പ്രിയ കൂട്ടുകാരെ..
ഇതൊരു നാല് പാർട്ട് കഥയാണ്…
പലപ്പോഴായി എഴുതാനുള്ള സാഹചര്യമില്ലാത്തതിനാൽ, കിട്ടിയ സമയം വെച്ച് നാലുപാർട്ടും തീർത്ത് ഡോക്ടർക്ക് അയച്ചിരിക്കുന്നു… അദ്ദേഹം സമയാനുസാരം പബ്ലിഷ് ചെയ്യും.
ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യൂ… കമന്റുകൾക്ക്, ചിലപ്പോൾ മറുപടികൾ എഴുതാൻ സാധിച്ചില്ലെന്നുവരും…
സസ്നേഹം
നിങ്ങളുടെ
സിമോണ.
ഞാൻ രതി 1
Njan Rathi Part 1 | Author : Simona
“……..ഗോവിന്ദ നായിഡു!!…
പേരൊക്കെ കൊള്ളാം… കേക്കുമ്പോ തന്നെ ഒരിതൊക്കെ ഉണ്ട്…
പക്ഷെ ആളെങ്ങനെ???
രാത്രി വല്ല ഒച്ചകേൾക്കുമ്പോഴേക്ക് മുള്ളുന്ന നിക്കറിൽ ടൈപ്പാണോ മാധവാ???”
അസോസിയേഷൻ മീറ്റിംഗിനിടയിൽ, അപ്പാർട്ട്മെന്റിന് തൊട്ടുതാഴെ പലചരക്കു കടനടത്തുന്ന മാധവേട്ടൻ പുതിയതായി പ്രൊപ്പോസ് ചെയ്ത വാച്ച്മാനെക്കുറിച്ചുള്ള ചർച്ചക്കിടയിൽ, കൂട്ടത്തിലെ കാരണവരും, അസോസിയേഷൻ പ്രസിഡന്റുമായ ഭാസ്കരേട്ടന്റെ കമന്റ് കേട്ടപ്പോൾ എല്ലാരുമൊന്ന് ഇളകിച്ചിരിച്ചു…
“……..അതേ അതെ…
നമ്മടെ പഴയ തമിഴൻ വെട്രിവേലിനെ പോലെ ആവുമോ???
അവസാനം അയാളെ നോക്കാൻ വേറെ ആളെ ഏൽപ്പിക്കേണ്ടി വരോ??”
വെക്കേഷനാ വരുന്നത്… ഒറ്റ ഫ്ലാറ്റിൽ ആളുണ്ടാവില്ല..
വല്ല ഉഡായിപ്പുകളൊക്കെ ആണെങ്കിൽ…..”
അസോസിയേഷൻ ട്രഷറർ കൂടിയായ പ്രൊഫ:രമേശ് മേനോൻ സാറിന്റെ പിന്താങ്ങൽക്കൂടി ആയപ്പോൾ മെമ്പേഴ്ഴ്സെല്ലാം പരസ്പരം നോക്കി കുശുകുശുക്കാൻ തുടങ്ങി…
“……..എന്റെ പൊന്നു സാറന്മാരെ..
അങ്ങനെ വല്ലോരേം ഇവിടെ കൊണ്ടുവന്നു നിർത്തീട്ട് പിന്നെ ഞാൻ എങ്ങനാ ഈ മുൻപിൽ കട തുറന്നു കച്ചോടം ചെയ്യാൻ പോണേ??
എന്റെ കഞ്ഞീൽ ഞാൻ തന്നെ കൊണ്ടുവന്നു പാഷാണം ഇടുവോ??”
മെംബെർഴ്സിന്റെ ശ്രദ്ധ മാധവേട്ടനിലേക്ക് തിരിഞ്ഞു…
“……..ഇയാളൊരു എക്സ് മിലിട്ടറിക്കാരനാ…
രണ്ടു പിള്ളേരുള്ളത് രണ്ടും ഇപ്പൊ അതിര്ത്തിയില് ജവാന്മാരായി ജോലി നോക്കുന്നു….