അവന്‍ വീണ്ടും റൂമിലേക് നോക്കി..എല്ലാം അടുക്കി പെറുക്കി വെച്ചിരിക്കുന്നു…ചുമരിലെ സുന്ദരികളായ നടികളുടെ എല്ലാം ഫോട്ടോസും അവിടെ നിന്നും മാറ്റി…അലമാര തുറന്നപ്പോള്‍ നല്ല സുഗന്ധം…റൂമിനും അതെ സുഗന്ധം ഉണ്ട്….ബാത്രൂം കണ്ടപ്പോള്‍ ഇനി വേണമെങ്കില്‍ ഇവിടെയും കിടന്നുറങ്ങാം എന്ന് തോന്നി പോയി അവനു ..
തന്‍റെ റൂം താന്‍ ഉപയോഗിക്കാന്‍ തുടങ്ങിയതിനു ശേഷം ഇത്രേം വൃത്തിയായി അവന്‍ കണ്ടിട്ടില്ല..അമ്മയുടെ എന്നത്തേയും വഴക്ക് ഇതിനു മാത്രമായിരുന്നു…പെട്ടന്ന് കതകു തുറന്നുകൊണ്ട് ഗായത്രി കയ്യില്‍ ഒരു പുതപ്പും ഒരു പില്ലോയും കൊണ്ട് വന്നു അവന്‍റെ കട്ടിലില്‍ വച്ചു..അവളുടെ മുഖ ഭാവം വായിച്ചെടുക്കാന്‍ ജിത്തു കുറെ കഷ്ട്ടപ്പെട്ടു…രൂക്ഷമായ നോട്ടമാണോ ..എന്തുവാടാ ഇത് എന്നുള്ള നോട്ടമാണോ എന്നോന്നും മനസിലാകുന്നില്ല..അവന്‍ എന്തെങ്കിലും പറയും മുന്നേ അവള്‍ വീണ്ടും റൂമില്‍ നിന്നും പോയി..
അവള്‍ പോയ വഴിയെ നോക്കി അല്‍പ്പ സമയം കഴിഞ്ഞു അവനും പുറത്തേക്കിറങ്ങാന്‍ നിന്നപ്പോളെക്കും ഒരു ചെറിയ ബാഗുമായി അവള്‍ റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു….അവരിരുവരും കൂട്ടിമുട്ടി..
“ഹാ മാറങ്ങോട്ടു”
ഭാവഭേദങ്ങള്‍ ഇല്ലാതെ എന്നാല്‍ ചെറുതായോന്ന ചിരിച്ചോ എന്ന് തോന്നിക്കും പോലെ ഗായത്രിഅത് പറഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി അകത്തേക് നടന്നു…ബാഗ് അവള്‍ അലമാരയില്‍ വച്ചുകൊണ്ട് അവനെതിരെ തിരിഞ്ഞു..
“ഇതില്‍ ഇനി എന്തെങ്കിലും ഒരു സാദനം ഇതുപോലെ അല്ലാതെ കിടന്നാല്‍ ഹാ..ഹോ എന്‍റെ നടുവൊടിഞ്ഞു…എങ്ങനാ നീ ഇവിടെ കിടന്നിരുന്നത്..ഇതിലും ഭേദം നിനക്ക് വല്ല റോഡിലും പോയി കിടക്കരുന്നു..”
ഗായത്രി അത് പറഞ്ഞപ്പോള്‍ ചമ്മിയ മുഖത്തോടെ നിന്നു ജിത്തു ചിരിച്ചു,,
“അയ്യട എന്താ ചിരി..കൂടുതല്‍ ചിരിക്കല്ലേ..’”
അപ്പോള്‍ അവള്‍ കട്ടിലില്‍ കൊണ്ട് വച്ച ബ്ലാന്കെട്ടില്‍ നോക്കി ജിത്തു നിന്നു..അവന്‍റെ അടുത്തേക്ക് വന്നു നിന്നു അവന്‍റെ മുഖത്ത് അല്‍പ്പം ഗൌരവഭാവത്തില്‍ അവള്‍ നോക്കി..
“ജിത്തു എനിക്ക് നിന്നോട് പ്രണയമുണ്ട് സ്നേഹമുണ്ട്…നീ ആണ് എന്‍റെ എല്ലാം എല്ലാം ഇന്ന്….നിന്‍റെ കൂടെ ഉള്ള ഓരോ മുഹൂര്‍ത്തങ്ങളും എനിക്ക് എത്രത്തോളം വിലപ്പെട്ടതാണ് എന്ന് എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല”
അവളുടെ വാക്കുകളില്‍ അപ്പോളും ഗൌരവം മാത്രമായിരുന്നു..ഒരു ചിരി ആ മുഖത്ത് കാണാന്‍ ജിത്തു മൈക്രോസ്കോപ്പ് തിരഞ്ഞു മനസില്‍…അവള്‍ തുടര്‍ന്നു..
ഏട്ടത്തിയമ്മ 2 [അച്ചു രാജ്]
Posted by