“ഹ് മം..് ഒരു ബലപരീക്ഷണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അങ്ങനെ. ഞാൻ എപ്പോഴേ റെഡി. ഗിവ് മീ യുവർ ബെസ്റ്റ് ഷോട്ട്. ഇന്നാരെയും ഇടിക്കാൻ കിട്ടിയില്ലല്ലോന്ന് സോണിയോട് രാവിലെ പറഞ്ഞതെയുള്ളൂ. എനിക്കിനി ഒന്നും നോക്കാനില്ല കിരണേ. ഡിസ്മിസ് അടിച്ചു കിട്ടിയാലും അത് നിന്റെയൊക്കെ കയ്യും കാലും തല്ലിയൊടിച്ചതിന് കിട്ടിയ ഉപഹാരമായി കരുതി ഞാൻ സമാധാനിക്കും. അപ്പൊ…. ഡയലോഗ് കഴിഞ്ഞ സ്ഥിതിക്ക്… നമുക്ക് തുടങ്ങാം?” ജിതിൻ വീണ്ടും പെരുവിരൽ കുത്തിപ്പൊങ്ങി രണ്ടു മൂന്ന് ചാട്ടം ചാടി.
ഫൈസൽ ചവിട്ടിക്കുലുക്കി രണ്ടുപേരെയും പിടിച്ചു വലിച്ചു കൊണ്ട് മുറി വിട്ടിറങ്ങി.
“അല്ല…. ആശാനേ… തല്ലുന്നില്ലേ?” പുറത്തു ഒളിഞ്ഞു നിന്ന സോണി ഇറങ്ങി വന്നവരോട് ചോദിച്ചു. നിഖിൽ എന്തോ പറയാൻ ആഞ്ഞതും ഫൈസൽ ഫുൾ കലിപ്പിൽ അവന്റെ കൈ പിടിച്ച് വലിച്ച് മുൻപിലേക്ക് നീക്കി നിർത്തി, അവനെ മുൻപിൽ നടക്കാൻ അനുവദിച്ച് തള്ളി വിട്ടു.
“നീയിവിടെയുണ്ടായിരുന്നോ? നിന്നോട് പോയ്ക്കോളാൻ പറഞ്ഞതല്ലേ? പിന്നേം ഇവിടെ ചുറ്റിപ്പറ്റി നിക്കണതെന്തിനാ?” ഷർട്ടുമിട്ട് പുറത്തിറങ്ങി വന്ന ജിത്തു സോണിയോട് ചോദിച്ചു.
“അല്ല നീ അന്നയുടെ കൂടെ പോണത് മാത്രല്ലേ കണ്ടുള്ളൂ? കാര്യമാറിയാൻ ഒരാകാംഷ.”
“നീ സീൻ പിടിക്കാൻ വന്നതല്ലേ മൈരേ? എങ്കിൽ അത് പറഞ്ഞാൽ പോരെ? എത്ര നേരമായി ഈ നിൽപ് തുടങ്ങിയിട്ട്?”
“ആവോ, അറിയില്ല. ഞാൻ വന്നു നോക്കുമ്പോ നീ ബോഡിയൊക്കെ കാണിച്ചങ്ങനെ നിക്കുവാ. എന്ത് ബോഡിയാ മൈരേ…. കണ്ടിട്ട് വായീന്ന് വെള്ളം വരുന്നു.”
“മതി മതി, വാ വീട്ടിപ്പോവാൻ നോക്കാം ഗേ മൈരേ….”
“ആ അന്നപ്പൂറി, അവളാ പണി വെച്ചത് അല്ലെ?”
“അവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല സോണി, ഇത് നടക്കേണ്ടത് തന്നെയാ. ഇപ്പൊ എന്തായാലും ആ ചൊറ അങ്ങു മാറിക്കിട്ടിയില്ലേ?”
“അവന്മാർ ഇനിയും വല്ലോടത്തും പതുങ്ങി നിന്ന് പണി തരില്ലാന്നു ആര് കണ്ടു?”
“ഈ പരുപാടി ഇവിടം കൊണ്ട് നിർത്തിയാൽ അവർക്ക് കൊള്ളാം സോണി…” ജിതിൻ സോണിയുമായി സ്കൂളിന്റെ പുറത്തേക്ക് നടന്നു.
“ഇല്ലെങ്കിൽ ഇവിടെ ചോരപ്പുഴയൊഴുകും ചോരപ്പുഴ. ഹല്ല പിന്നെ…”
അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ശകടങ്ങളിൽ കയറി നീങ്ങി.