ഏട്ടത്തിയമ്മ
Ettathiyamma | Author : Achu Raj
പുതിയ ഒരു ആശയം മനസില്‍ വന്നപ്പോള്‍ എഴുതിയതാണ്…തുടങ്ങി വച്ച കഥകളുടെ പൂര്‍ത്തീകരണം ഉടനുണ്ടാകും..ഈ കഥ മുഴുവനായും എഴുതി വച്ചിട്ടാണ് പബ്ലിഷ് ചെയ്യാന്‍ ഓരോ പാര്‍ട്ടും കൊടുക്കുന്നത് അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളില്‍ കഥയുടെ തുടര്‍ച്ച ഞാന്‍ ഉറപ്പു തരുന്നു,,,നിങ്ങളുടെ എല്ലാം വിലയേറിയ സപ്പോര്‍ട്ട് പ്ര്തീക്ഷിച്ചുക്കൊണ്ട് ..
നാളെ ആണ് ആ കല്യാണം…ഹാ മനസിലായില്ലേ …നമ്മുടെ ജിതിന്‍റെ ചേട്ടന്‍റെ കല്യാണം..ചേട്ടന്‍ അങ്ങ് ലണ്ടനില്‍ ആണ് ഇപ്പോള്‍ നാട്ടില്‍ ലീവിന് വന്നപ്പോള്‍ പെട്ടന്നുണ്ടാക്കിയ കല്യാണമാണ്..എല്ലാം ഒരുങ്ങി കഴിഞ്ഞു..ജിത്തുവാണ് എല്ലാത്തിനും ചുക്കാന്‍ പിടിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നത്…ആ വീട്ടില്‍ ചേട്ടന്‍ പറഞ്ഞാല്‍ മാത്രമാണ് അവന്‍ എന്തെങ്കിലും എതിര്‍ത്ത് പറയാത്തതു..
ഹാ നമ്മള്‍ ജിത്തുവിന്റെ കുടുംബത്തെ പരിചയപ്പെട്ടില്ല അല്ല…ജിതിന്‍ എന്ന ജിത്തു …ഇപ്പോള്‍ അവന്‍ പിജിക്ക് അവസാന വര്ഷം പഠിക്കുവാനു ഡിഗ്രി കഴിഞ്ഞു ഒരു വര്ഷം വീട്ടില്‍ ചുമ്മാ ഇരുന്നതിനു ശേഷമാണ് അവന്‍ പിജിക്ക് പോയത്…സുന്ദരനും സുമുഖനും ആണ് ജിത്തു…ആര് കണ്ടാലും അവനെ ഒന്ന് നോക്കും…ആവശ്യത്തിനു വേണ്ട എല്ലാ തല്ലുകൊള്ളിത്തരങ്ങളും അവന്‍റെ കൈയില്‍ ഉണ്ട്,കഴിഞ്ഞ ഒരു വര്‍ഷമായി ഒരു കൊച്ചു പ്രണയവു..
ജിത്തുവിന്‍റെ ചേട്ടന്‍ ജഗന്‍ ലണ്ടനില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചായി..ജിത്തുവിന് ഇരുപത്തിയഞ്ചും ജഗനു അവനെക്കാള്‍ നാല് വയസുമാണ് കൂടുതല്‍…അവരുടെ അമ്മ ഒരു സ്കൂള്‍ ടീച്ചറും അച്ഛന്‍ ചെറിയൊരു ബിസ്സിനെസ്സ് കാരനും ആണ്,,,അത്യവശ്യം പണമൊക്കെ കുടുംബത്തുണ്ട് …അച്ഛനെ മാത്രമാണു ആ വീട്ടില്‍ എല്ലാവര്‍ക്കും പേടി പണം എന്നൊരു ചിന്ത മാത്രമേ അങ്ങേര്‍ക്ക് ആകെ ഉള്ളു പക്ഷെ പാവപ്പട്ട വീട്ടിലെ നാല് പെണ്മക്കളില്‍ മൂത്തവളായ ഗായത്രിയെ മൂത്തമകനെ കൊണ്ട് കെട്ടിക്കുന്ന കാര്യത്തില്‍ മാത്രമാണ് അച്ഛനെ കുറിച്ച് ജിത്തുവിന് ഉള്‍പ്പടെ ആര്‍ക്കു മനസിലാകാതെ പോയത്…
കല്യാണത്തലെന്നു ജിത്തു ഓടെടാ ഓട്ടമാണ്…കുടുംബത്തിലെ ആദ്യ കല്യാണം..അവന്‍ ഓരോ ജോലികളുമായി വ്യാപ്രുതനായി…വൈകുന്നേരം ആയപ്പോഴെക്കും ആ രണ്ടു നില വീട്ടില്‍ വിവധ വര്‍ണങ്ങളില്‍ ഉള്ള വെളിച്ചം നിറഞ്ഞു…ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ജോലികളില്‍ മുഴുകി നടന്നു…ചിലര്‍ പരധൂഷണ ജോലികളിലും മുഴുകി…
എവിടെയോ പോയി സാധനങ്ങള്‍ മേടിച്ചു ഭണ്ടാര പുരയില്‍ കൊടുത്തു ജിത്തു പുറത്തെ പന്തലിലേക്ക് വന്നു…അവിടെ ഗാനമേളയും കുട്ടികളുടെ ടാന്സുമെല്ലാം തകര്‍ക്കുകയാണ്..നെറ്റിയില്‍ വീണ വിയര്‍പ്പു തുള്ളി കൈകൊണ്ടു തുടച്ചു അവന്‍ അല്‍പ്പം അവിടെ നിന്നു..