മൃഗം 23 [Master]

Posted by

അയാള്‍ പറഞ്ഞത് പോലെ പരാതി എഴുതി അവര്‍ എസ് ഐക്ക് നല്‍കി. വായിച്ചു നോക്കിയ രാമദാസ് അല്‍പ്പം നീരസത്തോടെ അമീറിനെ നോക്കി. അമീര്‍ അയാളുടെ മനസു വായിച്ചിട്ടെന്ന പോലെ പുഞ്ചിരിച്ചു.
“വളരെ നന്ദി സാറെ…” പുറത്തിറങ്ങിയ ശങ്കരന്‍ സന്തോഷത്തോടെ വക്കീലിനെ നോക്കി കൈകള്‍ കൂപ്പി.
“എന്നാല്‍ ശരി. ങാ പിന്നെ നിങ്ങള്‍ സൂക്ഷിക്കണം. അവന്മാരുടെ ബന്ധുക്കളോ മറ്റോ രാത്രി വീട്ടില്‍ വന്നു പ്രശ്നം ഉണ്ടാക്കാന്‍ ഇടയുണ്ട്…എന്റെ കാര്‍ഡ് കൈയില്‍ വച്ചോളൂ. എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ വിളിക്കാന്‍ മടിക്കണ്ട..”
ശങ്കരന്‍ ചെറിയ ഭയത്തോടെ രുക്മിണിയെ നോക്കി. അവള്‍ അയാളെ കണ്ണ് കാണിച്ചു.
“സാറേ..സാറിന്റെ ഫീസ്‌..” ശങ്കരന്‍ പോകാനിറങ്ങിയ വക്കീലിന്റെ അരികിലെത്തി ചോദിച്ചു.
“ഫീസോ? ഇത് ഞാന്‍ പൌലോസിനു വേണ്ടി മാത്രം ചെയ്തതാണ്. ഫീസ്‌ അവന്റെ കൈയീന്നു ഞാന്‍ വാങ്ങിക്കോളാം”
അമീര്‍ ചിരിച്ചുകൊണ്ട് അങ്ങനെ പറഞ്ഞ ശേഷം ബൈക്കില്‍ കയറി. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തേക്ക് ഇറങ്ങി.
“നിങ്ങളിവിടെ ഇരിക്ക്. ഞാനൊരു ഓട്ടോ വിളിച്ചോണ്ട് വരാം”
അയാള്‍ പുറത്തേക്ക് പോയി. സമയം രാത്രി എട്ടുകഴിഞ്ഞിരുന്നു.
ഈ സമയത്ത് ഡെവിള്‍സ് ഹോട്ടല്‍ റോയല്‍ പാലസില്‍ ചര്‍ച്ചയില്‍ ആയിരുന്നു. മുസ്തഫയും അവര്‍ക്കൊപ്പം കൂടിയിട്ടുണ്ടായിരുന്നു.
“ഇങ്ങനെ ഒരു തോല്‍വി ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്തൊരു ഭാഗ്യമാണ് ആ പെണ്ണിന്! ഇനിയിപ്പോ എന്ത് ചെയ്യുമെടെ?” അര്‍ജ്ജുന്‍ തങ്ങളുടെ തോല്‍വി സ്വയം അംഗീകരിച്ചുകൊണ്ട് ചോദിച്ചു. അവന്റെ വലതുകൈയില്‍ മദ്യഗ്ലാസ് ഉണ്ടായിരുന്നു.
“ഓരോ തവണത്തെ പരാജയവും അവളോടുള്ള മോഹം കൂട്ടുകയാണ്. കിട്ടാത്ത കനിയോടുള്ള ഒരു ആര്‍ത്തിയുണ്ടല്ലോ? അങ്ങനെയാണ് ഇപ്പോള്‍ സംഗതിയുടെ കിടപ്പ്. അവള്‍ നമുക്കിപ്പോള്‍ ഒരു കിട്ടാക്കനി ആണ്. പക്ഷെ തോറ്റുകൊടുക്കാന്‍ നമുക്ക് പറ്റില്ലല്ലോ? അങ്ങനെയൊരു ശീലം നമുക്കില്ല..” സോഫയില്‍ മലര്‍ന്നുകിടന്ന് സ്റ്റാന്‍ലി പറഞ്ഞു.
“ഞാന്‍ എസ് ഐ സാറിനോട് ആവതു പറഞ്ഞു നോക്കി. പക്ഷെ ഒരു രക്ഷയുമില്ലെന്ന് പുള്ളി തീര്‍ത്ത് പറഞ്ഞു. നിങ്ങള് വേറെ വഴി നോക്കാനാണ് മൂപ്പര് പറഞ്ഞത്” മുസ്തഫ മൂവരെയും മാറിമാറി നോക്കി പറഞ്ഞു.
“ശരിയാണ് ഇക്കാ. അങ്ങേര്‍ക്ക് നമ്മള്‍ പറഞ്ഞത് പോലെ ചെയ്യാന്‍ പറ്റില്ല. നമ്മളൊന്ന് ട്രൈ ചെയ്തു എന്നെ ഉള്ളൂ. അവളെ വീട്ടിലേക്ക് പറഞ്ഞുവിട്ട സ്ഥിതിക്ക്, നമ്മളിനി വേറെ വല്ല വഴിയുമാണ്‌ നോക്കേണ്ടത്. എനിക്ക് ഒരു ഐഡിയ തോന്നുന്നുണ്ട്” മാലിക്ക് പറഞ്ഞു.
“പറ..ഇവിടെ വന്ന സ്ഥിതിക്ക് അവളെ കിട്ടാന്‍ എന്ത് വഴി ഉണ്ടെങ്കിലും നമ്മള്‍ നോക്കണം” അര്‍ജ്ജുന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *