് തെറ്റാണു എന്ന്…ഏട്ടന്‍ എല്ലാം അറിഞ്ഞിരിക്കുന്നു അല്ലെ,,മാപ്പ് ചോദിയ്ക്കാന്‍ പോലും അര്‍ഹത ഇല്ല എന്നെനിക്കറിയാം …ഞാന്‍ ഈ വീട്ടിന്നു എങ്ങോട്ടെങ്കിലും പൊക്കോളാം…ഈ കാര്യം കൊണ്ട് നിങ്ങളുടെ കുടുംബ ജീവിതം ഒന്നും സംഭവിക്കരുത്…”
കരഞ്ഞുകൊണ്ട്‌ കൈ കൂപ്പി അത്രയും എങ്ങനോക്കെയോ ജിത്തു പറഞ്ഞൊപ്പിച്ചു..ഗായത്രി ഒന്നും മിണ്ടാതെ അവന്‍റെ കണ്ണുകളില്‍ മാത്രം നോക്കി.
“ഏട്ടത്തിയമ്മയോട് കാമം അല്ലെ”’
വീണ്ടും അവളുടെ ചോദ്യം ചാട്ടുളി പോലെ അവന്‍റെ മനസില്‍ തുളഞ്ഞു കയറി..
“അയ്യോ കാമമല്ല..എനിക്ക് സ്നേഹമാണ്..പക്ഷെ അതൊന്നും ഞാന്‍ ചെയ്ത പ്രവര്‍ത്തികളെ ന്യായീകരിക്കുന്നില്ല എനിക്കറിയാം..ഞാന്‍ ഇവിടുന്നു പോക്കോളം”
അത് പറഞ്ഞു വിനു എണീറ്റ്‌ അവനു എന്ത് ചെയ്യണം എന്നത് ഒരു രൂപവും ഇല്ലാത്ത അവസ്ഥ ആയിരുന്നു..
“ഒന്നുകൂടി എന്‍റെ ഏട്ടന്‍ പാവമാണ് ഭര്‍ത്താവിന്‍റെ അനിയന്‍ ഇങ്ങനെ ഒരു വൃത്തിക്കെട്ടവന്‍ ആയതു കൊണ്ട് അതും പറഞ്ഞു അദ്ധേഹത്തെ വിഷമിപ്പിക്കരുത് നിങ്ങള്‍ക്കൊന്നും ഒരിക്കലും ഞാന്‍ ഇനി ഒരു ശല്യം ആകില്ല സത്യം എന്‍റെ ഏട്ടനെ ഈ പേര് പറഞ്ഞു സങ്കടപ്പെടുത്തരുത് “
ഇതൊക്കെ അറിഞ്ഞ ഏട്ടന്‍ എന്തായാലും തന്നെ വെറുത്തുകാണും പക്ഷെ ഞാന്‍ കാരണം അവരുടെ ജീവിതം ..ജിത്തുവിന്‍റെ മനസില്‍ വീണ്ടും സങ്കടം ആര്‍ത്തിരമ്പി വന്നു..
“അവന്‍റെ ഒരു ഏട്ടന്‍…ത്പു..”
ദേഷ്യത്തിന്റെ കലിയടങ്ങാത്ത മുഖവുമായി കണ്ണുകളില്‍ കോപം കത്തി ജ്വലിച്ചു മുടി വിടര്‍ത്തി കണ്ടാല്‍ ആരും പേടിച്ചു പോകുന്ന പോലെ ഇരുന്നുകൊണ്ട് ഗായത്രി പറഞ്ഞു…ജിത്തുവിന് പക്ഷെ അവര്‍ പറഞ്ഞത് എന്താ എന്ന് മനസിലായത് പോലുമില്ല..അവന്‍ ഗായത്രിയുടെ മുഖത്തേക്ക് തന്നെ സസൂക്ഷ്മം നോക്കി..

Leave a Reply

Your email address will not be published. Required fields are marked *