“നീ കേള്‍ക്കുമ്പോള്‍ എന്ത് പറയുന്നരുന്നു എനിക്ക്?”
“എന്ത് പറയാന്‍ ഇതില്‍ പരം സന്തോഷം എന്താടോ..നമ്മുടെ കുഞ്ഞല്ലെടാ..”
അത് പറഞ്ഞു അവന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു…അവള്‍ അവന്‍റെ മാറില്‍ തലചായ്ച്ചു കിടന്നു..
കേട്ടവരെല്ലാം ജഗന്‍റെ കുഞ്ഞെന്ന് തെറ്റുധരിച്ചു..അച്ഛനു അങ്ങനെ തന്നെ വിശ്വസിച്ചു കാണണം…ജഗനെ ഫോണില്‍ വിളിച്ചു ജിത്തു കാര്യം പറഞ്ഞു..നാട്ടിലേക്ക് ഇനി മേലാല്‍ വരരുത് എന്നും അവന്‍റെ സന്തോഷങ്ങള്‍ തേടി ജീവിചോളാനും ജിത്തു അവനോടു പറഞ്ഞു…അല്‍പ്പം പൊട്ടലും ചീറ്റലും ഉണ്ടായെങ്കിലും അത് നല്ല രീതിയില്‍ പര്യവസാനിച്ചു..അതല്ലന്കിലും നിനക്ക് ചേര്‍ച്ച അവനാണ് എന്ന് പറഞ്ഞു ജഗന്‍ ഗായത്രിയോടു ഒരു മാപ്പ് കൂടെ പറഞ്ഞതോടെ അതിനു ശുഭമായി…മറ്റുള്ളവരോട് എങ്ങനെ ഇതെല്ലം പറയും എന്നുള്ളത് മാത്രമായിരുന്നു പിന്നീടുള്ള ചിന്ത…
പക്ഷെ ഈ സമയത്ത് ടെന്‍ഷന്‍ ഒന്നും തന്നെ വേണ്ട എന്ന് പറഞ്ഞു ജിത്തു അവളെ സമാദാനിപ്പിച്ചു അങ്ങനെ ഗായത്രിക്ക് ഒന്പതമാസമായി,,അവളുടെ കൂടെ തന്നെ നിന്നു അവന്‍ അവളെ പരിചരിച്ചു…അടുത്ത് ആശുപത്രി ഇല്ലാത്തതും അവളുടെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടും…പ്രസവം ഇവിടെ തന്നെ മതി എന്ന് പറഞ്ഞത് അച്ഛന്‍ ആണ്…
അങ്ങനെ ഒരു ദിവസം..അന്നൊരു ഞായറാഴ്ച ആയിരുന്നു…എവിടെയോ പോയി വന്ന അച്ഛന്‍ ജിത്തുവിനെ വിളിച്ചു…ജിത്തു മുകളില്‍ നിന്ന്നും ഇറങ്ങി വന്നു…ഗായത്രിയും അമ്മയും ഹാളില്‍ തന്നെ ഉണ്ടായിരുന്നു..
“ജിത്തു..മോനെ അടുത്തതിന്റെ അടുത്ത ഞായരാഴ്ചാ അതായത് ഇരുപതാം തീയതി നിന്‍റെ കല്യാണമാണ്..വിളിക്കണ്ടാവരെ എല്ലാം വിളിച്ചോ”
അതും പറഞ്ഞുകൊണ്ട് അച്ഛന്‍ അകത്തേക്ക് പോയി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ഗായത്രി തരിച്ചുകൊണ്ട് അവനെ നോക്കി അവന്‍ അവളെയും..
തുടരും..
ഏട്ടത്തിയമ്മ 2 [അച്ചു രാജ്]
Posted by