“അത്..സാറേ ഞാന്‍..അറിയാതെ..”
“സാറോ? നിന്നെ ഏത് ക്ലാസിലാടാ ഞാന്‍ പഠിപ്പിച്ചത്..ഇവിടെ വാടാ..”
അയാള്‍ ശങ്കയോടെ അവന്റെ മുന്‍പിലെത്തി നിന്നു.
“ഈ തന്തപ്പടിയുടെ മക്കള്‍ക്ക് എന്താണ് ജോലി എന്ന് നിനക്ക് അറിയാമോ?” വാസു ചോദിച്ചു.
“അവന്മാര് ഗുണ്ടകളാണ്..’
“അപ്പം നിനക്ക് അറിയാം. എന്നിട്ട് നീയോ ഈ നില്‍ക്കുന്നവരില്‍ ആരെങ്കിലുമോ ഇവരോട് പറഞ്ഞിട്ടുണ്ടോ ഈ പണിക്ക് മക്കളെ വിടരുതെന്ന്?”
“അത് ഞങ്ങള് പറഞ്ഞാ അവര് കേള്‍ക്കുവോ?”
“ഇല്ലെങ്കില്‍ പിന്നെ നീ എന്നാത്തിനാടാ ഇപ്പോള്‍ ഇങ്ങോട്ട് ഒണ്ടാക്കാന്‍ വന്നത്? ഇതുപോലെയുള്ള പണി ചെയ്യുന്നവന്മാരുടെ വീട്ടില്‍ ആരെങ്കിലും കേറി മേയും എന്ന് നിനക്ക് ഊഹിക്കാന്‍ പറ്റിയില്ലേ?”
അവന്റെ കഴുത്തിനു പിടിച്ചു പൊക്കിക്കൊണ്ട് വാസു ചോദിച്ചു. കണ്ണുകള്‍ തള്ളിപ്പോയ അവനെ അവന്‍ പിന്നിലേക്ക് ആഞ്ഞു തള്ളി. അവന്‍ മലര്‍ന്നടിച്ചു നിലത്ത് വീണു. ഭയന്നു വിറച്ചു നില്‍ക്കുന്ന ബഷീറിന്റ ഉമ്മയുടെ അടുത്തേക്ക് വാസു ചെന്നു. അവര്‍ കിടുകിടെ വിറയ്ക്കാന്‍ തുടങ്ങി.
“തള്ളെ..മക്കള് വല്ലവന്റെയും കൈയും കാലും തല്ലിയൊടിക്കുകയും വെട്ടുകയും വീട് കയറി ആക്രമിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ നിങ്ങളെ ആരും ഒന്നും ചെയ്യത്തില്ലെന്നു കരുതി അല്ലെ? നിങ്ങള്‍ പെണ്ണുങ്ങളെ ഓര്‍ത്ത് ഞാന്‍ ഇത്രയും കൊണ്ട് നിര്‍ത്തിയതാണ്. ഇനി മേലാല്‍ ഇവന്മാര്‍ ഈ പണിക്ക് ഇറങ്ങിയാല്‍..മക്കളെ നിങ്ങളങ്ങ് മറന്നേക്കണം..”
രൂക്ഷമായി അവരെ നോക്കിയ ശേഷം അവന്‍ പുറത്തേക്കിറങ്ങി.
മൃഗം 23 [Master]
Posted by