അത് കേട്ട് സോണിമോന്റെ ഉള്ളിൽ സെന്റി മൂഡിൽ വയലിൻ വായിച്ചിരുന്ന വെള്ള ഷർട്ടിട്ട ചേട്ടന്മാർ പാന്റും വലിച്ചു കേറ്റി എണീറ്റ് ഓടി. ഓർക്കപ്പുറത്ത് പ്ലിങ്ങിപ്പോയ ചമ്മലിനിടയിലും ജിതിന്റെ കയ്യിലെ പേശികളിൽ രക്തയോട്ടം കൂടി ഞരമ്പുകൾ തെളിഞ്ഞു വരുന്നത് കണ്ണു മിഴിച്ച് ഒളിഞ്ഞു നോക്കി , അവൻ കാൽ നിലത്ത് നിരക്കി ഒന്ന് ഒരകലം പാലിച്ചിരുന്നു. മൈരൻ പറഞ്ഞാൽ പറഞ്ഞതാ. ഒരടി കിട്ടിയാൽ ബാക്കി കാണില്ല. അവൻ ഉമിനീരിറക്കി.
“മൈര് കൈ കഴച്ചിട്ട് പാടില്ല.” ജിതിൻ ഡെസ്കിന് മുകളിൽ കൈ ചുരുട്ടി ഒരിടി കൊടുത്തു. അപ്പോൾ ഉത്ഭവിച്ച ശബ്ദം അത്യാവശ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
‘ഈ മൈരന് വട്ടായാ ? എണീറ്റു പോവുന്ന ജിതിനെ നോക്കി ചോദിക്കണം എന്നുണ്ടായിരുന്നു സോണിക്ക്. പക്ഷേ, അതിയായ മൂത്ര ശങ്ക അനുഭവപ്പെട്ട സോണി ജിതിൻ പോയ പുറകെ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീടുള്ള ഓരോ ക്ലാസ്സിലും ഓരോ ടീച്ചർമാരുടെയും വ്യത്യസ്ത ഭാവങ്ങൾ കണ്ടിട്ടും അവന്റെയുള്ളിലെ തീയണഞ്ഞില്ല. റീനാ മിസിന്റെ കണ്ണിലെ ശൃംഗരവും, കോകില മിസ്സിന്റെ കണ്ണുകളിലെ നിസ്സംഗതയും ഒന്നും, ഒന്നും താൻ അർഹിക്കുന്നതല്ല. ആ ക്ലാസ് മുറി ഒരു ജയിലായി തോന്നിയവന്. വരാൻ ആഗ്രഹിക്കാഞ്ഞിട്ടും അറിയാത്ത ഏതോ കാരണങ്ങൾ തന്നെയിവിടെ പിടിച്ചിരുത്തുന്നതാണ്. സമയം കടന്നു പോയി. വൈകിട്ട് ഇറങ്ങാൻ നേരം അന്ന അവനടുത്തേക്ക് ചെന്നു.
“ജിത്തൂ… ഒന്ന് നിക്കോ?”
“ആ… പറ അന്നക്കൊച്ചേ,പൂജയെവിടെ? രണ്ടും ഒരുമിച്ചായിരുന്നല്ലോ? അവൾ നിന്നെക്കൂട്ടാണ്ട് പോയോ?”
“ഇല്ല… അവൾ താഴെ നിൽപ്പുണ്ട്. ഞാൻ… ഞാൻ ജിതിനെ കാണാൻ വേണ്ടി വന്നതാ. ജിതിനോട് മാത്രം സംസാരിക്കാൻ.”
“ഇന്ന്… ഇന്ന് സംസാരിക്കാൻ പറ്റിയ മൂഡിലല്ല അന്ന…. നമുക്ക് പിന്നെ ഒരു ദിവസം… പോരെ?” അവൻ കൂടെ നിന്ന സോണിയെ നോക്കി.
“പ്ലീസ് ജിതിൻ…. ഇന്ന് പറ്റിയില്ലെങ്കിൽ, പിന്നെ സംസാരിക്കാൻ ഇനി സമയം കിട്ടിയെന്ന് വരില്ല. പ്ലീസ്…”
“സോണി മോനെ, നീ ചെല്ല്. ഞാൻ കുറച്ചു കഴിഞ്ഞേ ഇറങ്ങുന്നുള്ളൂ.”
സോണി ഒന്നമർത്തി മൂളുക മാത്രം ചെയ്ത് താഴെക്കിറങ്ങിപ്പോയി. ജിതിൻ അന്നയുടെ കൂടെ മെല്ലെ നടന്നു തുടങ്ങി.
“താൻ ആകെ വിയർത്തിരിക്കുന്നല്ലോ അന്നാ? എന്താ വല്ല പാടത്തും കിളക്കാൻ പോയോ?” കൈ വിരലിൽ ഞൊട്ടയൊടിച്ചു കൊണ്ട് തന്റെ കൂടെ നടക്കുന്ന അന്നയുടെ പരിഭ്രമം നിറഞ്ഞ മുഖം നോക്കി ജിതിൻ ചോദിച്ചു.