“സര്‍..പാട്ടുസീന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒന്ന് കാണണം മാഡത്തെ..പത്രത്തില്‍ നിന്നാണ്” രമേശന്‍ അതിനിടെ സംവിധായകനെ കണ്ടു വിവരം പറഞ്ഞു. അയാള്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞു.
ഗാനം കഴിഞ്ഞപ്പോള്‍ മനീഷ ചെന്നു വേഷം മാറി.
“ഒകെ..നിങ്ങള്‍ക്ക് പോയി കാണാം” സംവിധായകന്‍ പറഞ്ഞു.
“വാടാ” അവന്‍ എന്നെ വിളിച്ചു. എന്റെ സകല ധൈര്യവും ചോര്‍ന്നു പോകുന്നത് ഞാനറിഞ്ഞു. ഇതുവരെ സ്വപ്നത്തിലും സിനിമയിലും മാത്രം കണ്ട എന്റെ രതിദേവതയെ നേരില്‍ കണ്ടു സംസാരിക്കാന്‍ പോകുകയാണ്…എന്റെ ചങ്കിടിപ്പ് ക്രമാതീതമായി കൂടി. അവള്‍ ഇരുന്ന ഇടത്ത് വേറെയും കുറെ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തില്‍ ഒരു വെണ്ണക്കല്‍ശില്‍പ്പം പോലെ ഇരിക്കുന്ന മനീഷയെ നോക്കി വെപ്രാളത്തോടെ ഞാന്‍ അവന്റെ പിന്നാലെ ചെന്നു.
“ഹായ് മാഡം..ഒരു അഞ്ചുമിനിറ്റ് സംസാരിക്കാന്‍ സമയമുണ്ടോ..ഞങ്ങള്‍ മാഡത്തെ കാണാന്‍ വേണ്ടി മാത്രം വന്നതാണ്”
രമേശന്‍ അവളുടെ അടുത്തെത്തി ചോദിച്ചു. ഞാന്‍ അന്ധാളിപ്പോടെ എന്റെ കരളിന്റെ കരളിനെ ആര്‍ത്തി പൂണ്ട കണ്ണുകളോടെ നോക്കുകയായിരുന്നു. ഇത്ര നിറമുള്ള ഒരു പെണ്ണിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുണ്ടായിരുന്നില്ല. തനി വെണ്ണയുടെ നിറം. പൂവുപോലെയുള്ള വദനസൌകുമാര്യം. ചെമ്പന്‍ നിറമുള്ള ചുരുണ്ട് നീണ്ട മുടി അവളുടെ അഴക് വര്‍ദ്ധിപ്പിച്ചിരുന്നു. തൊട്ടാല്‍ പൊട്ടുമെന്ന് തോന്നിക്കുന്ന ഇളം റോസ് നിറമുള്ള കൊതിപ്പിക്കുന്ന ചുണ്ടുകള്‍. നിഷ്കളങ്ക മുഖഭാവം. അവള്‍ ചോദ്യഭാവത്തില്‍ രമേശനെ നോക്കി; എന്നെ അവള്‍ ഗൌനിച്ചത് പോലുമില്ല എന്നത് എന്റെ മനസ്സില്‍ ചെറിയ ഒരു ആഘാതമുണ്ടാക്കി. അവളെ നേരില്‍ കണ്ടതോടെ എന്റെ മനസ്സില്‍ നിന്നും അനുരാഗം ഒരു നദിപോലെ പുറത്തേക്ക് പ്രവഹിക്കുകയയിരുന്നു.
“മാഡം..ഇത് ആല്‍ബി..എന്റെ ഫ്രണ്ട്..ഇവന്‍ മാഡത്തിന്റെ ഒരു കടുത്ത ആരാധകനാണ്..ആരാധകന്‍ എന്ന് പറഞ്ഞാല്‍ ഇവന് വേറെ ഒരു ചിന്തയും ഇതല്ലാതെ ഇല്ല…മാഡത്തെ ഒന്ന്‍ കാണാന്‍ വേണ്ടി വളരെ ദൂരെ നിന്നും വന്നതാണ് ഇവന്‍”
രമേശന്‍ നേരെ ഞങ്ങളുടെ ആഗമനോദ്ദേശം അവളെ അറിയിച്ചു. അവള്‍ കൌതുകത്തോടെ എന്നെ ഒന്ന് നോക്കി. പിന്നെ അടുത്തിരുന്ന സ്ത്രീയുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. രണ്ടുപേരും കൂടി പൊട്ടിച്ചിരിച്ചപ്പോള്‍ എനിക്ക് ഭൂമി പിളര്‍ന്നു താഴേക്ക് പോയാല്‍ കൊള്ളാം എന്ന് തോന്നിപ്പോയി.
“സര്‍..ഇതുപോലെ ഒരുപാടുപേര്‍ എന്നെ എന്നും വന്നു കാണാറുണ്ട്..വേറെ വല്ലതും പറയാനുണ്ടോ?” ചിരിക്ക് ശേഷം അവള്‍ അവനെ നോക്കി ചോദിച്ചു.
അവന്റെയും ആത്മവിശ്വാസവും ധൈര്യവും എല്ലാം ഇല്ലാതായത് ഞാന്‍ കണ്ടു. അവന്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. പിന്നെ അവളെ നോക്കിക്കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞ ശേഷം എന്നെയും കൂട്ടി തിരികെ നടന്നു. പിന്നില്‍ വീണ്ടും അവരുടെ ചിരി ഞങ്ങള്‍ കേട്ടു.
മനീഷ എന്ന തങ്കവിഗ്രഹം എന്റെ മനസില്‍ തകര്‍ന്നുടയുന്നത് ഞാന്‍ ദുഖത്തോടെ അറിഞ്ഞു. അവളോട് എനിക്കുണ്ടായിരുന്നത് സ്നേഹമായിരുന്നു; നിഷ്കളങ്കമായ സ്നേഹം. അതില്‍ കാമം കലര്‍ന്നിരുന്നു എന്നുള്ളത് സത്യമായിരുന്നു എങ്കിലും അത് എന്റെ ബലഹീനത മൂലം ഉണ്ടായതായിരുന്നു. ഞാന്‍ അവളില്‍ നിന്നും പ്രതീക്ഷിച്ചത് സ്നേഹത്തോടെ രണ്ടു വാക്കുകള്‍ മാത്രമായിരുന്നു; പക്ഷെ സിനിമാക്കാര്‍ എന്നും അലവലാതികള്‍ ആണ് എന്ന് എപ്പോഴും പറയുന്ന രമേശന്റെ വാക്കുകളെ ശരി വച്ചുകൊണ്ട് ഇത്ര ദൂരെ നിന്നും മോഹത്തോടെ അവളെ കാണാനായി ചെന്ന ഞങ്ങളെ അവള്‍ അധിക്ഷേപിച്ചു. ആ ചിരി..