തന്നെ മുന്‍പും അവള്‍ ഇതുപോലെയോ ഇതിലധികാമോ വെറുത്തിരുന്നു എങ്കിലും അന്നൊന്നും തന്നെ അത് ലവലേശം ബാധിച്ചിരുന്നില്ല. അന്നവളെ താനും ഇഷ്ടപ്പെട്ടിരുന്നില്ല; വെറുപ്പായിരുന്നു മനസ്സില്‍ അവളോടുണ്ടായിരുന്ന വികാരം. പക്ഷെ തന്നെ അവള്‍ സ്നേഹിക്കുന്നു എന്നും, തന്നെ വിവാഹം ചെയ്യുമെന്നും പറഞ്ഞുകൊണ്ട് തന്റെ മടിയില്‍ ഇരുന്നു തന്നെ ചുംബനങ്ങള്‍ കൊണ്ട് മൂടിയ ആ സമയത്ത് താന്‍ ജീവിതത്തില്‍ ആദ്യമായി മനസും ശരീരവും ഒരു പെണ്ണിന് അടിയറ വയ്ക്കുകയായിരുന്നു. അവളെ വിവാഹം ചെയ്യും എന്ന് അന്ന് താന്‍ മനസിലെടുത്ത ദൃഡനിശ്ചയവും ആ വാക്ക് താനവള്‍ക്ക് നല്‍കിയതുമാണ്. തന്റെ ജീവിതത്തിലെ ഏക പെണ്ണാണ് ദിവ്യ എന്ന് മനസ്സില്‍ അരക്കിട്ടുറപ്പിച്ച സന്ദര്‍ഭം. അത് അന്നുമുതല്‍ അങ്ങനെ തന്നെ ആയിരുന്നുതാനും. അവളെ താന്‍ അങ്ങോട്ട് മോഹിച്ചതല്ല, അവള്‍ ഇങ്ങോട്ടാണ് അത് ചെയ്തത്. ഒരു പെണ്ണിനും അടിയറ വയ്ക്കാത്ത തന്റെ മനസ് താന്‍ അവളുടെ ആ സമര്‍പ്പണത്തിന് മുന്‍പില്‍ അടിയറ വച്ചു. അമ്മയ്ക്കും അതിഷ്ടമാണ് എന്നറിഞ്ഞപ്പോള്‍ താന്‍ എത്രയധികം സന്തോഷിച്ചു. തുടര്‍ന്നുള്ള ജീവിതം തന്നെ അവള്‍ക്ക് വേണ്ടി ആയിരുന്നു.
പക്ഷെ എത്ര പെട്ടെന്നാണ് അവള്‍ ചെറിയ ഒരു സംശയത്തിന്റെ പേരില്‍ തന്നില്‍ നിന്നും അകന്നത്. ആ അകല്‍ച്ച താല്‍ക്കാലികം മാത്രമാണ് എന്ന് കരുതിയ തനിക്ക് തെറ്റി എന്ന് ഇന്നലെ രാത്രിയാണ് തിരിച്ചറിഞ്ഞത്. അത്ര വലിയ ഒരു ആപത്തില്‍ നിന്നും അവളെ രക്ഷിച്ചിട്ടുപോലും അവളുടെ മനസ്സ് കൂടുതല്‍ അകലുകയാണ് ഉണ്ടായത്. എന്ത് തെറ്റാണ് താന്‍ അവളോട് ചെയ്തത്? ഡോണയുടെ കൂടെ ഇവിടെ വന്നതോ? താന്‍ സ്വന്തം സഹോദരിയെപ്പോലെ കാണുന്ന ശുദ്ധമനസ്കയായ ആ പാവം പെണ്ണിനെക്കുറിച്ച് ഇവള്‍ക്കെങ്ങനെ ഇതുപോലെയൊക്കെ ചിന്തിക്കാന്‍ കഴിഞ്ഞു? അവളുടെ കാലുകഴുകി കുടിക്കാനുള്ള യോഗ്യത ഇവള്‍ക്കുണ്ടോ? ഓര്‍ക്കുന്തോറും അവന്റെ മനസില്‍ പകയും കോപവും നിറഞ്ഞു. ഒരുത്തിയെയും ഇഷ്ടപ്പെടാതെ നടന്ന കാലത്ത് തന്റെ മനസ് സ്വസ്ഥമായിരുന്നു. പക്ഷെ ഇപ്പോള്‍ ഇവള്‍ മൂലം തന്റെ മനസിന്റെ സമാധാനം പൂര്‍ണ്ണമായി ഇല്ലാതായിരിക്കുന്നു. ഇല്ല..അങ്ങനെ ഒരവള്‍ക്ക് വേണ്ടിയും ഈ മനസ് തകരാന്‍ വിടാന്‍ പാടില്ല.
വാസു മനസ്സില്‍ ചിലതൊക്കെ ചിന്തിച്ചുറപ്പിച്ചു. പക്ഷെ ഒരു കാര്യം അവനു ബോധ്യമായി. ദിവ്യ തന്റെ മനസ്സില്‍ ഏല്‍പ്പിച്ച ആഘാതം തന്നെ വല്ലാതെ ഹനിച്ചിരിക്കുന്നു. ഉള്ളില്‍ എവിടെയോ മുറിവേറ്റ ഒരു സിംഹം മുരളുന്നു. അത് പതുങ്ങിക്കിടക്കുകയാണ് എങ്കിലും ചെറിയ ഒരു പ്രകോപനത്തില്‍ അവന്‍ സടകുടഞ്ഞെഴുന്നേല്‍ക്കും എന്നത് ഉറപ്പാണ്. ദിവ്യ..പിശാച്. ഡോണയുടെ സ്നേഹം മൂലം മാറിക്കൊണ്ടിരുന്ന തന്റെ മനസിനെ പഴയതിലും അധികം മൃഗീയമായ അവസ്ഥയിലേക്ക് അവള്‍ തള്ളിവിട്ടിരിക്കുന്നു. ലോകത്തുള്ള സകലതിനോടും അവനു പക തോന്നി. പക്ഷെ അപ്പോഴും അവന്റെ മനസ്സില്‍ സ്നേഹത്തിന്റെ പ്രതിരൂപങ്ങളായി അവന്റെ അമ്മയും ഡോണയും നിറഞ്ഞു നിന്നിരുന്നു. എങ്കിലും അവന്റെ ഉള്ളില്‍ മുറിവേറ്റു മുരണ്ടുകൊണ്ടിരുന്ന കാട്ടുരാജാവിനെ മെരുക്കാന്‍ അതൊന്നും തീരെ പര്യാപ്തമായിരുന്നില്ല. ഉള്ളിലെരിയുന്ന അഗ്നിയുമായി വാസു മെല്ലെ എഴുന്നേറ്റു. കൈയ്ക്ക് നല്ല വേദന ഉണ്ടായിരുന്നെങ്കിലും അവനത് ഗൌനിച്ചില്ല.
പെട്ടെന്ന് അവന്റെ മൊബൈല്‍ ശബ്ദിച്ചു. ഡോണയുടെ പേര് കണ്ടപ്പോള്‍ അവന്റെ മനസിലേക്ക് ഒരു തണുത്ത കാറ്റ് അടിക്കുന്നതുപോലെ അവനു തോന്നി. സ്നേഹാര്‍ദ്രമായ അവളുടെ മുഖം മനോമുകുരത്തില്‍ എത്തിയപ്പോള്‍ വാസു തന്റെ വേദനയൊക്കെ തല്‍ക്കാലത്തേക്ക് മറന്ന് ഫോണെടുത്തു.
“എന്താടീ പിശാചേ..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?” അവന്‍ ചോദിച്ചു.
“ഹാവൂ..എന്റെ ദൈവമേ ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്. ഇതാണെന്റെ വാസൂട്ടന്‍..ഇന്നലെ പൊന്നുമോന് എന്ത് പറ്റിയതായിരുന്നു?”
“ഒന്നുമില്ലടി..ഇവിടെ ചെറിയ കശപിശ ഒക്കെ ഉണ്ടായി. കൈയില്‍ ഒരു വെട്ടുകിട്ടി..”
മൃഗം 23 [Master]
Posted by