രണ്ടാനമ്മയുടെ അടിമ 5 [Sagar Kottappuram]

Posted by

അപ്പോഴേക്കും മമ്മി അങ്ങോട്ടേക്ക് നടന്നു വന്നു . മമ്മി ഒരു കറുത്ത ഹീൽ ഉള്ള ലേഡീസ് ഷൂ ധരിച്ചിട്ടുണ്ട്. ലതർ മെറ്റീരിയൽ ആണെന്ന് അതിന്റെ തിളക്കം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി, സോക്‌സും ഇട്ടിട്ടുണ്ടാകണം ! മമ്മി കുണുങ്ങി കുണുങ്ങി കാറിനടുത്തേക്ക് വന്നു .

മമ്മി ;”ആ എല്ലാം എടുത്തു വെച്ചില്ലേ കുമാർ ?”

മമ്മി പെർഫ്യൂമിന്റെ സുഖമുള്ള ഗന്ധം പകർന്നുകൊണ്ട് അയാളോടായി ചോദിച്ചു .

കുമാർ ;”എല്ലാം ഓക്കേ ആണ് മാഡം”

മമ്മി ;”മ്മ്…എന്ന കുമാർ പൊയ്ക്കോളൂ..വീടിന്റെ ചാവി കുമാർ കയ്യിൽ വെച്ചോളൂ..”

കുമാർ ;”ശരി മാഡം “

അയാൾ വിനയപൂർവം പറഞ്ഞുകൊണ്ട് മമ്മി നീട്ടിയ കീ വാങ്ങി . അയാൾ അതും കയ്യിലെടുത്തു വീട് പൂട്ടാനായി നീങ്ങി .

മമ്മി ;”മ്മ്..കേറെടാ”

മമ്മി ഇനി പതിയെ തള്ളിക്കൊണ്ട് പറഞ്ഞു .അവരുടെ മുഖത്തു ഒരു സംതൃപ്തിയുടെ ചിരി ഉണ്ടായിരുന്നു .
മമ്മി അതും പറഞ്ഞു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . അച്ഛൻ ആണ് മമ്മിയെ ഡ്രൈവിംഗ് പഠിപ്പിച്ചത് . മുന്നാറിൽ അച്ഛനോടൊപ്പം എസ്റ്റേറ്റിൽ പോകുന്ന സമയത്തൊക്കെ മമ്മിയാണ് ഡ്രൈവിംഗ് ചെയ്തിരുന്നതെന്ന് അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട് .

പക്ഷെ അല്ലാത്ത സമയത്തൊക്കെ ഡ്രൈവറോടൊപ്പമാണ് യാത്രകൾ . മമ്മി കയറിയപ്പോൾ ഞാനും കയറാനായി പുറകിലെ ഡോർ തുറന്നു .

മമ്മി ;”നിനക്കു ഓടിക്കാൻ അറിയുന്നതല്ലേ ?”

ഞാൻ ;”അറിയാം മമ്മി, പക്ഷെ ലൈസൻസ് ! “

മമ്മി ;”മ്മ്..”

മമ്മി ഒന്നമർത്തി മൂളി വണ്ടി സ്റ്റാർട്ട് ചെയ്തു . വളരെ പരിചയമുള്ള ഡ്രൈവറെ പോലെ വണ്ടി ഒന്ന് വേഗത്തിൽ കറക്കികൊണ്ട് , പൊടി പാറ്റിച്ചുകൊണ്ട് മമ്മി വണ്ടി മുന്നോട്ടെടുത്തു ! ഡ്രൈവർ കുമാർ അത് അതിശയത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു ..മമ്മി വളരെ വേഗത്തിൽ തന്നെ വണ്ടി മുന്നോട്ടെടുത്തു ശരവേഗത്തിൽ ഗേറ്റും കടന്നു വണ്ടി കുതിച്ചു !

Leave a Reply

Your email address will not be published. Required fields are marked *