ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Posted by

“ഒരു പെണ്ണ് സ്വന്ത്മയാല്‍ ഉടനെ സൗകര്യങ്ങള്‍ ഒത്തുകിട്ടിയാല്‍ അവളുടെ സമ്മതം പോലും നോക്കാതെ എല്ലാം ചെയ്യുന്നവരാണ് മിക്കവാറും ആളുകള്‍..എന്നാല്‍ നീ ഒരു സ്പര്‍ശം കൊണ്ട് പോലും എന്നെ…ഇതില്‍ കൂടുതല്‍ ഒരു പെണ്ണിന് സന്തോഷിക്കാന്‍ എന്ത് വേണം..പക്ഷെ ജിത്തു ഒരിക്കല്‍ ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന് കേട്ടിട്ടില്ലേ അതാണ്‌ ഇപ്പോള്‍ എന്‍റെ അവസ്ത…എല്ലാം ഒന്ന് ശേരിയകാന്‍”
“നിനക്ക് എത്ര സമയം വേണമെങ്കിലും എടുക്കാം ഗായത്രി …എന്നെ പൂര്‍ണമായും നിന്റെതായി സ്നേഹിക്കാന്‍ എന്ന് കഴിയുന്നുവോ അന്ന് നീ പറഞ്ഞാല്‍ മതി…ഈ ജന്മം മുഴുവന്‍ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്…”
അവള്‍ പറഞ്ഞു തീരും മുന്നേ ജിത്തു അങ്ങനെ പറഞ്ഞപ്പോള്‍ ഗായത്രി ഗൌരവ ഭാവം വിട്ടൊഴിഞ്ഞു കൊണ്ട് സന്തോഷത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു…എന്നിട്ട് റൂമില്‍ നിന്നും ഇറങ്ങി പോകാന്‍ നേരം ഒന്നുകൂടെ തിരിഞ്ഞു കൊണ്ട് അവനോടു പറഞ്ഞു.
“നിന്നില്‍ പൂര്‍ണമായും അലിഞ്ഞു തീരാന്‍ മനസു പാകപ്പെടുമ്പോള്‍ ആ പുതപ്പിന്‍ അടിയില്‍ ഞാന്‍ ഉണ്ടാകും”
അവള്‍ കൊണ്ട് വന്നു വച്ച പുതപ്പില്‍ നോക്കി കൊണ്ട് അവളതു പറഞ്ഞു അവനെ നോക്കി പുഞ്ചിരിച്ചു പുറത്തേക്കു പോയി..
രണ്ടു മൂന്നു ദിവസങ്ങള്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലത്തെ കടന്നു പോയി..അപ്പോള്‍ എല്ലാം പക്ഷെ പലപ്പോളായി അവരിരുവരും കണ്ടു ജിത്തുവിന് ഗായത്രിയോടുള്ള സ്നേഹം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു..ഗായത്രിയുടെ അവസ്ഥയും മറിച്ചലായിരുന്നു..എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ അവര്‍ ബന്ധങ്ങളെ മാനിച്ചു പോന്നു..
ഒരു ദിവസം മാര്‍ക്കെറ്റില്‍ സാദനങ്ങള്‍ വാങ്ങിക്കാന്‍ ആയി ഗായത്രി പോയി ..അവള്‍ ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് പോയി വരാറുണ്ട്…അവിടെയുള്ള വായിനോക്കികളുടെ ശല്യം സഹിക്കാന്‍ വയ്യാത്തത് ആണ് എങ്കിലും അവള്‍ പക്ഷെ അതൊന്നും ജിത്തുവിനോട് പറഞ്ഞിരുന്നില്ല…ജോലി അന്വേഷിക്കലിന്റെ ഭാഗമായി എങ്ങോ പോയിരിക്കുകയാണ് ജിത്തു..അവള്‍ക്കു വേണ്ടി അവളെ വേഗത്തില്‍ അവന്റെത്‌ മാത്രമാക്കാന്‍ അവനിങ്ങനെ ഓരോന്ന് ചെയ്യുമ്പോള്‍ ഗായത്രിക്ക് മനസില്‍ വല്ലാത്ത ഒരു സന്തോഷമാണ്..
ഇന്ന് തിരിച്ചെത്തും ജിത്തു രണ്ടു ദിവസമായി പോയിട്ട് ഓരോ മണിക്കൂര്‍ കൂടുംബോളുംഅവന്‍ അവളെ വിളിച്ചന്വേഷിക്കാറുണ്ട്..അന്നും പതിവുപ്പോലെ കടയില്‍ നിന്നും അല്‍പ്പം സാദനങ്ങള്‍ വാങ്ങി ഗായത്രി തിരിച്ചു നടന്നു…വല്ലാത്ത ശല്യക്കാരന്‍ ആണ് എന്നും കവലക്കടുത്തെ ആല്‍മരച്ചുവട്ടില്‍ ഇരിക്കുന്ന ആ കണ്ണുകള്‍ ചുവപ്പുള്ള നാറി..മദ്യത്തിന്‍റെ രൂക്ഷ ഗന്ധമാണ് അവനു എപ്പോളും…
പക്ഷെ എന്നത്തെതിനും വിപരീതമായി അന്ന് അയാള്‍ തന്‍റെ പുറകില്‍ പിന്തുടരുന്നത് പോലെ തോന്നി അവള്‍ക്കു…റോഡിലൂടെ പോയാല്‍ വീട്ടിലേക്കു അല്‍പ്പം നടക്കാന്‍ ഉള്ളതിനാല്‍ ചെറിയൊരു കുറുക്കു വഴിയിലൂടെ ആണ് അവള്‍ നടക്കാറു, അമ്മയാണ് അതവള്‍ക്ക് കാണിച്ചു കൊടുത്തത്..പക്ഷെ ആ വഴിയിലേക്ക് കയറിയപ്പോള്‍ ചുറ്റിനും നോക്കി കൊണ്ട് അയാളും ആ വഴിയിലേക്ക് കയറി വരുന്നത് കണ്ട് പേടിച്ചു പോയ ഗായത്രി നടത്തത്തിന്റെ വേഗത കൂട്ടി…ആ വഴി അടുത്ത റോഡിലേക്ക് ഇറങ്ങുന്നത് വരെ മുഴുവനായും റബ്ബര്‍ തോട്ടമായതിനാല്‍ ആളനക്കം ഇല്ലാത്ത സ്ഥലാമാണ്..

Leave a Reply

Your email address will not be published. Required fields are marked *