ദിവ്യ ഉള്ളിലേക്ക് കയറുന്ന സമയത്താണ് ഗുണ്ടകള്‍ വാസുവിന് നേരെ തിരിഞ്ഞ് പാഞ്ഞടുത്തത്. ഒന്ന് കുനിഞ്ഞ് നിവര്‍ന്ന വാസു താഴെ കിടന്നിരുന്നവനെ കൈകളില്‍ കോരിയെടുത്ത് തന്റെ നേരെ വന്നവരുടെ നേര്‍ക്ക് എറിഞ്ഞു. വാസുവിന് നേരെ ഓങ്ങിയ വാളുകള്‍ അവന്റെ ദേഹത്ത് പലയിടങ്ങളില്‍ കുത്തിക്കയറി അവന്‍ ഉറക്കെ നിലവിളിച്ചു.
“അണ്ണാ…അയ്യോ..”
തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലായ ഗുണ്ടകള്‍ ചോരയില്‍ കിടന്നു പിടയുന്ന തങ്ങളുടെ നേതാവിനെ നോക്കി നിലവിളിച്ചു. ഒരു നിമിഷത്തേക്ക് പതറിപ്പോയ അവര്‍ കൈയില്‍ ഒരു സൈക്കിള്‍ ചെയിനുമായി തങ്ങളെ സമീപിക്കുന്ന വാസുവിനെ കണ്ടു ഞെട്ടി.
അടുത്ത നിമിഷം വാസുവിന്റെ കൈയില്‍ ഇരുന്ന സൈക്കിള്‍ ചെയിന്‍ അന്തരീക്ഷത്തില്‍ ഒരു മൂളലോടെ ചുറ്റിത്തിരിഞ്ഞു. ആരുടെയൊക്കെയോ മാംസക്കഷണങ്ങള്‍ അന്തരീക്ഷത്തില്‍ ചിതറി. ഇരുമ്പും ഇരുമ്പും തമ്മില്‍ ഉരസി തീപ്പൊരി ചിതറുന്നത് കണ്ടുകൊണ്ടാണ് രുക്മിണിയും ദിവ്യയും പുറത്തേക്ക് ഓടി എത്തുന്നത്. നിലവിളികളും അലര്‍ച്ചകളും അന്തരീക്ഷത്തില്‍ മുഴങ്ങി. ചെയിന്‍ കറക്കി ഗുണ്ടകളുടെ നേരെ ചാടിവീണ വാസുവിന്റെ ചവിട്ടേറ്റ് ഒരുത്തന്‍ തലയടിച്ചു വീണു. മറ്റൊരുവന്റെ വാള്‍ ദൂരേക്ക് തെറിച്ചു. വേറൊരുവന്‍ വാളെടുത്ത് ആഞ്ഞു വെട്ടി. വാസു ഒഴിയുന്നതിനും മുന്‍പേ അവന്റെ ഇടതുകൈയില്‍ അത് കൊണ്ട് കഴിഞ്ഞിരുന്നു. അടുത്ത നിമിഷം വാസു അവന്റെ കഴുത്തില്‍ സൈക്കിള്‍ ചെയിന്‍ ചുറ്റി. ഒരു സെക്കന്റ് അവന്റെ കണ്ണിലേക്ക് നോക്കിയ വാസു ആ ചെയിന്‍ ശക്തമായി വലിച്ചു.
“ആആആആആ……………’ ഒരു ഭീകരമായ അലര്‍ച്ചയോടെ, കഴുത്തില്‍ നിന്നും രക്തം ചീറ്റി അവന്‍ നിലത്തേക്ക് വീണു. ഇതിനിടെ ദിവ്യ ബോധമില്ലാതെ കിടന്ന ശങ്കരനെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. മുറ്റത്ത് നടക്കുന്ന ഭീകരമായ സംഘട്ടനം കണ്ട ശങ്കരന്‍ ഭയന്നു വിറച്ചുപോയി. ചോരയും മാംസക്കഷണങ്ങളും അയാളെ ഞെട്ടിച്ചു.
“ഓടടാ..ഓടി രക്ഷപെടടാ..” ആരോ കരഞ്ഞുകൊണ്ട് വിളിച്ചു കൂവുന്നത് ഇരുട്ടില്‍ പ്രതിധ്വനിച്ചു.
ദൂരെ നിന്നും നാട്ടുകാര്‍ ബഹളം കേട്ട് അങ്ങോട്ടേക്ക് പാഞ്ഞു വരുന്നുണ്ടായിരുന്നു. ഓടാന്‍ ശ്രമിച്ച രണ്ടുപേരെ വാസു അടിച്ചു വീഴ്ത്തി. എട്ടുപേരില്‍ നാലുപേര്‍ രക്ഷപെട്ടു. ബാക്കി ഉള്ളവരില്‍ രണ്ടുപേര്‍ ബോധമില്ലാതെയും രണ്ടുപേര്‍ അടികൊണ്ട് അവശാരയും നിലത്ത് കിടപ്പുണ്ടായിരുന്നു.
ഈ സമയത്ത് വീടിനു പിന്നില്‍ ദിവ്യയെ കാത്ത് നിന്നിരുന്ന അര്‍ജ്ജുനും മാലിക്കും പുറത്ത് നടന്ന ബഹളം കേട്ടു ഇരുളിലൂടെ മുന്‍പിലേക്ക് എത്തി. വാസുവിന്റെ അടിയേറ്റ് ഗുണ്ടകള്‍ ഓടുന്നതും നാലുപേര്‍ എഴുന്നേല്‍ക്കാന്‍ ആകാതെ കിടക്കുന്നതും കണ്ടപ്പോള്‍ മാലിക്ക് പല്ലുഞെരിച്ചു.
“നായിന്റെ മോന്റെ പണി ഇന്നോടെ തീര്‍ക്കണം.”
അവന്‍ വാസുവിന്റെ നേരെ കുതിച്ചു. പെട്ടെന്ന് ഒരു ആരവം അവരുടെ കാതുകളിലെത്തി. ബഹളം കേട്ടു നാട്ടുകാര്‍ ഓടി വരുന്നത് അപ്പോഴാണ് അവര്‍ കണ്ടത്.
മൃഗം 23 [Master]
Posted by