മൃഗം 23 [Master]

Posted by

“മാലിക്ക്..കമോണ്‍..നാട്ടുകാര്‍ ഓടിക്കൂടുന്നു..നിന്നാല്‍ കുഴപ്പമാണ്”
അര്‍ജ്ജുന്‍ വിളിച്ചു പറഞ്ഞു. അവരെ രണ്ടുപേരെയും പക്ഷെ വാസു കണ്ടിരുന്നില്ല. ഇരുട്ടിലായിരുന്നു അവര്‍ നിന്നിരുന്നത്. അര്‍ജ്ജുന്റെ മൊബൈലില്‍ സ്റ്റാന്‍ലിയുടെ കോള്‍ എത്തി.
“എടാ വേഗം വാ..നാട്ടുകാര്‍ കൂടുന്നുണ്ട്. നമുക്കുടന്‍ സ്ഥലം വിടണം..വേഗം” സ്റ്റാന്‍ലിയുടെ പരിഭ്രമം കലര്‍ന്ന ശബ്ദം അവന്‍ കേട്ടു. അര്‍ജുനും മാലിക്കും ഗത്യന്തരമില്ലാതെ ഇരുട്ടിലൂടെ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയുടെ അരികിലേക്ക് ഓടി. അപ്പോഴേക്കും നാട്ടുകാര്‍ ഓടി എത്തിക്കഴിഞ്ഞിരുന്നു.
“എന്താ…എന്താ പ്രശ്നം? ശങ്കരന്‍ എവിടെ? വാസു ഉണ്ടായിരുന്നോ ഇവിടെ..ഇവരൊക്കെ ആരാ”
ഓടിക്കൂടിയ നാട്ടുകാരുടെ ചോദ്യങ്ങള്‍ ഇരുളില്‍ മുഴങ്ങി. പുറത്ത് നിന്നും ഒരു വാഹനം ഇരച്ചുപോകുന്ന ശബ്ദം അവര്‍ കേട്ടു. നിലത്ത് ബോധമില്ലാതെ കിടന്നിരുന്ന, ദേഹത്ത് പലയിടത്തും വാളുകള്‍ കൊണ്ട് മുറിഞ്ഞ ഗുണ്ടാനേതാവിനെ വാസു കാലുമടക്കിയടിച്ചു. അവന്‍ വേദനയോടെ അലറി. അടി കിട്ടിയതോടെ അവന്റെ ബോധം തിരികെ എത്തിക്കഴിഞ്ഞിരുന്നു. വാസു അവനെ തൂക്കിയെടുത്ത് ഒരു മരത്തില്‍ ചാരി നിര്‍ത്തി.
“ആരാടാ നീ? എന്താ നിന്റെ പേര്?” കൈയില്‍ നിന്നും ചോര ഒലിപ്പിച്ചുകൊണ്ട് വാസു ചോദിച്ചു.
“ബ..ബഷീര്‍..” അവന്‍ കൈകള്‍ കൂപ്പി.
“ആരാണ് നിന്നെ ഇങ്ങോട്ടയച്ചത്?”
“അയ്യോ മോനെ..മോനെ നിന്റെ കൈയില്‍ നിന്നും ചോര വരുന്നു..”
രുക്മിണി അപ്പോഴാണ്‌ വാസുവിന്റെ മുറിവ് കാണുന്നത്. ദിവ്യ അത് കണ്ടിരുന്നു എങ്കിലും അവള്‍ അവനെ നോക്കുന്നതുപോലും ഉണ്ടായിരുന്നില്ല.
“മോളെ ഒരു നല്ല തുണി വേഗം ഇങ്ങു കൊണ്ടുവാ..” അവള്‍ ദിവ്യയോട് പറഞ്ഞു. ദിവ്യ പക്ഷെ കേട്ടഭാവം കാണിക്കാതെ നിന്നതേയുള്ളൂ.
“എന്താ..എന്താ പ്രശനം..എന്തായിരുന്നു ബഹളം”
ഓടിക്കൂടിയ നാട്ടുകാരില്‍ ഒരാള്‍ ചോദിച്ചു. ചോര ഒലിപ്പിച്ചു നില്‍ക്കുന്ന വാസുവിനെയും അടികൊണ്ട് കിടക്കുന്ന ഗുണ്ടകളെയും അവര്‍ നോക്കി.
“എന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഞങ്ങളെ ഉപദ്രവിച്ചിട്ടു മോളെ പിടിച്ചുകൊണ്ട് പോകാന്‍ നോക്കുകയായിരുന്നു ഇവനും ഇവന്റെ കൂടെ വന്നവരും ചേര്‍ന്ന്. വാസു എത്തിയത് കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്” ബോധം തിരികെ കിട്ടിയ ശങ്കരന്‍ പുറത്തേക്കിറങ്ങി അവരോടു പറഞ്ഞു.
“അത് ശരി..ഇവനൊക്കെ അത്രയ്ക്ക് ആയോ” നാട്ടുകാരില്‍ ചിലര്‍ ആ നാലുപേരെയും തങ്ങള്‍ക്ക് തോന്നിയതുപോലെ പെരുമാറി. അവര്‍ നിലവിളിയോടെ കൈകള്‍ കൂപ്പി ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ അവരെ നിര്‍ദ്ദയം മര്‍ദ്ദിച്ചു.
“പോലീസില്‍ പറഞ്ഞോ” ആരോ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *