“ഈ ലോറി ഇവിടെ കൊണ്ട് വന്നിട്ട് എത്ര ദിവസമായി.” അരുൺ മീശ പിരിച്ചു കൊണ്ട് മറുചോദ്യമെറിഞ്ഞു. ലോറിയിൽ വെൽഡിങ്ങ് ചെയ്തയിടങ്ങളിൽ പെയ്ന്റ് അടിക്കാത്തത് കണ്ടത് കൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചത്.
“നാലു ദിവസമായി കാണും സാറേ.” അയാൾ മറുപടി നൽകി. അരുണിന്റെ കുലീനമായ വസ്ത്രദാരണവും ചോദ്യം ചോദിച്ചപ്പോൾ മീശ പിരിച്ചതും കണ്ടത് കൊണ്ടാണ് അയാൾ അങ്ങനെ അഭിസംബോധന ചെയ്തത്.
ഞാൻ ക്രൈം ബ്രാഞ്ച് എസ് ഐ അശോക് കുമാർ. ഇന്നലെ രാത്രി ഒരു ലോറി ഒരു കട ഇടിച്ചു തകർത്ത് കടന്നു കളഞ്ഞു. എന്റെ ഒരു സുഹൃത്താണ് ആ കേസ് അന്വേഷിക്കുന്നത്. ഞാനീ വഴി പോയപ്പോൾ ഇവിടെ ഒരു ലോറി കിടക്കുന്നത് കണ്ടു. ആ ലോറിയാണോ ഇതെന്നറിയാൻ വേണ്ടി നോക്കിയതാണ്.” അരുൺ തന്റെ വരവിന്റ ഉദ്യേശം വ്യക്തമാക്കി.
“ഓ…. അതാണോ കാര്യം.? അതീ വണ്ടിയല്ല സാറേ. ഇതിവിടെ നിർത്തിയിട്ട് നാല് ദിവസം കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് പണിയും തുടങ്ങി.”
“തന്റെ അറിവിൽ അങ്ങനെയേ തെങ്കിലും വണ്ടിയുണ്ടോ.” ചോദ്യം വെറുതെയാകുമെന്ന് ഉറപ്പിച്ചു കൊണ്ട് തന്നെയായിരുന്നു അരുണിന്റെ ചോദ്യം.
“ഇന്ന് ഇത്ര നേരമായിട്ടും ഞാനിതേപ്പറ്റി കേട്ടിട്ടില്ല. ഇനി കേൾക്കുകയാണെങ്കിൽ, സാറിന്റെ നമ്പർ തന്നാൽ ഞാൻ അറിയിക്കാം. പിന്നെ ഒരു കാര്യമുണ്ട് സാറേ….” അയാൾ അരുണിന്റെ മുഖത്തേക്ക് നോക്കി ഒന്ന് നിർത്തി.
“എന്താണാ കാര്യമെന്ന് പറയൂ.?” പ്രതീക്ഷയോടെ അയാളുടെ കണ്ണിലേക്ക് നോക്കിക്കൊണ്ട് അരുൺ അപേക്ഷിച്ചു.
“ഈ പരിസരത്തുള്ള വർക്ക് ഷോപ്പുകളിലാണ് ആ ലോറി ഉള്ളതെങ്കിൽ ഞങ്ങൾ വർക്ക് ഷോപ്പുകാർ പാർട്സുകൾ വാങ്ങുന്ന ഒരു ഷോപ്പുണ്ട്. അവിടെ അന്വേഷിച്ചാൽ ഒരു പക്ഷേ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.” ആലോചനയോടെയാണ് അയാളത് പറഞ്ഞത്.
“ഓഹ് നിങ്ങൾ വളരെ നല്ല ഒരു കാര്യമാണ് പറഞ്ഞത്. എവിടെയാണ് നിങ്ങൾ പാർട്സുകൾ വാങ്ങുന്ന ഷോപ്പ്.”
“കുന്നുമ്മൽ എന്ന സ്ഥലത്തുള്ള മാക്സ് [MAX] എന്ന ഷോപ്പിൽ നിന്നാണ് സാറേ.”
“തന്ന വിവരങ്ങൾക്ക് ഒരു പാട് നന്ദി. ഞാനവിടെ വരെ ചെന്ന് ഒന്നന്വേഷിക്കട്ടെ.” അരുൺ തന്റെ കൈകൾ നന്ദി സൂചകമായി കൂപ്പിക്കൊണ്ട് പറഞ്ഞു.
“ശരി സാർ.” അയാളും ഭവ്യതയോടെ കൈകൾ കൂപ്പി.
അരുൺ ഹൃദ്യമായ പുഞ്ചിരിയോടെ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.
ഏതാണ്ട് അര മണിക്കൂർ സമയം കൊണ്ട് അരുൺ വർക് ഷോപ്പിലെ ജോടിക്കാരൻ പറഞ്ഞ മാക്സ് ന കടയുടെ മുന്നിലെത്തി. ബൈക്ക് സ്റ്റാന്റിൽ വെച്ച ശേഷം അതിൽ നിന്നുമിറങ്ങി അവൻ കടയിലേക്ക് കയറി.
“എന്താ സാർ വേണ്ടത്.” ഷോപ്പിലെ ജോലിക്കാരൻ ഭവ്യതയോടെ ചോദിച്ചു. അരുണിന്റെ വേഷ വിദാനം കണ്ട് അയാളൊരു വർഷോപ്പിലെ ജോലിക്കാരനല്ല എന്ന് തോന്നിയതിനാലാണ് അവൻ അരുണിനെ അങ്ങനെ അഭിസംബോധന ചെയ്തത്.