മൃഗം 23 [Master]

Posted by

“ഡാ..ശരിക്ക് കേട്ടോണം. എല്‍ ജി 21 ഇഞ്ച്‌ കളര്‍ ടിവി ഒന്ന്; ഫ്ലവര്‍വേസ് നാല്. പൂച്ചട്ടി ഏഴ്. ഷോകേസിന്റെ ഗ്ലാസ് രണ്ട്. ടീപോയിയുടെ ഗ്ലാസ് ഒന്ന്. ചെറിയ സോഫ ഒന്ന്. ക്ലോക്ക് ഒന്ന്. പിന്നെ അല്ലറ ചില്ലറ അലിക്കുലുത്തു സാധനങ്ങള്‍ എല്ലാം കൂടി കുറെ ഉണ്ട്. എന്റെ ഒരു ചെറിയ കണക്കനുസരിച്ച് ഒരു രണ്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. മാനഹാനി, മറ്റു പ്രശ്നങ്ങള്‍ എന്നിവയും കൂടി കൂട്ടി മൂന്നു ലക്ഷം രൂപ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് എനിക്ക് എന്റെ വീട്ടില്‍ കിട്ടിയിരിക്കണം. ഇല്ലെങ്കില്‍, നീയും നിന്റെ അനുജനും ഉള്ള കാശ് മുടക്കി രണ്ട് വീല്‍ചെയര്‍ ഇന്ന് തന്നെ വാങ്ങി വച്ചേക്കുക. പണം വാങ്ങാനായി എന്നെ ഇങ്ങോട്ട് വരുത്തരുത്. മനസിലായോടാ..” വാസു പേപ്പര്‍ മടക്കി പോക്കറ്റില്‍ വച്ച ശേഷം മുസ്തഫയെ നോക്കി ചോദിച്ചു.
“യ്യോ മൂന്നു ലക്ഷം എന്നൊക്കെ പറഞ്ഞാല്‍….”
“നായിന്റെ മോനെ..എന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു നിനക്കുള്ള പണി പിന്നാലെ ഉണ്ട്. അതുകൊണ്ടാണ് മൂന്നുലക്ഷത്തില്‍ ഞാന്‍ നിര്‍ത്തിയത്. ഇന്ന് വൈകിട്ട് പണം എത്തിച്ചില്ലെങ്കില്‍…..” വാസു പകയോടെ അവനെ നോക്കി.
“എത്തിക്കാം”
“ഉം..ഇനി..ഈ ബഷീര്‍ എന്നവന്റെ വീട് എവിടെയാണ്?”
“ഞാന്‍ പിള്ളേരെ ഒപ്പം വിടാം. ഇവിടെ അടുത്താ”
വാസു ബുള്ളറ്റില്‍ കയറിയപ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ അവനു വഴി കാണിക്കാനായി ഒപ്പം ചെന്നു.
“ചേട്ടാ അവന്റെ അനുജന്മാരുണ്ട്..വെടക്ക് ടീമുകള്‍ ആണ്”
വണ്ടി വച്ചിട്ട് ഒരു ഊടുവഴിയിലൂടെ വാസുവിനെ വീട് കാണിക്കാന്‍ കൊണ്ട് പോകുമ്പോള്‍ ഒരാള്‍ പറഞ്ഞു. വാസു മറുപടി ഒന്നും പറഞ്ഞില്ല.
“ദാ..ആ കാണുന്ന വീടാ..അവന്മാര്‍ എല്ലാം അവിടെയുണ്ട്”
കൂടെ ചെന്നവര്‍ വീട് കാണിച്ച ശേഷം പറഞ്ഞു. അവര്‍ മാറി നിന്ന് എന്താണ് അവന്‍ ചെയ്യാന്‍ പോകുന്നതെന്ന് നോക്കി.
“ബഷീറിന്റെ വീടല്ലേ?”
മുറ്റത്തേക്ക് കയറിച്ചെന്ന വാസു ചോദിച്ചു. വരാന്തയില്‍ അവന്റെ വാപ്പ ആണെന്ന് തോന്നുന്നു, ആജാനുബാഹുവായ ഒരു മധ്യവയസ്കന്‍ മുറുക്കാനുള്ള വട്ടം കൂട്ടിക്കൊണ്ട് ചാരുകസേരയില്‍ കിടപ്പുണ്ട്. രണ്ട് ചെറിയ കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്നു. ശബ്ദം കേട്ടു രണ്ട് സ്ത്രീകളുടെ മുഖങ്ങള്‍ വാസു വാതിലിനു പിന്നില്‍ കണ്ടു.
“അതെ എന്തേ?” പരുക്കന്‍ സ്വരത്തില്‍ അയാള്‍ ചോദിച്ചു.
കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാളെ വാസു വേഗം തിരിച്ചറിഞ്ഞു. ഇന്നലെ തന്റെ തല്ലുകൊണ്ട് ഓടിയവരില്‍ ഒരുത്തന്‍. അവന്‍ പകയോടെ വാസുവിനെ നോക്കിയ ശേഷം ഒപ്പമുണ്ടായിരുന്നവരോട് രഹസ്യമായി എന്തോ മന്ത്രിച്ചു. അവന്മാരുടെ മുഖത്ത് പക നിറയുന്നതും അവന്‍ ചെന്നു തന്തപ്പടിയുടെ കാതില്‍ രഹസ്യം പറയുന്നതും അവന്‍ കണ്ടു. അയാള്‍ രൂക്ഷമായി അവനെ നോക്കിക്കൊണ്ട് മുറുക്കാന്‍ ഉപേക്ഷിച്ചിട്ട് എഴുന്നേറ്റു. പാക്ക് വെട്ടുന്ന കത്തിയും അയാളുടെ കൈയില്‍ ഉണ്ടായിരുന്നു.
വാസു നോക്കി. ചെറുപ്പക്കാര്‍ നാലുപേര്‍ ഉണ്ട്. അതില്‍ രണ്ടുപേര്‍ ബഷീറിന്റെ അനുജന്മാര്‍ ആണ് എന്നവന് മനസിലായി. മറ്റു രണ്ടുപേര്‍ കൂട്ടുകാര്‍ ആയിരിക്കുമെന്നവന്‍ അനുമാനിച്ചു. അവന്മാര്‍ മെല്ലെ അവന്റെ ചുറ്റും നിരന്നു. തന്തപ്പടി കത്തിയുമായി അവന്റെ മുന്‍പിലെത്തി അവന്റെ കണ്ണിലേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *