വാസു മനസ്സ് തകര്‍ന്ന്‍ ഇരിക്കുകയായിരുന്നു. ജീവിതത്തില്‍ മുന്‍പൊരിക്കലും ഇത്ര കടുത്ത ദുഃഖം അവന്റെ മനസിനെ ബാധിച്ചിട്ടുണ്ടയിരുന്നില്ല. അത്രയധികം അവന്റെ മനസ് വേദനിച്ചു. ശരീരവും മനസും ഒരേപോലെ തളര്‍ന്ന അവസ്ഥയിലായിരുന്നു അവന്‍. ശരീരത്തിന് ഏറ്റ മുറിവിനെക്കാള്‍ അവന്റെ മനസ്സിനായിരുന്നു ക്ഷതം സംഭവിച്ചിരുന്നത്. ദിവ്യയുടെ പെരുമാറ്റം ആ ബഹളങ്ങളുടെ ഇടയ്ക്കും അവന്‍ ശ്രദ്ധിച്ചിരുന്നു. തന്റെ മുറിവ് കെട്ടാന്‍ തുണി എടുക്കാന്‍ അമ്മ ആവശ്യപ്പെട്ടിട്ടും അവള്‍ കേള്‍ക്കാത്ത മട്ടില്‍ നിന്നതും, വീണ്ടും പറഞ്ഞപ്പോള്‍ കോപത്തോടെ ഉള്ളിലേക്ക് പോയതും അവന്‍ കണ്ടിരുന്നു. താന്‍ ജീവന്‍ പണയം വച്ച് അവളെ രക്ഷപെടുത്തിയിട്ടും അവളുടെ ആ പെരുമാറ്റം അവന്റെ മനസ് തകര്‍ത്തുകളഞ്ഞു. സാധാരണ ദുഖവും വിഷമവും ഒന്നും ഏശാത്ത അവന്റെ കരുത്തന്‍ മനസ്സ്, താന്‍ വിവാഹം ചെയ്യുമെന്ന് ദൃഡനിശ്ചയം ചെയ്തിരിക്കുന്ന പെണ്‍കുട്ടി കാണിച്ച കടുത്ത അവഗണനയില്‍ ഉലഞ്ഞു തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു. കണ്ണുകള്‍ നിറഞ്ഞു വന്നെങ്കിലും അവന്‍ നിയന്ത്രിച്ചു.
“മോനെ..ഏതെങ്കിലും ആശുപത്രിയില്‍ പോ..വല്ലാതെ ചോര വരുന്നുണ്ടല്ലോ ഇപ്പോഴും”
അവനു കുടിക്കാന്‍ കാപ്പിയുമായി എത്തിയ രുക്മിണി അടുത്തിരുന്നുകൊണ്ട് പറഞ്ഞു. അവള്‍ ദുഖത്തോടെ അവന്റെ മുറിവില്‍ തൊട്ടുനോക്കി. വാസു കാപ്പി വാങ്ങി മെല്ലെ ഊതിക്കുടിച്ചു. തളര്‍ന്നിരിക്കുന്ന അവന്റെ മുഖത്തെ കടുത്ത ദുഃഖം മനസിലാക്കാന്‍ അവനെ വളര്‍ത്തിയ രുക്മിണിക്ക് ഒരു പ്രയാസവും ഉണ്ടായില്ല.
“മോനെ..” കണ്ഠം ഇടറി അവള്‍ അവനെ വിളിച്ചു.
വാസു ശബ്ദിച്ചില്ല. കാരണം അവന്റെ മനസ്സ് ഒരു കല്ലെടുത്ത് വച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ പത്തിരട്ടി ഭാരപ്പെട്ടു വീര്‍പ്പുമുട്ടുകയായിരുന്നു. സംസാരിച്ചാല്‍ തന്റെ സ്വരം ഇടറിപ്പോകും എന്നവന്‍ ഭയന്നു. പെട്ടെന്ന് തന്റെ മൊബൈല്‍ ശബ്ദിക്കുന്നത് കണ്ടു വാസു നോക്കി. ഡോണയാണ്. അല്‍പനേരം സമനിലയില്‍ മനസെത്താന്‍ വേണ്ടി ശ്രമിച്ച ശേഷം അവന്‍ ഫോണെടുത്തു.
“വാസൂ..നീ അങ്ങെത്തിയോ” ഡോണയുടെ ശബ്ദം അവന്റെ കാതില്‍ എത്തി.
“എത്തി..”
“കുഴപ്പം ഒന്നുമില്ലല്ലോ..നീ പോയതോടെ എനിക്ക് ആകെ മൂഡ് ഓഫ്. നീ വേഗം വരണേ”
“വരാം..”
“എന്താടാ എന്ത് പറ്റി? നിനക്കെന്തോ വല്ലായ്മ പോലെ..ങേ?”
“ഒന്നുമില്ല….”
“അല്ല..എന്തോ ഉണ്ട്. ഞാനറിയുന്ന വാസു ഇതല്ല..പറ മോനെ..എന്തെങ്കിലും കുഴപ്പം?”
തന്റെ ചെറിയ ശബ്ദവ്യത്യാസം പോലും മനസിലാക്കുന്ന ഡോണയുടെ മനസ്സ് വാസുവിന്റെ മനസിനെ വല്ലാതെ സ്പര്‍ശിച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് അവന്‍ രുക്മിണി കാണാതെ തുടച്ചു. സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന രക്തബന്ധമില്ലാത്ത തന്റെ പെങ്ങള്‍!
“ഒന്നുമില്ല..ഞാന്‍ നാളെ വിളിക്കാം..ഗുഡ് നൈറ്റ്”
മൃഗം 23 [Master]
Posted by