നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]
“അനു താനേതാ ഡിപ്പാർട്ട്‌മെന്റ്…”
“ഞാൻ ബോട്ടണി….നന്ദൻ ഫിസിക്സ് അല്ലേ… ഞാൻ ഒരിക്കൽ കണ്ടിരുന്നു….
ഇവൾ തന്നെ കണ്ടിരുന്നോ….ച്ചേ എന്നിട്ട് ഞാൻ ഇതുവരെ ഇവളെ ഇവിടെ എങ്ങും കണ്ടില്ലല്ലോ…സമരമെന്ന് പറഞ്ഞു യൂണിവേഴ്‌സിറ്റി മൊത്തം ഓടി നടന്നിട്ടും നീ ഇവളെ മിസ്സ് ചെയ്തില്ലേ നന്ദാ എന്ന് നന്ദന്റെ മനസു തന്നെ അവനോട് ചോദിച്ച നിമിഷം
“മഴ കുറഞ്ഞിട്ടുണ് ഞാൻ പോകുന്നു എനിക്ക് സമയത്തു വീട്ടിൽ എത്തണം വൈകിയാൽ അച്ചന്റെ വക വഴക്ക് ഉറപ്പാ…”
പോട്ടേ നന്ദാ പിന്നെ കാണാം…
ഇത്രകാലം ഈ സുന്ദരിയെ മിസ്സ് ചെയ്‍തത് ഓർത്തു വിഷമിച്ചിരുന്ന നന്ദനെ നോക്കി പറഞ്ഞു കൊണ്ട് അനു പോകാനൊരുങ്ങി, നന്ദൻ എന്തോ പറയാൻ വരുന്നതിനു മുമ്പ് തന്നെ അവൾ നടന്നു നീങ്ങിയിരുന്നു
പോകുന്നതിനിടക്കു തിരിഞ്ഞു നന്ദനെ നോക്കി കൊണ്ട് അനു പറഞ്ഞു
“ഞാൻ പറഞ്ഞതു മറക്കരുത് കേട്ടോ ,ബാനർ എഴുത്തിൽ നിന്നും എന്നെ ഒഴിവാക്കണം വേറെ വല്ല പണിയും ഉണ്ടെങ്കിൽ നന്ദൻ പറ ഞാൻ റെഡിയാ ….”
ഇത്രയും പറഞ്ഞു നടന്നു നീങ്ങുന്ന അനുവിന് മറുപടിയായ് ഒരു ചെറുചിരി സമ്മാനിച്ച് നടന്നകന്ന അവളെ തന്നെ നോക്കി നന്ദൻ ആ മരച്ചുവട്ടിൽ അങ്ങനെ നിന്നു
***************************************
“ഇറങ്ങി പോകാൻ പറ മോളെ ഇവനോട്…”
അച്ഛനടുത്തെത്തിയ അനുവിനെ ഇറുകെ പുണർന്നു കൊണ്ട് അച്ഛൻ പറഞ്ഞ വാക്കുകളാണ് നന്ദനെ വീണ്ടും അനുവിന്റെ ഓർമകളിൽ നിന്നും ഉണർത്തിയത്
“ഇറങ്ങി പോകാൻ പറ മോളെ ഇവനോട്,,,,,,,,,”
“നിന്നെ ഉപദ്രവിച്ചു മതിയായില്ലേ ഇവന്,ഇതിനു മാത്രം എന്തു തെറ്റാ നമ്മൾ ഇവനോട് ചെയ്‌തത്,,,””
“ഞാൻ പൊക്കോളം…”
എന്ന് നന്ദൻ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാ കണ്ണുകളും നന്ദനിലേക്ക് എത്തിയിരുന്നു,
ആ കണ്ണുകളെ എല്ലാം നേരിടാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ടോ അല്ലെങ്കിൽ നിറഞ്ഞു വരുന്ന മിഴികൾ ആരും കാണാതിരിക്കാൻ വേണ്ടിയോ നന്ദൻ എങ്ങോട്ടെന്നില്ലാതെ നോക്കിക്കൊണ്ട് തുടർന്നു…
“അതിനു മുമ്പ് എനിക്ക് അനുവിനോട് ഒന്ന് സംസാരിക്കണം ഒരിക്കൽ മാത്രം,,,,””
“അവസാനമായി ഒരേ ഒരു തവണ ,,,,,,എന്നിട്ട് ഞാൻ പോകാം….